1 GBP = 88.40 INR                       

BREAKING NEWS

തകര്‍ച്ചയില്‍ നിന്ന് സ്റ്റീവന്‍ സ്മിത്തിന്റെ ചിറകിലേറി കുതിച്ചു; വാലറ്റം അടിച്ചുതകര്‍ത്തപ്പോള്‍ രണ്ടാം ദിനം ഓസ്ടേലിയ നേടിയത് കൂറ്റന്‍ സ്‌കോര്‍; 497 ന് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ നെഞ്ചുവിരിച്ചത് ഡബിള്‍ സെഞ്ച്വറി നേടിയ സ്മിത്തും അര്‍ധ സെഞ്ച്വറി നേടിയ സ്റ്റാര്‍ക്കും; മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ

Britishmalayali
kz´wteJI³

മാഞ്ചെസ്റ്റര്‍; മുന്നില്‍ നിന്ന് പടനയിച്ച് സ്റ്റീവ് സ്മിത്ത്. തകര്‍ന്നുപോയ ഓസ്ട്രേലിയയെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയോടെയും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളിലൂടെയും ഒറ്റയ്ക്ക് തോളിലേറ്റിയാണ് സ്റ്റീവ് സ്മിത്ത് തന്റെ മടങ്ങിവരവ് ആഘോഷമാക്കിയത്. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. ഇരട്ട സെഞ്ചുറിക്ക് പിന്നാലെ 211ല്‍ നില്‍ക്കേ സ്മിത്തിനെ റൂട്ട് ഡെന്‍ലിയുടെ കൈകളിലെത്തിച്ചു. വാലറ്റത്ത് സ്റ്റാര്‍ക്ക്- ലിയോണ്‍ കൂട്ടുകെട്ട് കൂടിയായതോടെ 497-8 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.23 റണ്‍സെടുത്ത ആതിഥേയര്‍ക്ക് ഓപ്പണര്‍ ജോ ഡെന്‍ലിയുടെ വിക്കറ്റ് നഷ്ടമായി. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്.

മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അഞ്ച് വിക്കറ്റുകള്‍ ഇന്ന് നഷ്ടമായി. സ്മിത്തിനൊപ്പം ബാറ്റിങ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബ്രോഡിന്റെ എല്‍ബിയില്‍ മടങ്ങുമ്പോള്‍ 19 റണ്‍സ് മാത്രമാണ് ഹെഡിനുണ്ടായിരുന്നത്. ക്രീസിലെത്തിയ മാത്യൂ വെയ്ഡിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 16 റണ്‍സില്‍ നില്‍ക്കേ വെയ്ഡിനെ ജാക്ക് ലീച്ച് റൂട്ടിന്റെ കൈകളിലെത്തിച്ചു.

എന്നാല്‍ കുതിപ്പ് തുടര്‍ന്ന സ്മിത്ത് 160 പന്തില്‍ 26-ാം സെഞ്ചുറിയിലെത്തി. സ്മിത്തിന് ഉറച്ച പിന്തുണ നല്‍കിയ നായകന്‍ ടീം പെയ്ന്‍ 58 റണ്‍സെടുത്തു. ഓവര്‍ട്ടനാണ് പെയ്‌നിന്റെ വിക്കറ്റ്. ജാക്ക് ലീ പുറത്താക്കുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് പാറ്റ് കമ്മിന്‍സിനുണ്ടായിരുന്നത്. എന്നാല്‍ ഇരട്ട സെഞ്ചുറിയുമായി സ്മിത്ത് നങ്കുരമിട്ടതോടെ ഓസീസ് മുന്‍തൂക്കം നേടി. സ്മിത്ത് പുറത്തായ ശേഷം അടിച്ചുതകര്‍ത്ത മിച്ചല്‍ സ്റ്റാര്‍ക്കും(54) നഥാന്‍ ലിയോണും(26) ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷാഗ്നെ എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. ആഷസില്‍ അഞ്ചാം തവണയും ബ്രോഡാണ് അക്കൗണ്ട് തുറക്കും മുന്‍പ് വാര്‍ണര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഏഴാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ(13) ബ്രോഡ് തന്നെ എല്‍ബിയില്‍ കുടുക്കി. സ്മിത്തിനൊപ്പം ഓസീസിനെ കരയറ്റിയ ലബുഷാഗ്നെയെ 67ല്‍ നില്‍ക്കേ ഓവര്‍ട്ടന്‍ ബൗള്‍ഡാക്കി.

തലേദിവസം 60 റണ്‍സില്‍ നില്‍ക്കുകയായിരുന്ന സ്മിത്ത് 68-ാം ഓവറിലാണ് പരമ്പരയിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ എട്ട് ഇന്നിങ്‌സിലെ അഞ്ചാം സെഞ്ചുറി. അറുപത്തിയേഴാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിന്റെ ഇരുപത്തിയാറാം സെഞ്ചുറിയാണിത്. ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. ആഷസില്‍ ഇതുവരെയായി സ്മിത്തിന് പതിനൊന്ന് സെഞ്ചുറിയുണ്ട്.114-ാം ഓവറില്‍ ഇരട്ടസെഞ്ചുറിയും പൂര്‍ത്തിയാക്കി. 310 പന്തില്‍ നിന്നാണ് നേട്ടം. സ്മിത്തിന്റെ മൂന്ന് ഇരട്ടസെഞ്ചുറികളും ഇംഗ്ലണ്ടിനെതിരേയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category