1 GBP = 88.40 INR                       

BREAKING NEWS

സിംബാബ്വേയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു; സ്വാതന്ത്ര്യസമര നായകനായി തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിച്ചത് സ്വേച്ഛാധിപതി എന്ന പേരോടെ

Britishmalayali
kz´wteJI³

ക്വാലലംപൂര്‍: സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെ അന്തരിച്ചു. സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു.

1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. നാലു പതിറ്റാണ്ടോളമാണ് റോബര്‍ട്ട് മുഗാബെ സിംബാബ്വെ ഭരിച്ചത്. 1990ല്‍ രാജ്യാന്തര ധാരണയ്ക്കുള്ള ജവാഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് നേടിയ മുഗാബെയാണ് കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരയായി അധികാരഭ്രഷ്ടനായത്.

നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണ് മുഗാബെ രാജിക്കു തയാറായത്. മുഗാബെയ്ക്കും കുടുംബത്തിനും പൂര്‍ണ സുരക്ഷ ഉറപ്പാക്കാമെന്നും ഒരു തരത്തിലുള്ള നിയമനടപടികളിലൂടെയും വയോധികനായ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ലെന്നും മധ്യസ്ഥര്‍ ഉറപ്പുനല്‍കി. ഭരണകക്ഷിയായ സനപിഎഫ് പാര്‍ട്ടി മുഗാബെയെ പുറത്താക്കി നന്‍ഗഗ്വയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ധ്യാപകവൃത്തിയില്‍ തുടങ്ങി സ്വാതന്ത്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിലേക്കു നടന്നുകയറിയ ജീവിതമാണു മുഗാബെയുടേത്.

വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവര്‍ക്കു സ്വന്തമാക്കിയതിനുപിന്നില്‍ മുഗാബെയുടെ നേതൃത്വമായിരുന്നു ചരടുവലിച്ചത്. 1924 ഫെബ്രുവരി 21ന് തെക്കന്‍ റൊഡേഷ്യയിലെ കാര്‍പെന്ററായ ഗബ്രിയേല്‍ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം 15 വര്‍ഷം റൊഡേഷ്യയിലും ഘാനയിലും അദ്ധ്യാപകനായി. ഘാനയില്‍ വച്ചായിരുന്നു ആദ്യവിവാഹം. വധു സാലി ഹേഫ്രോണ്‍. അവരുടെ മരണശേഷം 1996ല്‍ ഗ്രേസ് മാറുഫുവിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ മകന്‍ നാലാംവയസില്‍ മരിച്ചു. ഇപ്പോഴത്തെ വിവാഹത്തില്‍ മൂന്നുമക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category