1 GBP = 88.40 INR                       

BREAKING NEWS

ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; പതിനായിരക്കണക്കിന് ബഹാമസ് ദ്വീപ് നിവാസികളെ ദുരിതത്തിലാഴ്ത്തിയത് ദിവസങ്ങളോളം; ഇതുവരെ മരിച്ചത് 23 പേര്‍; ഭീതിയില്‍ യുഎസും

Britishmalayali
kz´wteJI³

നാസോ (ബഹാമസ്) ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിനായിരക്കണക്കിന് ബഹാമസ് ദ്വീപ് നിവാസികളെയാണ് ഡോറിയന്‍ ചുഴലിക്കാറ്റ് ദുരിതത്തിലാഴ്ത്തിയത്. ചുഴലിക്കാറ്റില്‍ ബഹാമസ് ദ്വീപുകളില്‍ ഇതുവരെ 23 പേര്‍ കൊല്ലപ്പെട്ടു. 13,500 വീടുകള്‍ തകര്‍ന്നു. യുഎസിന്റെ തീരമേഖലകളിലും ചുഴലി വന്‍നാശം വിതച്ചു. സൗത്ത് കാരലൈനയിലും ജോര്‍ജിയയിലും 1.85 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലക്കുകയും ചെയ്തു. എന്നാല്‍ ഫ്ളോറിഡയുടെ തീരങ്ങളില്‍ കാര്യമായ കുഴപ്പമുണ്ടാക്കാതെ ഡോറിയന്‍ കടന്നുപോയി.

ബഹാമസിലെ അബാകോ ദ്വീപിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍. 1300 വിമാനസര്‍വീസുകളാണ് ചുഴലിക്കാറ്റ് കാരണം റദ്ദാക്കിയത്. സൗത്ത് കാരലൈന, ജോര്‍ജിയ, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരപ്രദേശത്തുള്ള 10 ലക്ഷം പേരോടു നിര്‍ബന്ധമായി മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലുണ്ടായിട്ടുള്ള ഏറ്റവും ശക്തിയുള്ള ചുഴലിക്കാറ്റാണിത്. സമുദ്രനിരപ്പില്‍ നിന്ന് 40 അടി മാത്രം ഉയരത്തിലുള്ള അബാക്കോ ദ്വീപില്‍ മാത്രം ആയിരക്കണക്കിനു വീടുകളില്‍ പ്രളയജലം കയറി. പരുക്കേറ്റ 21 പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. പലരും വീടിന്റെ ടെറസില്‍ അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തെ റേഡിയോ സ്റ്റേഷനിലേക്കു മാത്രം സഹായം ചോദിച്ച് രണ്ടായിരത്തോളം സന്ദേശങ്ങളാണ് ലഭിച്ചത്.

അതേ സമയം ഡോറിയന്‍ ചുഴലിക്കാറ്റിന്റെ ദിശ സംബന്ധിച്ചു തെറ്റായ വിവരം പങ്കുവച്ചതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുടുക്കിലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ചുഴലിക്കാറ്റിനെപ്പറ്റി ട്വീറ്റ് ചെയ്തപ്പോള്‍ അബദ്ധം പിണഞ്ഞ ട്രംപ് ബുധനാഴ്ച വീണ്ടും കുഴപ്പത്തിലായി. ഡോറിയന്റെ ദിശ സംബന്ധിച്ചു ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പുറത്തുവിട്ട രേഖാചിത്രത്തിനു പകരം എഡിറ്റ് ചെയ്ത ചിത്രമാണു പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. ആരാണ് എഡിറ്റ് ചെയ്തതെന്ന് അറിയില്ലെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category