1 GBP = 88.60 INR                       

BREAKING NEWS

ചൈനീസ് നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അടിപതറാതിരിക്കാന്‍ പാക്കിസ്ഥാന്‍ വാങ്ങുന്നത് സെക്കന്റ് ഹാന്‍ഡ് യുദ്ധ വിമാനങ്ങള്‍; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തില്‍ ഇമ്രാന്‍ ഭരണകൂടം നടത്തുന്നത് ഇതുവരെ ആരും പരീക്ഷിക്കാത്ത രീതി; ഈജിപ്തില്‍ നിന്ന് വാങ്ങുന്നത് ആക്രി വിമാനങ്ങള്‍; തെളിയുന്നത് ദാരിദ്രത്തില്‍ നട്ടം തിരിയുന്ന പാക് സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം

Britishmalayali
kz´wteJI³

ലാഹോര്‍: പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. പട്ടിണിയും പരിവെട്ടവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാനില്‍ എയിഡ്സ് രോഗവും പടരുന്നതായാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന പാക്കിസ്ഥാന് അപ്പോഴും യുദ്ധക്കൊതി തീരുന്നില്ല. ഇന്ത്യയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ യുദ്ധ വിമാനം വാങ്ങാനൊരുങ്ങുകായണ് പാക് സര്‍ക്കാര്‍. ഇത് സെക്കന്‍ഡ് ഹാന്‍ഡ് വിമാനങ്ങളാണ്. അങ്ങനെ പുതിയ ആയുധ വ്യാപാര ചരിത്രവും കുറിക്കുകയാണ് പാക്കിസ്ഥാന്‍.

ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ ബോംബാക്രമണം നടത്തി സുരക്ഷിതമായി മടങ്ങിയത്. ഫെബ്രുവരി 26ന് ബാലാകോട്ടില്‍ കൃത്യമായ ആക്രമണം മിറാഷിന്റെ കരുത്തിലായിരുന്നു. ഇതോടെ കൂടുതല്‍ മിറാഷ് പോര്‍വിമാനം വാങ്ങാനുള്ള നീക്കം പാക്കിസ്ഥാനും സജീവമാക്കി. എന്നാല്‍ പ്രതിസന്ധിയില്‍ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോര്‍വിമാനം വാങ്ങുക വന്‍ വെല്ലുവിളിയാണ്. ഇതോടെയാണ് സെക്കന്റ് ഹാന്‍ഡ് ആയുധം വാങ്ങലിന് പാക്കിസ്ഥാന്‍ സാധ്യത തേടിയത്. പാക്കിസ്ഥാന്‍ കടക്കെണിയിലാലായും കുഴപ്പമില്ല അഴിമതി നടത്തണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈജിപ്തുമായി ചര്‍ച്ച തുടങ്ങി. ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 (ആക്രി വിമാനങ്ങള്‍) വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഈജിപ്തില്‍ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ പ്രതിരോധത്തിനു കൂടുതല്‍ പണം ചെലവാക്കാന്‍ സാധ്യമല്ല. ചൈനയില്‍ നിന്ന് വാങ്ങിയ വിമാനങ്ങളും പാക്കിസ്ഥാന് നല്ല ഓര്‍മ്മയല്ല നല്‍കുന്നത്. പലതും തകര്‍ന്നു കഴിഞ്ഞു. ചൈനീസ് വിമാനങ്ങളെ ആശ്രയിച്ച് മുമ്പോട്ട് പോകാനാകില്ലെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെക്കന്റ് ഹാന്‍ഡ് വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുന്നത്. ചൈനയില്‍ നിന്ന് വില കുറച്ച് വിമാനം കിട്ടിയാലും വേണ്ടെന്നാണ് നിലപാട്.

പാക്കിസ്ഥാന്‍ വ്യോമസേന മിറാഷിന്റെ പഴയ ഉപഭോക്താവാണ്. പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോര്‍വിമാനങ്ങളുണ്ട്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാന്‍ നേരത്തെ വാങ്ങിയിരുന്നത്. ഇതില്‍ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു. അറ്റോക്കിലെ കമ്രയില്‍ മിറാഷ് റീബില്‍ഡ് ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 45 വര്‍ഷം പഴക്കമുള്ളതാണ് ഈ ഫാക്ടറി. പിഎഎഫിന് വേണ്ടി 800 സൈനിക വിമാനങ്ങളുടെ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 438 എണ്ണവും യുദ്ധവിമാനങ്ങളായിരുന്നു. ഇതില്‍ 90 മിറാഷ് 5, 69 മിറാഷ് 3 എന്നിവ ഉള്‍പ്പെടുന്നു.

പാക്ക് വ്യോമസേനയുടെ കൈവശമുള്ള മിറാഷ് പോര്‍വിമാനങ്ങളെല്ലാം പഴയ ടെക്നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്കതും പ്രവര്‍ത്തനരഹിതവുമാണ്. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് പോര്‍വിമാനങ്ങളുടെ (ജെ17) എണ്ണവും കുറവാണ്. കൂടുതല്‍ പേലോഡ് ശേഷിയില്ലാത്തതാണ് ചൈനീസ് പോര്‍വിമാനങ്ങള്‍.

യുദ്ധം അടുത്തപ്പോള്‍ പാക്കിസ്ഥാന്‍ ഭീതിയിലാണ്. കാര്‍ഗിലില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്തിലായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ തുരുതുരാ ബോംബ് വര്‍ഷിച്ചപ്പോള്‍ കാര്‍ഗിലില്‍ പാക് സൈന്യം തളര്‍ന്നു. ഇത് മനസ്സിലാക്കിയാണ് ചൈനയില്‍ നിന്ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ വാങ്ങി കൂട്ടിയത്. ഈ വിമാനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ വെല്ലുവിളികളെ നേരിടാമെന്നായിരുന്നു പ്രതീക്ഷ. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞത് ചൈനീസ് ചതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ട് കൂടിയാണ് പുതിയ ഇടപാടിന് പാക് ശ്രമം നടത്തുന്നത്.

യുദ്ധം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയത്ത് പാക് വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയില്‍ നിന്നു വാങ്ങിയ എഫ്-7പി.ജി പോര്‍വിമാനം അവസാനം തകര്‍ന്നു വീണത്. പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ പോര്‍ വിമാനങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നു വാങ്ങിയ 13 എഫ്-7പിജി പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. ഈ വിമാനങ്ങളുമായി യുദ്ധത്തിന് പോയാല്‍ പണി കിട്ടുമെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്. ഇതെല്ലാം യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന വസ്തുതകളാണ്.

കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ വ്യോമസേനയുടെ കരുത്ത് കുറവ് പാക്കിസ്ഥാന്‍ സേനയുടെ ആശങ്ക കൂട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category