1 GBP = 88.70 INR                       

BREAKING NEWS

എന്റെ വാപ്പ പോയി'!ജയിലിലായ മലയാളിയെ മോചിപ്പിച്ച തൊഴിലുടമ നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു; അബ്ദുല്ല ബിന്‍ മുസാദിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി ജിതേഷ്; അപ്രതീക്ഷിത മരണം കാറപകടത്തില്‍ ജയിലിലായ യുവാവിന്റെ മോചനത്തിനായി മുഴുവന്‍ പണവും നല്‍കിയതിന് പിന്നാലെ; ആറുവര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് കായംകുളം സ്വദേശി നാട്ടിലക്കേു മടങ്ങുന്നത് ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ

Britishmalayali
kz´wteJI³

 
റിയാദ്; അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി മരിച്ചു. ജിതേഷ് 'വാപ്പ'എന്നായിരുന്നു സ്പോണ്‍സര്‍ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയെ വിളിച്ചിരുന്നത്. മരണവിവരമറിഞ്ഞ് തേങ്ങലോടെ പറഞ്ഞത് 'എന്റെ വാപ്പ പോയി'' എന്നായിരുന്നു. അത്രയ്ക്കും ആത്മബന്ധമായിരുന്നു കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷിന് തന്റെ സ്പോണ്‍സറുമായി.

കഴിഞ്ഞ ദിവസം ജിതേഷിന് സന്തോഷത്തിന്റേതായിരുന്നെങ്കിലും അത് അധികം നീണ്ടില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അത് സങ്കടത്തിന് വഴിമാറി. ആറുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ കേസും കോടതിയുമായി കഴിയുകയായിരുന്ന ജിതേഷ്, ജയില്‍ മോചിതനായി സന്തോഷവാനായിരിക്കെയാണ് തന്റെ ജയില്‍ മോചനത്തിന് സഹായിച്ച വയോധികനായ തൊഴിലുടമ അപ്രതീക്ഷിതമായി മരിക്കുന്നത്. അതോടെ ജിതേഷ് ആകെ തകര്‍ന്നു. തൊഴിലുടമയുടെ നല്ല മനസ്സിന് കണ്ണീരോടെ നന്ദി പറയുകയാണ് ജിതേഷ്.

മക്ക പ്രവിശ്യയുടെ ഭാഗമായ തായിഫില്‍ ഒരു സ്വദേശിയുടെ വീട്ടുജോലിക്കാരനായായിരുന്നു ജിതേഷ്. എങ്കിലും തൊഴിലുടമ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുമായി നല്ല ആത്മ ബന്ധമായിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു തൊഴിലുടമ ജിതേഷിനെ സ്നേഹിച്ചിരുന്നത്. ജിതേഷും തൊഴിലുടമ എന്നതിലുപരി പിതാവിനെ പോലെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. പ്രാര്‍ത്ഥനയ്ക്ക് അംഗശുദ്ധി വരുത്തുന്നതിനുപോലും ജിതേഷാണ് അദ്ദേഹത്തെ സഹായിച്ചിരുന്നത്.

ഇതിനിടെയാണ് ജിതേഷ് ഓടിച്ച വാഹനം അപകടത്തില്‍പെട്ട് മറ്റൊരു സ്വദേശി പൗരന്‍ മരിക്കുന്നത്. അപകടത്തില്‍ മറിച്ച വ്യക്തിയുടെ കുടുംബത്തിന് 3,17,000 റിയാല്‍ ബ്ലഡ്മണി ആയി നല്‍കണമെന്നാണ് കോടതി വിധിച്ചത്. സ്പോണ്‍സറായ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമിയുടെ ജാമ്യത്തിലായിരുന്നു ജിതേഷ് ഏറെ നാള്‍. രണ്ടുമാസം മുന്‍പ് അദ്ദേഹം അസുഖം ബാധിച്ചുകിടപ്പായതിനാല്‍ ജാമ്യം റദ്ദായി വീണ്ടും ജയിലില്‍ പോകേണ്ടിവന്നു.

ജയിലിലായ സമയത്ത് മോചനത്തിനായി ദിയ പണം കൊടുത്തുവിടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ഈ വിവരമറിഞ്ഞ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി തുക താന്‍ ഒറ്റക്ക് കൊടുത്തുവീട്ടാമെന്ന് ഏല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ അദ്ദേഹം ഒപ്പുവെക്കുകയും ജിതേഷ് ജയില്‍ മോചിതനാവുകയും ചെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി മരിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category