kz´wteJI³
ബ്രക്സിറ്റിന് ശേഷം യുകെയില്‍ നടപ്പിലാക്കുന്ന പുതിയ വിസ നിയമത്തിലെ മാറ്റങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യന്‍വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ രംഗത്തെത്തി. പുതിയ ഇമിഗ്രേഷന്‍ സംവിധാനമനുസരിച്ച് ഇംഗ്ലീഷ്ഭാഷയ്ക്ക് പ്രത്യേക പോയിന്റ് ഏര്‍പ്പെടുത്തുന്നതായിരിക്കും. അതായത് മെച്ചപ്പെട്ട ഇംഗ്ലീഷ് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുമെന്നര്‍ത്ഥം. പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയാണ് ഇപ്പോള്‍ പ്രീതി പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു പ്രധാനപ്പെട്ട റിവ്യൂ ബോറിസ് ജോണ്സന് കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിമാരിലൊരാളായ പ്രീതി ബുധനാഴ്ച കമ്മീഷന് ചെയ്തിട്ടുണ്ട്.
ബ്രക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കുന്നതിന് ഹോം സെക്രട്ടറി ഇതിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് പ്രീതി മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അഥവാ മാക്കിന് ഒരു നിര്‍ണായകമായ കത്ത് അയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ ഇമിഗ്രേഷന്‍ സിസ്റ്റമനുസരിച്ച് അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിന് പുറമെ പ്രവര്‍ത്തി പരിചയും പോലുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലും വിസ ലഭിക്കുന്നതിന് സാധ്യതയേറുന്നതായിരിക്കും.
നിലവില്‍ യൂറോപ്യന്‍ യൂണിയന് അംഗമെന്ന നിലയില്‍ യുകെയില്‍ നിലനില്‍ക്കുന്ന ഫ്രീഡം ഓഫ് മൂവ്മെന്റ് നിയമങ്ങള്‍ ബ്രക്സിറ്റിന് ശേഷം അവസാനിക്കുന്നതോടെയായിരിക്കും പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇവിടുത്തെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇവിടുത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെ തിരിച്ചെത്തണമെന്ന ആഗ്രഹത്താലാണ് റഫറണ്ടത്തില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്തിരിക്കുന്നതെന്നും അതിന് വേണ്ടിയാണ് പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നും പ്രീതി വിശദീകരിക്കുന്നു.
അതേ സമയം ഏറെ കഴിവുള്ളവരും കഠിനാധ്വാനികളുമായ കുടിയേറ്റക്കാര്‍ യുകെയിലേക്ക് കടന്ന് വരുന്നതിന് അനുയാജ്യമായ കുടിയേറ്റ നയമാണിതെന്നും അവര്‍ ഉറപ്പേകുന്നു. ഇത്തരം കുടിയേറ്റക്കാരിലൂടെ മാത്രമേ യുകെയിലെ ലേബര്‍ മാര്‍ക്കറ്റും വൈവിധ്യമാര്‍ന്ന സമൂഹവും പുഷ്ടപ്പെടുകയുളളുവെന്നും ഹോം സെക്രട്ടറി അഭിപ്രായപ്പെടുന്നു. അതിനനുസരിച്ചുള്ള കുടിയേറ്റ സംവിധാനമാണ് നടപ്പിലാക്കുന്നതെന്നും പ്രീതി വെളിപ്പെടുത്തുന്നു. ഈ ലക്ഷ്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് പര്യാപ്തമായതാണ് പുതിയ കുടിയേറ്റ നയങ്ങളെന്നാണ് മാകിന് എഴുതിയ കത്തില്‍ പ്രീതി ഉറപ്പേകുന്നു.
മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന കുടിയേറ്റ നയത്തില്‍ നിന്നും ഏറെ വ്യത്യാസമുള്ളതാണ് പ്രീതി പട്ടേലിന്റെ നിര്‍ദേശമനുസരിച്ച് മാക് ഗവേഷണം നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് മാക് തയ്യാറെടുക്കുന്നുമുണ്ട്. പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി മാക് ശമ്പള പരിധിയെയും മറ്റും പറ്റി ഗവേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റം, സമാനമായ മറ്റ് ഇമിഗ്രേഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് ഒരു അവലോകനം നടത്താന്‍ താന്‍ മാകിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും പ്രീതി പട്ടേല്‍ വെളിപ്പെടുത്തുന്നു.
ഏത് സിസ്റ്റം അനുവര്ത്തിച്ചാലാണ് യുകെ ലേബര്‍ മാര്‍ക്കറ്റിനെ ശക്തിപ്പെടുത്താനും ലോകമെങ്ങ് നിന്നും ഏറ്റവും കഴിവുറ്റവരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുകയെന്നും മനസിലാക്കി അവ സ്വീകരിക്കണമെന്നും താന്‍ മാകിന് നിര്‍ദേശം നല്‍കിയെന്നും ഹോം സെക്രട്ടറി പറയുന്നു. ബ്രെക്സിറ്റിന് ശേഷം ഏത് തരത്തിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റമായിരിക്കും യുകെയില്‍ നടപ്പിലാക്കുകയെന്ന് വിശദീകരിക്കുന്ന ഒരു വൈറ്റ് പേപ്പര്‍ മുന്‍ ഹോം സെക്രട്ടറിയും ഇപ്പോഴത്തെ ചാന്‍സലറുമായ സാജിദ് ജാവിദ് പുറത്തിറക്കിയിരുന്നു. ഇതൊരു സ്കില്‍സ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റമായിരുന്നു. ഒക്ടോബര്‍ 31നാണ് യുകെ യൂണിയനില്‍ നിന്നും വിട്ട് പോകാന്‍ തിരക്കിട്ട നീക്കം നടത്തുന്നത്.
പുതിയ സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള ലോകമെമ്പാട് നിന്നുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തേണ്ടുന്ന ശമ്പള പരിധിയെ പറ്റി റിവ്യൂ നടത്താന്‍ ജാവിദ് മാകിനെ കമ്മീഷന് ചെയ്തിരുന്നു.നിലവില്‍ ഈ ശമ്പള പരിധി വര്‍ഷത്തില്‍ 30,000 പൗണ്ടാണ്. ഓസ്ട്രേലിയന്‍ വിസ നയത്തിന് വേണ്ടി ദീര്‍ഘകാലമായി വാദിക്കുന്ന ആളാണ് പ്രീതി പട്ടേല്‍ . അതിനാല്‍ അവര്‍ ഹോം സെക്രട്ടറി ആയതോടെ ഈ സിസ്റ്റത്തില്‍ നിന്നും എന്തൊക്കെ നല്ല കാര്യങ്ങള്‍ കൂടുതലായി സ്വീകരിച്ച് സിസ്റ്റത്തെ എത്രത്തോളം അയവുള്ളതാക്കി തീര്‍ക്കാമെന്ന് അന്വേഷിക്കാന്‍ അവര്‍ മാകിനോട് നിലവില്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റം പോയിന്റ് അധിഷ്ഠിതമാണ്. കുടിയേറ്റക്കാര്‍ക്കുള്ള കഴിവുകള്‍ക്ക് പോയിന്റുകള്‍ അനുവദിച്ച് സാലറി ത്രെഷോള്‍ഡ് എത്ര മാത്രം അനായാസമായി പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് അന്വേഷിക്കാനാണ് പ്രീതി മാകിനോട് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതകള്‍, ഭാഷാ പരിജ്ഞാനം, പ്രവര്‍ത്തി പരിചയം, പ്രത്യേക പ്രദേശങ്ങളിലും ജോലിയിലും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് പോയിന്റുകള്‍ നിശ്ചയിക്കുന്ന സംവിധാനമായിരിക്കും നിലവില്‍ വരുകയെന്നാണ് ഹോം സെക്രട്ടറി പറയുന്നത്.പുതിയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും മാക് പ്രസിദ്ധീകരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam