1 GBP = 91.30 INR                       

BREAKING NEWS

മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 9593 പൗണ്ട്; സംഘടനകള്‍ക്ക് തുടര്‍ന്നും പണം നല്‍കാം: മരണത്തിലും ഒറ്റയ്ക്കല്ലെന്ന് യുകെ മലയാളി കള്‍ ബിനിലിനോട് പറഞ്ഞതിങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: പിആര്‍ കിട്ടിയ സന്തോഷം പങ്കു വച്ചു തീരും മുന്‍പ് മരണത്തിലൂടെ ഒറ്റപ്പെട്ടു പോയ ലണ്ടനിലെ ബിനില്‍ എന്ന ചെറുപ്പക്കാരന് അശ്രുപൂജകള്‍ അര്‍പ്പിച്ച് യുകെ മലയാളി സമൂഹം. മരണത്തിലും ഒറ്റയ്ക്കല്ലെന്ന് ഉറപ്പിച്ചു ബിനിലിന്റെ ഭാര്യയ്ക്കും ഏക മകള്‍ക്കും ബ്രിട്ടീഷ് മലയാളി വായനക്കാര്‍ മൂന്നു ദിവസം കൊണ്ട് നല്‍കിയത് 9593.5 പൗണ്ടാണ്. ഇന്നലെ അപ്പീല്‍ അവസാനിച്ചപ്പോള്‍ വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 8696 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 860 പൗണ്ടുമാണ് ലഭിച്ചത്.

മൂന്നു ദിവസം കൊണ്ട് വിര്‍ജിന്‍ വഴി ശേഖരിച്ചത് 7,371 പൗണ്ടാണ്. ഇത് ഗിഫ്റ്റ് എയ്ഡ് അടക്കം 8696 പൗണ്ടായി മാറി. വിര്‍ജിന്‍ വഴി ശേഖരിച്ച 7,371 പൗണ്ടിന്റെ  3.5 ശതമാനം കമ്മീഷന്‍ തുകയായ 257 പൗണ്ടു കുറച്ച ശേഷം ലഭിക്കുന്ന 8,439 പൗണ്ടും ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച 860 പൗണ്ടും ചേര്‍ത്ത് 9,299 പൗണ്ടിനൊപ്പം ജനറല്‍ ഫണ്ടില്‍ നിന്നും ഒരു പൗണ്ടു കൂടി ചേര്‍ത്ത് 9,300 പൗണ്ടാണ് ബിനിലിന്റെ കുടുംബത്തിനു നല്‍കുവാന്‍ ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്.
അപ്പീല്‍ ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെങ്കിലും വിര്‍ജിന്‍ മണി ലിങ്ക് നിലനില്‍ക്കുന്നതായിരിക്കും. സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പണം നല്‍കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ആ പണം കൂടി കുടുംബത്തിന് ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒടുവില്‍ ലഭിക്കുന്ന പണം കൂടി ചേര്‍ത്താകും കുടുംബത്തിന് കൈമാറുക എന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി ലൂക്കോസ് അറിയിച്ചു. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയില്‍ നിന്നും വിര്‍ജിന്‍ മണിക്ക് നല്‍കേണ്ട കമ്മീഷന്‍ തുക കൂടി കുറച്ച ശേഷമുള്ള തുകയായിരിക്കും ബിനിലിന്റെ കുടുംബത്തിന് കൈമാറുക.
വ്യക്തിഗത സംഭാവനകള്‍ ഇനിയാരും നല്‍കേണ്ട എന്നാണ് അഭ്യര്‍ത്ഥന. ഇനി വിര്‍ജിന്‍ മണിയിലേക്ക് വരുന്ന പണം ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടിലേക്കായിരിക്കും മാറ്റുക. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് വിട വാങ്ങിയപ്പോള്‍ മുന്‍ ചാരിറ്റികളിലെന്ന പോലെ ബിനിലിന്റെ കുടുംബത്തിനും യുകെ മലയാളികള്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് നല്‍കിയത്.

പേരു വെളിപ്പെടുത്താത്ത ഒരാള്‍ 1000 പൗണ്ട് നല്‍കിയപ്പോള്‍ ഗിഫ്റ്റ് എയ്ഡായി 1250 പൗണ്ടായി മാറുകയും ബ്രിട്ടീഷ് മലയാളി ചാരിറ്റിയിലേക്ക് എല്ലായിപ്പോഴും സഹായം നല്‍കുന്ന അപ്പാപ്പ എന്ന വ്യക്തി നല്‍കിയ 1111 പൗണ്ടും അടക്കം നിരവധി പേരാണ് 10 പൗണ്ടു മുതല്‍ 100 വരെ നല്‍കിയത്. 182 ഓളം പേരാണ് വിര്‍ജിന്‍ മണിയിലേക്ക് സഹായം നല്‍കിയത്. ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു ദിവസങ്ങളിലായി 245, 245, 370 എന്നിങ്ങനെ 860 പൗണ്ടും ലഭിച്ചതോടെയാണ് ആകെ തുക 9593.5 ആയി മാറിയത്.

യുകെ മലയാളികള്‍ക്കിടയില്‍ നടന്ന മരണങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായതാണ് ബിനിലിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ തയ്യാറെടുക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഈ ഹതഭാഗ്യന്റെ മരണം സംഭവിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ബിനില്‍ പള്ളത്ത് ശനിയാഴ്ച രാത്രി പത്തരയോടു കൂടിയാണ് മരിച്ചത്. 34 വയസു മാത്രമായിരുന്നു പ്രായം. ഹീത്രൂ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബിനില്‍. ഭാര്യയ്ക്കും മൂന്നു വയസുകാരനായ മകള്‍ക്കും ഒപ്പമായിരുന്നു ഹീത്രൂവില്‍ ബിനില്‍ താമസിച്ചിരുന്നത്. ഭാര്യ ലിജിയും തൃശൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ ചേരൂര്‍ പള്ളത്ത് ആണ് ബിനിലിന്റെ വീട്. ബാലഗോപാല്‍ - വിലാസിനി ദമ്പതികളുടെ മകനാണ്.
വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category