1 GBP = 91.30 INR                       

BREAKING NEWS

മുപ്പത് വര്‍ഷം മുമ്പ് പിആര്‍ ലഭിച്ചു; 15 കൊല്ലമായി ബ്രിട്ടനില്‍ ജോലി; ഇംഗ്ലീഷ് പാസ്പോര്‍ട്ടുള്ള ഭര്‍ത്താവും മക്കളും; എന്നിട്ടും ട്രിനിഡാഡുകാരിയായ യുവതിയോട് മടങ്ങി പോകാന്‍ ഹോം ഓഫീസ്

Britishmalayali
kz´wteJI³

ണ്ടനിലെ സ്പെഷ്യല്‍ നീഡ്സ് സ്‌കൂളില്‍ ഡെപ്യൂട്ടി ഹെഡായി ജോലി ചെയ്യുന്ന ട്രിനിഡാഡുകാരിയായ യുവതി ടെനെയ്ല്ലെ ഡാര്‍ഡിസിനോട് എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ഹോം ഓഫീസ് ഉത്തരവിട്ടു. മുപ്പതു വര്‍ഷം മുമ്പ് പിആര്‍ ലഭിച്ച യുവതിയാണിത്. ഇതിന് പുറമെ കഴിഞ്ഞ 15 കൊല്ലമായി ബ്രിട്ടനില്‍ ഇവര്‍ ജോലി ചെയ്ത് വരുന്നുമുണ്ട്. ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കം ഇംഗ്ലീഷ് പാസ്പോര്‍ട്ടുമുണ്ട്. ഇങ്ങനെയൊക്കെയായിരുന്നിട്ടും ഡാര്‍ഡിസിനോട് ബ്രിട്ടന്‍ വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന ഹോം ഓഫീസിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഡാര്‍ഡിസിന് ലഭിച്ചിരിക്കുന്ന പുതിയ പാസ്പോര്‍ട്ട് പ്രകാരം അവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കിയതിനാല്‍ അവരെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരിക്കുകയാണ് ലണ്ടനിലെ സ്‌കൂള്‍ അധികൃതരിപ്പോള്‍. ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ ബ്രിട്ടീഷ് ഓവര്‍സീസ് പാസ്പോര്‍ട്ട് പ്രകാരം ഡാര്‍ഡിസിന് ഇവിടെ ജോലി ചെയ്യാന്‍ അവകാശമില്ലെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഇവിടെ ടീച്ചറായി ജോലി ചെയ്ത് വരുന്നുമുണ്ട്. ഈ സ്ത്രീക്ക് തൊഴില്‍പരവും അല്ലെങ്കില്‍ എസ്റ്റാബ്ലിഷ് മെന്റ്പരവുമായി യൂറോപ്യന്‍ യൂണിയന്‍ പ്രൊവിഷനുകള്‍ അനുബവിക്കാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ ഇവിടെ ജോലി ചെയ്യാന്‍ അര്‍ഹതയില്ലെന്നുമാണ് ഹോം ഓഫീസ് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ 1989ല്‍ തന്നെ ഇവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ഇവിടെ അനുവദിച്ചിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിന് പുറമെ ബ്രിട്ടീഷുകാരനായ ഒരാളെ പത്ത് വര്‍ഷം മുമ്പ് ഇവര്‍ വിവാഹം കഴിക്കുകയും അവര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള രണ്ട് കുട്ടികളുമുണ്ട്. ഇങ്ങനെയൊക്കെയായിരുന്നിട്ടും ഈ സ്ത്രീയോട് ഹോം ഓഫീസ് പ്രകടിപ്പിക്കുന്ന വിവേചനത്തില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്. തനിക്ക് ജോലി നഷ്ടപ്പെട്ട ദുഖം അറിയിക്കുന്നതിനും ആശ്വാസം തേടുന്നതും ഡാര്‍ഡിസ് ആദ്യം വിളിച്ചത് ഭര്‍ത്താവും ലണ്ടന്‍ ഗ്രിഡ് ഫോര്‍ ലേണിംഗിലെ ലേണിംഗ് റിസോഴ്സ് കണ്‍സള്‍ട്ടന്റുമായ ബ്രാഡ്ലെ ഡാര്‍ഡിസിനെയായിരുന്നു.

തന്റെ ഭാര്യക്ക് ഇവിടെ ജോലി ചെയ്യുന്നതിനും ജിവിക്കുന്നതിനുമുളള അവകാശങ്ങള്‍ നിലനില്‍ത്തുന്നതിനുള്ള  കടുത്ത പോരാട്ടമാണ് ബ്രാഡ്ലെ ആരംഭിച്ചിരിക്കുന്നത്. മുന്‍ ടോറി നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് അടക്കമുള്ള പ്രമുഖര്‍ ഡാര്‍ഡിസിന്റെ രക്ഷക്കായി രംഗത്തെത്തുകയും ഹോം സെക്രട്ടറിയെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നം പരിഹരിക്കുന്നതിനായി തന്റെ എല്ലാ കഴിവുകളും സ്വാധീനവും പ്രയോജനപ്പെടുത്തുമെന്നാണ് സ്മിത്ത് ഇവര്‍ക്ക് ഉറപ്പേകിയിരിക്കുന്നത്. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ കാരണം തന്റെ ഭാര്യക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ആകെ ദുഖിതയാണെന്നും ഭര്‍ത്താവ് ബ്രാഡ്ലെ നിരവധി ട്വീറ്റുകളിലൂടെ വെളിപ്പെടുത്തുന്നു.

ട്രിനിഡാഡുകാരിയായിരിക്കുന്നതിനാല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടാണ് ഭാര്യക്കുള്ളതെന്നും ഇതുപയോഗിച്ച്  ലോകമാകമാനം സഞ്ചരിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പേരില്‍ തങ്ങള്‍ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്നും ബ്രാഡ്ലെ പരിതപിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഭാര്യ ഇവിടെ ടീച്ചറായി ജോലി ചെയ്യുന്നുവെന്നും അതിനിടെ നിരവധി ഡിബിഎസ് ചെക്കുകള്‍ നടത്തിയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി നിരവധി പാസ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റുകളില്‍ അവര്‍ ഒപ്പിട്ടിട്ടുണ്ടെന്നും തങ്ങള്‍ വിവാഹിതരായിട്ട് പത്തു വര്‍ഷങ്ങളായെന്നും ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളുള്ള രണ്ട് മക്കളുണ്ടെന്നും ബ്രാഡ്ലെ വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category