1 GBP = 88.70 INR                       

BREAKING NEWS

മാന്‍വേര്‍സ് തടാകത്തിന്റെ ജലപ്പരപ്പില്‍ ജവഹര്‍ തായങ്കരി തെളിയിച്ചത് ജലരാജാക്കന്മാരുടെ അജയ്യത; തോമസ് കുട്ടി ഫ്രാന്‍സിസിനും ടീമിനും ഈമാസം അനുമോദനം

Britishmalayali
ബിജു പീറ്റര്‍

ഗസ്റ്റ് 31ന് ഷെഫീല്‍ഡിലെ മാന്‍വേര്‍സ് തടാകത്തിന്റെ ജലപരപ്പില്‍ തീര്‍ത്തത് ചരിത്ര നിയോഗം. യുക്മ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വള്ളം കളി മല്‍സരത്തില്‍ ലിവര്‍പൂളിന്റെ ജവഹര്‍ തായങ്കരി വന്നത് വന്നു കണ്ടു കീഴടക്കാന്‍ തന്നെയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജലരാജാക്കന്മാരുടെ അജയ്യത ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

കഠിനമായ വെല്ലുവിളികളെ സമചിത്തതയോടെ നേരിട്ട കരുത്തു തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ ക്യാപ്റ്റന്‍സിയും മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റെയും ഫലമായി വിജയം ഒപ്പം വരികയായിരുന്നു. തോമസ്‌കുട്ടിയേയും പങ്കെടുത്ത ടീമിലെ മറ്റെല്ലാവരേയും ലിംക അനുമോദിക്കുന്ന ചടങ്ങ് ഈമാസം 28ന് ലിംക ഓണാഘോഷ വേദിയില്‍ വച്ച് നടക്കും.

ഈ സംഘാടക വെല്ലുവിളി നിറഞ്ഞ ഈ സംരംഭത്തെ വിജയിപ്പിച്ച യുക്മയേയും അതിനു നേതൃത്വം നല്‍കിയ ഭാരവാഹികളേയും ലിംക അനുമോദിക്കുന്നു എന്ന് ചെയര്‍പേഴ്‌സണ്‍ തമ്പി ജോസ് പറഞ്ഞു. അതുപോലെ തന്നെ പങ്കെടുത്ത മറ്റെല്ലാ ടീമുകളേയും അനുമോദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category