1 GBP = 88.70 INR                       

BREAKING NEWS

ഡോ. സുനില്‍.പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ആദ്യമായി ബ്രിട്ടനില്‍; ലണ്ടനിലും ന്യൂ കാസിലിലും പ്രഭാഷണം; യുകെ മലയാളികള്‍ക്ക് അപൂര്‍വ്വ അവസരം

Britishmalayali
kz´wteJI³

യു.കെയിലെ സ്വതന്ത്ര ചിന്ത കൂട്ടായ്മയായ എസ്സെന്‍സ് യു.കെ യുടെ ഹോമിനേം 19ന്റെ രണ്ടാമത്തെ പതിപ്പില്‍ മുഖ്യ പ്രഭാഷകനായി ഇദംപ്രദമായി ബ്രിട്ടനില്‍  എത്തിയിരിക്കുകയാണ് ഡോ. സുനില്‍ പി ഇളയിടം. എഴുത്തുകാരന്‍, അദ്ധ്യാപകന്‍, കലാ -സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ വിവിധ മേഖലകളില്‍ പ്രശോഭിതനായ ഇദ്ദേഹം ഇപ്പോള്‍ നമുക്ക് വേണ്ടതായ മാനവിക മൂല്യങ്ങളെ കുറിച്ച് തന്റെ പ്രഭാഷണങ്ങളില്‍ കൂടി ആഗോള മലയാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്.

ഈമാസം 14നു ശനിയാഴ്ച 'ഗാന്ധിയും ആധുനികതാ വിമര്‍ശനവും സത്യനാന്തര യുഗത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുനില്‍ മാഷിന്റെ  പ്രഭാഷണം ലണ്ടനിലെ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി സെന്ററില്‍ അരങ്ങേറും. പിറ്റേന്ന് 15ന് ഞായറാഴ്ച്ച 'അറിവ്, ചരിത്രം, സാമൂഹ്യ വിമോചനം ' എന്ന വിഷയത്തെ കുറിച്ച് ഇദ്ദേഹം ന്യൂകാസില്‍ അപ്പോണ്‍ ടൈനി'ലാണ് അടുത്ത പ്രഭാഷണം നടത്തുന്നത്.  

എസ്സെന്‍സ് യു.കെയും, കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായാണ് ഈ പ്രഭാഷണങ്ങള്‍ നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വമായ അവസരം യു.കെ മലയാളികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ബ്രിട്ടനിലെ അടുത്ത പ്രഭാഷണ വേദികള്‍
സെപ്തംബര്‍ 14 ശനി വൈകീട്ട് 4 മണി മുതല്‍ 
Trinity Community Centre, Manorpark, London, E12 6SG(ഈസ്‌റ് ഹാം ട്യൂബ് സ്‌റെഷനില്‍ നിന്നും 2 മിനിറ്റ് നടക്കുന്ന ദൂരം മാത്രം)
സെപ്റ്റംബര്‍ 15 ഞായര്‍ 03:00 - 05:00 PM
Jubilee theatre, St Nicholas hospital, Gosforth, Newcastle, Tyne and Wear, NE3 3KT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category