1 GBP = 88.50 INR                       

BREAKING NEWS

കളവ് പറയുന്നതിലൂടെ വ്യക്തികള്‍ ലക്ഷ്യമിടുന്നത് ന്യായീകരണം മാത്രമാണെങ്കില്‍ സമൂഹത്തില്‍ ഭിന്നതകള്‍ വളര്‍ന്നു കൊണ്ടിരിക്കും

Britishmalayali
റോയ് സ്റ്റീഫന്‍

ല്ലാ ജീവിത സാഹചര്യങ്ങളിലും വ്യക്തികള്‍ പരസ്യമായും രഹസ്യമായും അനുദിനം കളവ് അഥവാ പൊഴി പറയുന്നുണ്ടെങ്കിലും സാധാരണക്കാര്‍ താന്‍ പറയുന്നത് കളവാണെന്ന് പരസ്യമായി അംഗീകരിക്കാറില്ല, അതോടൊപ്പം തന്നെ നിലവിലെ ജീവിത സാഹചര്യങ്ങളില്‍ ഒരിക്കലെങ്കിലും നുണ പറയാതെ ജീവിക്കുന്ന വ്യക്തികളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണെന്നുള്ളതും പരാമാര്‍ത്ഥമായ സത്യമാണ്. ഏകദേശം 60 % വ്യക്തികളും എല്ലാ പത്തു മിനുട്ടിലും ഒരു കളവ് പറയുന്നുണ്ട് എന്ന് തന്നെയാണ് ആഗോള പഠനങ്ങള്‍ വ്യക്തമാകുന്നത്.

എന്നാല്‍ ഈ കണക്കുകള്‍ക്ക് അനുസൃതമായി എല്ലാ വ്യക്തികളും കളവ് പറയുന്നുണ്ട് എന്ന് സ്ഥാപിക്കുന്നില്ലെങ്കിലും ലോകജനസംഖ്യയെ അപേക്ഷിച്ചു തുലനം ചെയ്യുബോള്‍ ഇത്രയും വലിയ സംഖ്യയില്‍ വ്യക്തികള്‍ അനുനിമിഷം കളവു പറഞ്ഞുകൊണ്ടിരിക്കുകയാണെന്നുള്ള വസ്തുത പലരെയും അമ്പരിപ്പിക്കുന്നത് തന്നെയാണ്. നഗ്‌നമായ സത്യങ്ങള്‍ തുറന്നു പറയരുതെന്നാണ് പഴമക്കാര്‍ പറയുന്നതെന്ന് വ്യക്തികള്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും സത്യം പറയുവാന്‍ മാത്രം പലരും വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം നഗ്‌നമായ സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരവരില്‍ തന്നെ ഉടലെടുക്കുന്ന ജാള്യത മാത്രമാണെന്ന് അംഗീകരിക്കുകയുമില്ല. 

ജീവിതത്തില്‍ നുണ പറയാത്ത വ്യക്തികള്‍ ആരുണ്ടെന്നറിയുവാന്‍ ചുറ്റും കണ്ണോടിച്ചാല്‍, ആരും തന്നെയില്ലായെന്നത് വളരെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ സാധിക്കും. നുണകളെല്ലാം പറയുന്നത് മറ്റുള്ളവരെ സംരക്ഷിക്കുവാന്‍ മാത്രമാണെന്ന ന്യായീകരണമാണ് പൊതുവെ നുണ പറയുന്ന എല്ലാ വ്യക്തികളും അവകാശപ്പെടുന്നതും. എന്നാല്‍ ഇത് യുക്തിക്ക് നിരക്കാത്ത ന്യായീകരണം തന്നെ ഒരു നുണയാണെന്ന് പറയുന്നവരും കേള്‍ക്കുന്നവരും  തിരിച്ചറിയുന്നുമുണ്ട്.  അങ്ങനെ വരുമ്പോള്‍ എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി നുണ പറയണം. ബഹുപൂരിപക്ഷം അവസ്ഥകളിലും വ്യക്തികള്‍ സ്വയം പരിരക്ഷിക്കാനും സംരക്ഷണ കവചമൊരുക്കുവാനും വേണ്ടി മാത്രമാണ് നുണ പറയുന്നത്. തങ്ങള്‍ക്ക് അര്‍ഹതയില്ലാത്തത് ലഭിക്കുവാന്‍ വേണ്ടി മാത്രം ഓരോരുത്തരും നുണകള്‍ പറയുന്നു.

മറ്റുള്ളവരുടെ മുന്‍പില്‍ നാണക്കേട് ഒഴിവാക്കാനും ജാള്യത ഒഴിവാക്കാനും ഓരോരുത്തരും കള്ളം പറയുന്നു. ഓരോരുത്തരുടെയും പൊയ്മുഖം നിലനിര്‍ത്തുവാന്‍ വേണ്ടി മാത്രം വീണ്ടും നുണകള്‍ പറയുന്നു. മറ്റുള്ളവര്‍ നമ്മളെ വിധിക്കപ്പെടാതിരിക്കാക്കുവാന്‍ നമ്മള്‍ പിന്നെയും കള്ളം പറയുന്നു. നമ്മള്‍ തെറ്റ് ചെയ്തുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കുവാന്‍ നമ്മള്‍ വീണ്ടും കള്ളം പറയുന്നു. നമ്മള്‍ കള്ളം പറഞ്ഞതുകൊണ്ട് മാത്രം വീണ്ടും കള്ളം പറയുന്നു. ചുരുക്കത്തില്‍ ഒരിക്കല്‍ ഒരു കള്ളം പറഞ്ഞാല്‍ ആയിരം കള്ളം പറയേണ്ടി വരും നിരന്തരം കള്ളം പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ എല്ലായ്‌പ്പോഴും  ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ് നിരന്തരം കളവു പറയുന്ന വ്യക്തികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ആഗോളതലങ്ങളിലെ മറ്റൊരു പഠനം വ്യക്തമാക്കുന്നത് ഓരോ വ്യക്തികളുടെയും മാതാപിതാക്കളാണ് ഏറ്റവും കൂടുതല്‍ കളവ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ്. 86% മാതാപിതാക്കള്‍ കളവ് പറയുമ്പോള്‍ സുഹൃത്തുക്കള്‍ 75 ശതമാനവും സഹോദരീസഹോദരങ്ങള്‍ 73 ശതമാനവും ഭാര്യാഭര്‍ത്താക്കന്മാര്‍ 69 ശതമാനവും കളവ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അനുദിനം ആവര്‍ത്തിക്കുന്ന നുണകളിലെ  ഭൂരിഭാഗവും മറ്റുള്ളവരുടെ ജീവിതത്തില്‍ അത്രയും വലിയ മാറ്റങ്ങള്‍ സംഭവിപ്പിക്കാവുന്നതല്ലെങ്കിലും ചിലതെല്ലാം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും അന്യോന്യമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നവയാണ്. അതോടൊപ്പം മറ്റുള്ളവരോടുള്ള വിധ്വേഷമാണ് നുണകളിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്നതും വര്‍ധിക്കുന്നതും എന്നുള്ള വസ്തുത കേള്‍ക്കുന്ന വ്യക്തികള്‍ മനസിലാക്കാതെ വരുമ്പോള്‍ കല്ലുവച്ച നുണകള്‍ പോലും പലപ്പോഴും സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും വ്യക്തികളിലും സമൂഹങ്ങളിലും വിധ്വേഷം വീണ്ടും വളരുകയും വര്‍ധിക്കുന്നതും ചെയ്യും. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേയ്ക്കും പിന്നീട് വ്യക്തികളിലേയ്ക്കും ഓരോ മനുഷ്യരുടെയും ജീവിതം ചുരുങ്ങിയപ്പോള്‍ ഈ വിധ്വേഷ ചിന്താഗതികള്‍ അനുദിനം വ്യക്തികളിലും സമൂഹങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടി മാത്രം വലിയ സമൂഹങ്ങളെ വേര്‍പെടുത്തി ചെറിയ സംഘങ്ങള്‍ രൂപീകരിക്കുകയും പിന്നീട് അവിടെയും വിധ്വേഷം പടര്‍ത്തി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രം അനുദിനം സംരക്ഷിക്കുമ്പോള്‍ വീണ്ടും നഷ്ടമാകുന്നത് വ്യക്തികളിലെയും സമൂഹങ്ങളിലെയും  കൂട്ടുത്തരവാദിത്ത്വങ്ങളാണ്.

നിലവിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ താന്‍പെരുമയ്ക്കും സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ക്കുവേണ്ടി മാത്രമായപ്പോള്‍ പ്രാദേശിക തലങ്ങളിലും ദേശീയ തലങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും കളവു പറയാതെ നിലനില്‍പ്പില്ലായെന്നുള്ള സ്ഥിതിയാണ് ലോകത്തെവിടെയും. അതിനുള്ള പ്രധാന കാരണം നേതാവാകണമെങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍ ആളാവുകയും അങ്ങനെ ആളാകുന്നത് മറ്റുള്ളവരുടെ പ്രശംസയിലൂടെ മാത്രമാണെന്നുള്ള തെറ്റിദ്ധാരണ മാത്രമാണ്. സത്യം പറയുന്ന വ്യക്തികള്‍ നേതൃത്ത്വത്തിലേയ്ക്ക് വരാത്തതിന്റെ കാരണവും ഒരു പരിധിവരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ  തെറ്റിദ്ധാരണ മാത്രമാണ്. നിലവില്‍  രാഷ്ട്രീയ പ്രവര്‍ത്തനം നുണകളുടെ മറ്റൊരു ചില്ലുകൊട്ടാരമായിരിക്കെ പ്രതിയോഗികളുടെ തെറ്റുകുറ്റങ്ങള്‍ക്കുപരി നന്മകളെയും തിന്മയായി മാത്രം നിരന്തരം ഉയര്‍ത്തിക്കാട്ടുകയാണ് ഇന്നത്തെ രാഷ്ട്രീയ ശൈലികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങള്‍ ഉണ്ടെന്നുള്ള സത്യം തുറന്നുപറഞ്ഞപ്പോള്‍  ശശി തരൂരിനെതിരെ വാളോങ്ങിയ കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

ശശി തരൂര്‍ ഒരു ലോകോത്തര നേതാവാണെന്ന സത്യം ഭാരത ജനതയും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും അംഗീകരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വികസനത്തില്‍ അധിഷ്ടിതമായ അന്താരാഷ്ട്ര നിലവാരമുള്ള കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തന ശൈലിയും കേരളത്തിലെ പ്രാദേശിക നേതൃത്ത്വത്തിന് മനസിലാക്കുവാന്‍ മാത്രം അറിവില്ലാഞ്ഞിട്ടല്ല പക്ഷെ പാര്‍ലമെന്റിലും ദേശീയ തലങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്  ലഭിക്കുന്ന അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും തങ്ങള്‍ക്ക് ലഭിക്കാത്തതിലുള്ള ഇഷ്ടക്കുറവ്. അദ്ദേഹത്തെ തളര്‍ത്തുവാനും ഇനിയും ഉയരങ്ങളിലെത്താന്‍ അനുവദിക്കാതിരിക്കുവാനും മാത്രമാണ് കേരളത്തിലെ പ്രാദേശിക നേതൃത്ത്വം അനാവശ്യമായി ഉയര്‍ത്തുന്ന വാദഗതികളെന്ന് സാധാരണക്കാര്‍ക്കും ദേശീയ നേതൃത്ത്വത്തിനും തിരിച്ചറിയുവാന്‍ സാധിക്കുന്നുണ്ട്.

പലപ്പോഴും തുറന്നു പറയുന്നില്ലെങ്കിലും ജീവിതത്തില്‍ വിജയം കാംഷിക്കുന്നവരാണ് ബഹുപൂരിപക്ഷം വ്യക്തികളും അതിലേക്കായി ധാരാളം നേരായ വഴികള്‍ അവര്‍ ഓരോരുത്തരുടേയും മുന്നിലെപ്പോഴും ഉണ്ടെകിലും തിരിച്ചറിയുവാനോ സമയോചിതമായി ഉപയോഗിക്കുവാനോ ശ്രമിക്കാതെ കഴിവതും കുറുക്കു വഴികള്‍ തേടുവാനുള്ള പരിശ്രമത്തിലാണ്. വ്യക്തിജീവിതത്തിലും സമൂഹത്തിലും വിജയം കൈവരിച്ച വ്യക്തികളെ അനുകരിക്കുകയോ പിന്തുടരുകയോ എന്നത് ഉത്തമമായ മാതൃക ആയിരിക്കെ താനാണ് മറ്റുള്ളവരെക്കാള്‍ മിടുക്കനെന്നു വരുത്തി തീര്‍ക്കുവാന്‍ പ്രവര്‍ത്തനമികവുള്ള വ്യക്തികളെ മറ്റുള്ളവരുടെ മുന്‍പില്‍ ചെറുതാക്കി ചിത്രീകരിക്കുവാനുള്ള കുറുക്കു വഴികളാണ് വീണ്ടും ചില വ്യക്തികള്‍ തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്. ശ്രീമാന്‍ ശശി തരൂരിനെതിരെ വാളോങ്ങിയ പ്രബലരായ പല നേതാക്കന്മാര്‍ക്കും ദേശീയതലങ്ങളില്‍ പോയിട്ട് പ്രാദേശിക തലങ്ങളില്‍ പോലും ജനസമ്മതിയില്ലായെന്ന വസ്തുത മറച്ചു വയ്ക്കുവാനുള്ള കുതന്ത്രം മാത്രമാണ് കഴമ്പില്ലാത്ത ആരോപണങ്ങള്‍. നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സമയോചിതമായും കാലോചിതമായും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തെങ്കില്‍  മാത്രമേ പൊതു ജനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാവുകയുള്ളു എന്നുള്ള അദ്ദേഹത്തിന്റെ ന്യായീകരണം പൊതുജനങ്ങളുടയും വിശ്വാസമാണ്.

സത്യത്തിനു വിരുദ്ധമായതും സാമാന്യ ചിന്താഗതികള്‍ക്ക് നിരക്കാത്തതുമായ വിവരങ്ങള്‍ മാത്രം അനുദിനം പ്രചരിപ്പിക്കുന്ന ഭീരുക്കള്‍  എല്ലാ സമൂഹങ്ങളിലും എല്ലാക്കാലങ്ങളിലും നിലനിന്നിരുന്നു. ഐതീഹങ്ങളിലും പുരാണങ്ങളില്‍ പോലും ഇത്തരം വ്യക്തികളുടെ യുക്തിരഹിത പ്രവര്‍ത്തനങ്ങളുടെ ദുഷിപ്പേറിയ പരിണിതഫലങ്ങളെക്കുറിച്ചു വിവിധയിടങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചരിത്രങ്ങളില്‍ നിറഞ്ഞുനിന്ന നന്മനിറഞ്ഞ പലവ്യക്തിത്ത്വങ്ങളുടെ പതനത്തിനും അതോടൊപ്പം സമൂഹങ്ങളുടെയും വലിയ സംസ്‌കാരങ്ങളുടെ അകാലത്തിലുള്ള വിയോഗത്തിനും ഈ ഭീരുക്കളുടെ ദുഷിച്ച ചിന്താഗതികള്‍ കാരണമായിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിച്ചുകൊണ്ടുള്ള സംസാരശൈലികളും പ്രവര്‍ത്തനങ്ങളും ഭാവിയിലും വ്യക്തികളില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. സമൂഹത്തിലെ ഐക്യവും സ്വസ്ഥതയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേറോടെ പിഴുതെറിയുമ്പോള്‍ മാത്രമാണ് സമൂഹത്തിന് ഒരുമയില്‍ നിലനില്‍ക്കുവാന്‍ സാധ്യമാവുകയുളളു. സുദൃഢമായ വ്യക്തിബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങള്‍ മാത്രമാണ് വീണ്ടും വളരുകയുള്ളൂ. അതോടോപ്പം തന്നെ ഇത്തരം വ്യക്തികളില്‍ നിന്നുമുള്ള മോചനവും സാധാരണക്കാര്‍ക്ക് അനിവാര്യവുമാണ്.

കളവും ചതിയും വഞ്ചനയും ലെവലേശമില്ലാതിരുന്ന ഒരു കാലഘട്ടം മലയാളിക്കുണ്ടായിരുന്നു എന്ന ഒരു വിശ്വാസം  മാത്രമാണ് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഇന്നത്തെ ഈ ആധുനിക യുഗത്തില്‍ മനുഷ്യര്‍ പരസ്പരം മത്സരിക്കുമ്പോള്‍, വ്യക്തിബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും വിലയില്ലാതെ അന്യോന്യം മത്സരിക്കുമ്പോള്‍ മറ്റൊരാളെ തോല്‍പ്പിക്കുക മാത്രമാണ് ജയിക്കുവാനുള്ള ഏക പോംവ്‌ഴിയെന്ന മൂഢവിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്. കളവ് പറയാതെയും ജീവിക്കുവാന്‍ സാധിക്കുമെന്ന വസ്തുത വ്യക്തികള്‍ വേണം പ്രാവര്‍ത്തികമാക്കുവാന്‍ അതിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ്  സമൂഹത്തില്‍ സ്പര്‍ദ്ധ പരത്തുന്ന വ്യക്തികളെ ഒറ്റപ്പെടുത്തു കയായിരിക്കണം. അതിലേയ്ക്കുള്ള ആദ്യപടിയായി രണ്ടു വ്യക്തികള്‍ കൂടുമ്പോള്‍  ഓരോ വ്യക്തികളും മൂന്നാമതൊരാളെക്കുറിച്ചു ഒരിക്കലും മോശമായി സംസാരിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.

പ്രത്യേകിച്ചും ഊഹാപോഹങ്ങളിലൂടെയുള്ള സംഭാഷണ ശൈലികള്‍. മൂന്നാമതൊരാളെക്കുറിച്ചുള്ള അറിവില്ലാത്ത വിവരങ്ങള്‍ ആധികാരികമായി സംസാരിക്കാതിരിക്കുക. അതോടൊപ്പം കളവ് പറയുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. കള്ളം പറയുന്ന വ്യക്തിയോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് സമ്മതിക്കുകയോ തലയാട്ടുകയോ ചിരിക്കുകയോ ചെയ്യുമ്പോള്‍ കള്ളം പറയുന്ന വ്യക്തിക്ക് വീണ്ടും പ്രചോദനമായി മാറുകയാണ്. ഭാവഭേദങ്ങളില്ലാത്ത ഒരു നോട്ടമോ മറിച്ചൊരു ചോദ്യമോ മതിയാകും ഇത്തരം വ്യക്തികളെ നിരുത്സാഹപ്പെടുത്തുവാനും. വ്യക്തികളിലും സമൂഹങ്ങളിലും സ്‌നേഹവും ഐക്യവും പുനര്‍സ്ഥാപിക്കുവാനും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category