1 GBP = 97.70 INR                       

BREAKING NEWS

യുഎഇ ഇതുവരെ കണ്ടിട്ടില്ലാ ത്ത ഓഫറുകള്‍; പര്‍ച്ചേസ് ഒന്നും നടത്താതെ വിസിറ്റ് ആന്‍ഡ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്ന പദ്ധതി; അടിച്ചു പൊളിക്കാന്‍ അത്യുഗ്രന്‍ വിനോദ പരിപാടികള്‍; ഷോപ്പിങ് വിസ്മയം അനുഭവിച്ചറിയാന്‍ എല്ലാ എമിറേറ്റുകളില്‍ നിന്നും ഒഴുകിയെത്തിയത് പതിനായിരങ്ങള്‍; റോഡുകളില്‍ എല്ലാം ശക്തമായ ട്രാഫിക് ബ്ലോക്ക്; ഷാര്‍ജയിലെ സഫാരി മാളിന്റെ പ്രധാന കവാടം അടച്ചത് തിരക്ക് അനിയന്ത്രിതമായപ്പോള്‍: മലയാളികളുടെ ഉടമസ്ഥതയിലെ മാള്‍ ഗള്‍ഫില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ഷാര്‍ജ: ഷാര്‍ജയില്‍ പുതിയതായി ആരംഭിച്ച സഫാരി മാളിന്റെ പ്രധാന കവാടം അനിയന്ത്രിതമായ ജനത്തിരക്കുകാരണം താല്‍ക്കാലികമായി അടച്ചു. യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ ഓഫറുകളെക്കുറിച്ചറിഞ്ഞു എല്ലാ എമിറേറ്റുകളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്കു എത്തുന്നത്. മാളിലേക്കുള്ള റോഡുകളിലും ശക്തമായ ട്രാഫിക്ക് ബ്ലോക്കാണ്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് തിരിക്ക് കാരണം പ്രധാന കവാടം അടയ്ക്കേണ്ടി വന്നത്.

യുഎഇയിലെ ഏറ്റവും വലിയതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമാണ് സഫാരി മാള്‍. 3 നിലകളില്‍ നിര്‍മ്മിച്ചിരിക്കുന്ന സഫാരി മാളില്‍ ഒരേ സമയം 1000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും കഴിയും. ഷോപ്പിംഗിനോടൊപ്പം വിനോദവും എന്ന ആശയവുമായി കൂടുതല്‍ കലാ വിനോദ പരിപാടികളാണ് സഫാരി മാള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബുബക്കര്‍ മഠപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഫിനാന്‍സ് ഡയറക്ടര്‍ സുരേന്ദ്രനാഥ് എന്നിവരാണ് സഫാരി മാളിന് പിന്നിലെ ചാലക ശക്തികള്‍.

യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാള്‍ തുറന്നത്. ഷാര്‍ജ മുവൈലയില്‍ 1.2 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പര്‍ച്ചേസ് ഒന്നും നടത്താതെ തന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്‍ഡ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍.

സെപ്റ്റംബര്‍ നാല് മുതല്‍ ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാന പദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും. ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്

ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കിയിരുന്നു. 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച മാളില്‍ സ്‌പോര്‍ട്‌സ്, ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെയടക്കം വിശാലമായ ഷോറൂമുകളാണുള്ളത്. കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചതായിസഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട്, അറിയിച്ചിരുന്നു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തില്‍ കലാപരിപാടികളും, ഡാന്‍സ്, ഗെയിം ഷോകളും സഫാരി മാളില്‍ അരങ്ങേറും.
ഷാര്‍ജ ഡപ്യൂട്ടി റൂളര്‍ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിന്‍ അബ്ദുള്‍ റഹ്മാന്‍ സലീം അല്‍ ഖാസിമിയാണ് ജന നിബിഡത്തെ സാക്ഷി നിര്‍ത്തി ഷാര്‍ജക്ക് പുതുവസന്തം സമ്മാനിച്ച് സഫാരി മാള്‍ തുറന്ന് കൊടുത്തത്. ഷാര്‍ജ റൂളര്‍ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സലിം ബിന്‍ അബ്ദുള്‍ റഹ്മാന്‍ സലീം അല്‍ ഖാസിമി മുഖ്യാതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടകനുള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ മാളിന്റെ എല്ലാ പ്രവര്‍ത്തനവും കണ്ട് ഏറ്റവും മികച്ച മാളാണ് സഫാരിയെന്ന് വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിയപ്പെടുന്ന വാണിജ്യ-വ്യവസായ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. യു.എ.ഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിങ് അനുഭവമാണ് സഫാരി മാള്‍ സമ്മാനിച്ചത്. നാളിതു വരെ മറ്റൊരു റീട്ടെയില്‍ ഔട്ലറ്റുകളും നല്‍കാത്ത രീതിയിലുള്ള നിരവധി പ്രമോഷനുകളാണ് സഫാരിയില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരുന്നത്. സഫാരി മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ പ്രമോഷനുകളാണ് സഫാരി ഒരുക്കിയിരിക്കുന്നത്.

പ്രാദേശികമായി ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ക്കു പുറമെ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, കെനിയ, ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന പഴം പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും ഇടനിലക്കാരോ കാലതാമസമോ വരാതെ തങ്ങളുടെ മേല്‍നോട്ടത്തില്‍ തന്നെ നേരിട്ട് വായു മാര്‍ഗവും കടല്‍ മാര്‍ഗ്ഗവും ദിനംപ്രതി സഫാരിയില്‍ ലഭ്യമായിരിക്കും. സീ ഫുഡ് വിഭാഗത്തില്‍ കടല്‍, കായല്‍, വളര്‍ത്തു മത്സ്യങ്ങള്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളില്‍ ലഭ്യമാകുന്ന മത്സ്യങ്ങളും, നാടന്‍ മത്സ്യങ്ങളും ഏറ്റവും ഫ്രഷായി സഫാരിയില്‍ ലഭ്യമായിരിക്കും. അതുപോലെ വളരെ വിശാലമായ ഏരിയയില്‍ മനോഹരമായ രീതിയില്‍ ഒരുക്കിയിട്ടുള്ള സഫാരി ഹോട്ട് ഫുഡ് വിഭാഗത്തില്‍ അറേബ്യന്‍ തനത് ശൈലിയിലുള്ള വിഭവങ്ങളില്‍ തുടങ്ങി ഇന്ത്യന്‍, ചൈനീസ്, ഏഷ്യന്‍, കോണ്ടിനെന്റല്‍, ഫിലിപ്പൈന്‍സ് എന്നു വേണ്ട നാടന്‍ വിഭവങ്ങളും ഫാസ്റ്റ് ഫുഡ് വിഭവങ്ങളും പരിചയ സമ്പന്നരായ ഷെഫുമാരുടെ മേല്‍നോട്ടത്തിലാണ് അണിയിച്ചൊരുക്കിയത്.
ഇന്ത്യ, പാക്കിസ്ഥാന്‍, തുര്‍ക്കി, ഇന്തോനേഷ്യ, തായ്ലന്റ്, ചൈന, എന്നീ രാജ്യങ്ങളിലെ ഫാക്ടറികളില്‍ നിന്നും ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങളാണ് വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് സുരേന്ദ്രനാഥ് എന്നിവര്‍ സഫാരി മാളിലെ ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനം തല്‍സമയം വിലയിരുത്തി വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനിടെയാണ് അനിയന്ത്രിതമായ തിരക്ക് എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category