1 GBP = 88.40 INR                       

BREAKING NEWS

ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍: കോട്ടയം അഞ്ഞൂറന്‍സ് ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നു; കൂടുതല്‍ ഫലങ്ങള്‍ അറിയാം

Britishmalayali
ബിബിന്‍ എബ്രഹാം

2019 ജനുവരി 26നു കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ തുടക്കം കുറിച്ച ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് (ടിസിഎല്‍) 2019 പ്രീമിയര്‍ ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ തേരോട്ടങ്ങളും, അട്ടിമറികളും, തിരിച്ചു വരവുകളുമായി സംഭവബഹുലമായി മുന്നേറുകയാണ്. ഈ സീസണിലെ പകുതിയോളം മത്സരം അവസാനിക്കുമ്പോള്‍ ഇരുപ്പത്തിരണ്ടു പോയിന്റുമായി കോട്ടയം അഞ്ഞൂറാന്‍സ് ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുകയാണ്. കളിച്ച പന്ത്രണ്ട് മത്സരങ്ങളില്‍ പതിനൊന്നും വിജയിച്ചാണ്   സജിമോന്‍ ജോസ് ക്യാപ്റ്റനും ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് ടിസിഎല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്ന മത്സരഫലങ്ങള്‍ ഇപ്രകാരം.

ടിസിഎല്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് കുതിക്കുന്നു
കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ടെര്‍മിനേറ്റര്‍സിനെ പരാജയപ്പെടുത്തി സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് പടയോട്ടം തുടരുന്നു. മത്സരത്തിന്റെ അത്യന്തം ഇരു ടീമുകളും ഇഞ്ചോടിച്ചു പോരാടി മുന്നേറി. മത്സരത്തിന്റെ അവസാനം വരെ ഒരു ടീമിനും എതിരാളികള്‍ക്കെതിരെ ഒരു വ്യക്തമായ ലീഡുമായി മുന്നേറാന്‍ സാധിച്ചില്ല. നഷ്ടപ്പെട്ട ലീഡ് നിമിഷങ്ങള്‍ക്കകം തിരിച്ചു പിടിച്ചു ഇരു ടീമുകളും പരസ്പരം അങ്കം വെട്ടി.  3 - 2 നു മുന്നേറിയ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് അല്‍പം സമയത്തിനുള്ളില്‍ 7-8 എന്ന നിലയില്‍ പിന്നിലായി. പിന്നീട് 10-8 നു മുന്‍പിലായി. വീണ്ടും നാലു പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ടെര്മിനേറ്റര്‍സിനെ അനുവദിച്ചു 15 - 12 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. ഒരു സീനിയര്‍ അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെയില്‍സിന്റെ ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടെര്‍മിനേറ്റര്‍സ് മുന്നേറുന്നു
മറ്റൊരു വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ടെര്‍മിനേറ്റര്‍സ് എതിരാളികളായ എവര്‍ഗ്രീന്‍ തൊടുപുഴയെ പരാജയപെടുത്തിയത് പതിമൂന്നിനെതിരെ പതിനാറു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കത്തില്‍ അനീഷ് - സിനിയ സഖ്യം എവര്‍ഗ്രീന്‍ തൊടുപുഴ ടെര്‍മിനേറ്റേര്‍സ് തന്ത്രങ്ങളെ തച്ചുടച്ചു 7 - 2 എന്ന വ്യക്തമായ ലീഡില്‍ മുന്നേറി. പക്ഷെ ടെര്‍മിനേറ്റര്‍സിന്റെ ജോജോ വര്‍ഗ്ഗീസിന്റെ ഹാട്രിക് ലേല വിജയത്തിന്റെ സഹായത്തോടെ ബിജു -ജോജോ സഖ്യം ടെര്‍മിനേറ്റര്‍സ് 6 -7 എന്ന പോയിന്റ് നിലയില്‍ എത്തി. തുടര്‍ച്ചയായ മൂന്ന് ലേല വിജയത്തോടെ വീണ്ടും എവര്‍ഗ്രീന്‍ തൊടുപുഴ ലീഡ് 10 - 6 ല്‍ എത്തിച്ചെങ്കിലും ടെര്‍മിനേറ്റര്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അടുത്ത മൂന്ന് ലേലങ്ങളില്‍ നിന്നായി 4 പോയിന്റുകള്‍ നേടി 10 -10 എന്ന നിലയില്‍ ഇരു ടീമുകളും നിലയുറപ്പിച്ചു. പിന്നീട് അടുത്ത രണ്ടു ജയത്തോടെ എവര്‍ഗ്രീന്‍ തൊടുപുഴ 13 -10 എന്ന നിലയില്‍ വിജയത്തോടടുത്തു. പക്ഷെ മറ്റൊരു പോയിന്റ് നേടാന്‍ എവര്‍ഗ്രീനെ അനുവദിക്കാതെ തുടര്‍ച്ചയായ നാലു വിജയത്തോടെ ടെര്‍മിനേറ്റര്‍സ് വിജയക്കൊടി പാറിച്ചു. എട്ടില്‍ ഏഴു ലേലവും വിജയിച്ച ടെര്‍മിനേറ്റര്‍സിന്റെ ജോജോ വര്‍ഗീസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടിസിഎല്‍ കൊടുങ്കാറ്റായി കണ്ണൂര്‍ ടൈഗേഴ്സ് 
ആതിഥേയരായ എവര്‍ഗ്രീന്‍ തൊടുപുഴയും കണ്ണൂര്‍ ടൈഗേഴ്സും തമ്മില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ എതിരാളികളായ കണ്ണൂര്‍ ടൈഗേഴ്സ് തകര്‍ത്തത് ഒന്നിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ്. മത്സരത്തിന്റെ ആദ്യ ലേലത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ഹോണേഴ്സ് വിളി പരാജയപ്പെടുത്തി കുതിച്ച കണ്ണൂര്‍ ടൈഗേഴ്സ് 6 -1 എന്ന നിലയില്‍ മുന്നേറി മറ്റൊരു പോയിന്റ് നേടാന്‍ അനുവദിക്കാതെ തുടര്‍ച്ചയായ 7 ലേല വിജയത്തോടെ 15 - 1 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. ഒരു കോര്‍ട്ട് വിളിയടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച കണ്ണൂര്‍ ടൈഗേര്‍സിന്റെ സെബാസ്റ്റ്യന്‍ അബ്രാഹത്തെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടിസിഎല്‍ വെല്‍സ് ഗുലന്‍സിന്റെ തന്ത്രങ്ങളില്‍ പതറി റോയല്‍സ് കോട്ടയം 
ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ മനോഷ് -തോമസ് സഖ്യം വെല്‍സ് ഗുലാന്‌സ് എതിരാളികളായ ജോഷി-വിജു സഖ്യം റോയല്‍സ് കോട്ടയത്തെ പരാജയപ്പെടുത്തിയതു പന്ത്രണ്ടിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു. 7 - 4 എന്ന ആദ്യ മുന്നേറ്റം നടത്തിയ റോയല്‍ കോട്ടയത്തെ 7 - 7 എന്ന സമനിലയില്‍ ആക്കാന്‍ വെല്‍സ് ഗുലന്‍സിനു വെറും രണ്ടു ലേലത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ റോയല്‍സ് കോട്ടയം വെല്‍സ് ഗുലാനേ പിന്തള്ളി മുന്നേറ്റം തുടര്‍ന്നു. 12 - 9 നു നിലച്ച റോയല്‍സ് കോട്ടയത്തിന്റെ തേരോട്ടം പുന്നരാരംഭിക്കുന്നതിനു മുന്‍പ് തുടര്‍ച്ചയായ നാലു ലേല വിജയത്തോടെ വെല്‍സ് ഗുലാന്‌സ് 15 -12 നു വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച വെല്‍സ് ഗുലാന്റെ മനോഷ് ചക്കാലയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

വീണ്ടും അട്ടിമറികളുമായി കണ്ണൂര്‍ ടൈഗേഴ്‌സ്
മറ്റൊരു വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ തുറുപ്പ് ഗുലാനേ പരാജയപ്പെടുത്തി കണ്ണൂര്‍ ടൈഗേഴ്സ് ലീഗ് ടേബിളില്‍ മുന്നേറ്റം നടത്തിയത് പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു. മത്സരത്തിന്റെ തുടക്കത്തില്‍ 9 - 1 എന്ന ശക്തമായ മുന്നേറ്റം നടത്തിയ കണ്ണൂര്‍ ടൈഗേര്‍സിനെ 11 - 8  എന്ന നിലയില്‍ അടുത്തെത്താന്‍ തുറുപ്പുഗുലാണ് അധികം സമയം വേണ്ടിവന്നില്ല. പക്ഷെ കണ്ണൂര്‍ ടൈഗേഴ്സ് ആ ലീഡ് പെട്ടന്ന് തന്നെ 14 -8 എന്ന നിലയിലേക്കുയര്‍ത്തി. തിരിച്ചു വരാന്‍ ഒരു അവസരം നോക്കി തുറുപ്പു ഗുലാന്‍ രണ്ടു പോയിന്റുകള്‍ കൂടി നേടിയെങ്കിലും കണ്ണൂര്‍ ടൈഗേഴ്സ്  ക്യാപ്റ്റന്‍ സാജു മാത്യുവിന്റെ ലേല വിജയത്തോടെ 15 - 10 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച കണ്ണൂര്‍ ടൈഗേഴ്സ് ക്യാപ്റ്റന്‍ സാജു മാത്യുവിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റ് മുന്നില്‍ പതറി കണ്ണൂര്‍ ടൈഗേര്‍സ്
അട്ടിമറി വിജയങ്ങളുമായി ലീഗിലെ കറുത്ത കുതിരകളാക്കാന്‍ തുനിഞ്ഞിറങ്ങിയ കണ്ണൂര്‍ ടൈഗേര്‍സിന് മൂക്കുകയറിട്ട് സ്റ്റാര്‍ ടണ്‍ബ്രിഡ്ജ് വെല്‍സ്.  കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ കണ്ണൂര്‍ ടൈഗേര്‍സിനെ  പരാജയപ്പെടുത്തി സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ടേബിളില്‍ മുന്നേറ്റം നടത്തിയത് ഒന്‍പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കത്തില്‍ 5 - 0 എന്ന നിലയില്‍ കുതിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനെ 8 - 6  എന്ന നിലയില്‍ അടുത്തെത്താന്‍ കണ്ണൂര്‍ ടൈഗേഴ്സിന് അധികം സമയം വേണ്ടിവന്നില്ല. പക്ഷെ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്  ആ ലീഡ് പെട്ടന്ന് തന്നെ 10 - 6 എന്ന നിലയിലേക്കുയര്‍ത്തി. പക്ഷെ നിമിഷങ്ങള്‍ക്കകം 10 - 8 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് എത്തി. മറ്റൊരു പോയിന്റ് മാത്രം കൂട്ടിച്ചേര്‍ക്കാന്‍ കണ്ണൂര്‍ ടൈഗേര്‍സിനെ അനുവദിച്ചുകൊണ്ട് സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് 15 - 9 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. എല്ലാ ലേലവും വിജയിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ക്യാപ്റ്റന്‍ ശ്രീ ടോമി വര്‍ക്കിയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടീം തരികിട തോം തകര്‍ത്താടി! സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വിറച്ചു
മറ്റൊരു  മാസ്മരിക മത്സരത്തില്‍ ആതിഥേയരായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനെ പത്തിനെതിരെ പതിനഞ്ചു പോയിന്റിക്കുകള്‍ക്കു പരാജയപ്പെടുത്തി തരികിട തോം തിരുവല്ല ലീഗ് ടേബിളിലില്‍ മുന്നേറ്റം നടത്തി. മത്സരത്തിന്റെ തുടക്കത്തില്‍ 5 -1 എന്നു മുന്നിട്ടു നിന്ന സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനെ അല്‍പ സമയത്തിനുള്ളില്‍ 7 - 6 എന്ന നിലക്ക് കടത്തി വെട്ടി മുന്നേറിയ തരികിട തോം തിരുവല്ല വളരെ അനായേസം സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനെ പുറകിലാക്കി മുന്നേറി. 9 - 7 എന്ന നിലയില്‍ ഒരിക്കല്‍ കൂടി മുന്നേറാന്‍ ശ്രമിച്ച സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനെ മറ്റൊരു പോയിന്റ് മാത്രം കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചു തരിക്കിട തോം തിരുവല്ല തുടര്‍ച്ചയായ ആറു ലേല വിജയത്തിന്റെ അകമ്പടിയോടെ വിജയം കൈവരിച്ചു. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച തരികിട തോം ക്യാപ്റ്റന്‍ ട്രീസ എമി മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി.

ടെര്‍മിനേറ്റര്‍സിന്റെ സംഹാരതാണ്ഡവം!
കഴിഞ്ഞ ആഴ്ച്ച നടന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ റോയല്‍സ് കോട്ടയത്തെ എതിരാളികളായ ടെര്‍മിനറ്റ്‌സ് തകര്‍ത്തത് നാലിനെതിരെ പതിനാറു പോയിന്റുകള്‍ക്കു.  മത്സരത്തിന്റെ 7 - 1 എന്ന മികച്ച നിലയില്‍ മുന്നേറിയ ടെര്മിനേറ്റര്‍സിനെ പിടിച്ചു കെട്ടാന്‍ കരുത്തരായ റോയല്‍സ് കോട്ടയത്തിനു സാധിച്ചില്ല. മത്സരം മുന്നോട്ടു നീങ്ങിയതോടെ ടെര്‍മിനേറ്റര്‍സ് ക്യാപ്റ്റന്‍ ബിജു ചെറിയാന്റെ ഒരു സീനിയര്‍ വിജയത്തോടെ 11 - 3 എന്ന നിലയില്‍ ഏകദേശം വിജയത്തോടടുത്തിരുന്നു. ഒരു തിരിച്ചു വരവ് ഏറെ ദുഷ്‌കരമായിരുന്നിട്ടും റോയല്‍സ് കോട്ടയം പോരാട്ട വീര്യം നഷ്ടപ്പെടുത്തിയില്ല. റോയല്‍സ് കോട്ടയം മറ്റൊരു ജയത്തോടെ 4 - 11 എന്നായെങ്കിലും മറ്റൊരവസരം നല്‍കാതെ ടെര്മിനേറ്റര്‍സ് തുടര്‍ച്ചയായ മൂന്ന് ലേല വിജയത്തോടെ 16 - 4 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു.  ഒരു സീനിയര്‍ അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച ടെര്‍മിനേറ്റര്‍സ് ക്യാപ്റ്റന്‍ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടെര്‍മിനേറ്റര്‍സിന്റെ കുതിപ്പ് തുടരുന്നു...
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ടെര്മിനേറ്റര്‍സ് എതിരാളികളായ കണ്ണൂര്‍ ടൈഗേര്‍സിനെ പരാജയപ്പെടുത്തിയത് പതിനൊന്നിനെതിരെ പതിനാറു പോയിന്റുകള്‍ക്കു. മത്സരത്തിന്റെ ആദ്യ ലേലത്തില്‍ ടെര്മിനേറ്റര്‍സിന്റെ ജോജോ വര്‍ഗീസിന്റെ സീനിയര്‍ ലേല വിജയത്തോടെ 6 -0 എന്ന ലീഡില്‍ ടെര്‍മിനേറ്റര്‍സ് കുതിച്ചു. അല്പസമയത്തിനുള്ളില്‍ ജോജോ വര്‍ഗീസിന്റെ മറ്റൊരു സീനിയര്‍ ലേലം പരാജയപ്പെടുത്തി കണ്ണൂര്‍ ടൈഗേഴ്സ് 7 - 4 എന്ന നിലയില്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടര്‍ന്നു. പക്ഷെ ടെര്മിനേറ്റര്‍സിനെ തന്ത്രങ്ങളില്‍ കണ്ണൂര്‍ ടൈഗേഴ്സിന് പിടിച്ചു നില്‍ക്കാനായില്ല. 13 - 6 എന്ന നിലയിലേക്ക് കുതിച്ച ടെര്മിനേറ്റര്‍സിനെ തുടര്‍ച്ചയായ മൂന്ന് ലേല വിജയത്തോടെ 13 - 10 എന്ന നിലയില്‍ കണ്ണൂര്‍ ടൈഗേഴ്സ് വൈകാതെ എത്തി. പക്ഷെ മറ്റൊരു പോയിന്റ് കൂടി കൂട്ടിച്ചേര്‍ത്തപ്പോളെക്കും ടെര്മിനേറ്റര്‍സ് 16 - 11 എന്ന നിലയില്‍ വിജയം ഉറപ്പിച്ചിരുന്നു. ഒരു സീനിയര്‍ വിജയമടക്കം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടെര്മിനേറ്റര്‍സ് ക്യാപ്റ്റന്‍ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടിസിഎല്‍ അതിന്റെ  ആദ്യ പകുതി മത്സരങ്ങള്‍
പിന്നിടുമ്പോള്‍ ടീമുകളുടെ പോയിന്റ് നില ഇപ്രകാരമാണ്.
2019 ജനുവരി 26 തീയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത ടിസിഎല്‍ ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്.  ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.  

2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ജോഷി സിറിയക് ക്യാപറ്റനായ  റോയല്‍സ് കോട്ടയം, സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ,  സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.  വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ യു.കെയിലെ മറ്റു പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ടിസിഎല്‍ കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category