
കാലവര്‍ഷ കെടുതിയില്‍ നിന്നും മലയാളക്കര പൊന്നോണത്തിന്റെ പുത്തനുണര്‍വിലേക്ക് ചേക്കേറുമ്പോള്‍, ലോകമെങ്ങും മലയാളക്കരയോടൊപ്പം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണം എന്ന ദേശീയോത്സവത്തെ ആഗോള ഉത്സവമാക്കി മാറ്റുകയാണ് ലോകമെമ്പാടുമുള്ള പ്രവാസി കൂട്ടായ്മകള്‍. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.
ക്രോയ്ഡോണിലേ വെസ്റ്റ് തൊണ്ടന് കമ്മ്യൂണിറ്റി ഹാളില്‍ ഈമാസം 28നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ടു നില്ക്കും. മഹാബലിയെ എതിരേറ്റുകൊണ്ടു തുടങ്ങുന്ന ആഘോഷ പരിപാടികള്‍, കുട്ടികളുടെ കോല്‍ക്കളി, പുലികളി, ബാസില്ഡണ് ലാസ്യ അവതരിപ്പിക്കുന്ന നൃത്തശില്പം, വാദ്യ കലാകാരന് വിനോദ് നവധാരയുടെ നേതൃത്വത്തില്‍ ചെണ്ടമേളം, വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ ശില്പ്പങ്ങളാല് ശ്രദ്ധ നേടുന്നു.
ദീപാരാധനയും തുടര്‍ന്ന് ഐക്യവേദി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ആഘോഷ പരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്. സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്ലാ മാസവും സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ് ആഘോഷിക്കുന്നത്.
ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam