1 GBP = 92.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 18

Britishmalayali
രശ്മി പ്രകാശ്

ഗ്രേസിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന തിരിച്ചറിവ് ഫിലിപ്പിനെ നിശ്ശബ്ദനാക്കി. ഭാര്യയുടെയും മകന്റെയും സങ്കടങ്ങളും, പരാതികളും കേട്ട് അവരെ ആശ്വസിപ്പിക്കുന്ന തന്റെ വിഷമങ്ങള്‍. ആരോടു പറയും, ആരു സമാധാനിപ്പിക്കും? ഒരുപക്ഷേ, പല വീടുകളിലെയും അവസ്ഥ ഇതു തന്നെയായിരിക്കും. ഒന്നു പൊട്ടിക്കരയാന്‍ കൊതിക്കുമ്പോഴും നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി പുറമേ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു നടക്കുന്ന ഗൃഹനാഥന്മാര്‍.


തന്റെ അമ്മയെ കാണാനും ആ മടിയില്‍ കിടന്നൊന്നു പൊട്ടിക്കരയാനും ഫിലിപ്പിന് വല്ലാത്ത ആഗ്രഹം തോന്നി. കുറച്ചു സമയം തനിയെ ഒന്നു നടക്കാന്‍ തോന്നിയപ്പോഴാണ്. ആരോടും ഒന്നും പറയാതെ പുറത്തേക്കിറങ്ങിയത്.എങ്ങോട്ടു പോകണം എന്ന് തീരുമാനിച്ചല്ല വീട്ടില്‍ നിന്നിറങ്ങിയത്. എന്തൊക്കെയോ ആലോചിച്ചു നടന്നെത്തിയത് താഴ്‌വാരത്തെ പള്ളിയിലേക്കാണ്. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പള്ളിമേടയിലേക്ക് ഫിലിപ്പ്  പ്രാര്‍ത്ഥനയോടെ നോക്കി. ഈശോയെ അവിടുത്തെ സന്നിധിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ കുഞ്ഞിനെ എനിക്ക് യാതൊരു കേടുപാടും കൂടാതെ തിരികെ തരണേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ പെട്ടന്ന് അപ്പേ.... എന്ന് ഇസ വിളിച്ചതുപോലെ അയാള്‍ക്ക് തോന്നി.

പള്ളിയുടെ മെയിന്‍ ഗേറ്റില്‍ നിന്നും, ഒരു വിളിപ്പാടകലെയുള്ള വീട്ടില്‍ ഇസയുണ്ടെന്നറിയാതെ ആ പിതൃഹൃദയം തേങ്ങിക്കൊണ്ടിരുന്നു. ആളുകളുടെ തിരച്ചിലും പോലീസ് അന്വേഷണവും വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ഈ സംഭവം വല്ലാത്ത ഞെട്ടലുണ്ടാക്കിയിരിക്കുന്നു. വാര്‍ത്തകളിലെവിടെയും ഇസയും ലെക്‌സിയും മാത്രം.

* * * * * *

കരഞ്ഞു കരഞ്ഞു ഇസ തളര്‍ന്നു. ഇനിയെന്താണ് ഫെലിക്‌സ് ചെയ്യാന്‍ പോകുന്നതെന്ന് യാതൊരു ഊഹവുമില്ല.

സമയാസമയത്തു ഭക്ഷണവും വെള്ളവും എല്ലാം അയാള്‍ എത്തിച്ചു തരുന്നുണ്ട്. എന്തിനേറെ പറയുന്നു പത്രം വരെ രാവിലെ തന്നെ കൊണ്ടുവന്നു തന്നു. ലെക്‌സിയോടും തന്നോടും ഒരക്ഷരം പോലും മിണ്ടുന്നില്ല.

തങ്ങളെ തടവിലാക്കി വച്ചിരിക്കുന്ന മുറിയില്‍ രണ്ടു വാതിലുകള്‍ ഉണ്ട്. ഒന്ന് റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്കാണെന്നറിയാം രണ്ടാമത്തെ വാതില്‍ പുറത്തേക്കുള്ളതാണോ?

ലെക്‌സി, നോക്കൂ ഇതൊരു വാതിലല്ലേ? നമുക്കിതൊന്നു തുറക്കാന്‍ ശ്രമിച്ചാലോ?

ലെക്‌സി പ്രതീക്ഷയോടെ ചാടിയെണീറ്റു വന്നു. ഒരു പ്രത്യേക രീതിയില്‍ ഉള്ള ഹാന്‍ഡ്ലിന്റെ അടുത്തായി സ്ലൈഡ് ചെയ്യാന്‍ പറ്റുന്ന ഒരു ഭാഗം ഉണ്ട്. അതില്‍ പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളും ചില ചിഹ്നങ്ങളും കാണാം.

'എങ്ങനെ തുറക്കും ഇസ'?

രണ്ടു വാതിലുകളും അയാള്‍ നമ്പര്‍ ലോക്ക് ചെയ്തിരിക്കുന്നു. നിരാശയോടെ ലെക്‌സി കട്ടിലില്‍ വന്നു കിടന്നു.

ചുവരിലെ ശബ്ദമില്ലാതെ ചലിക്കുന്ന ക്ലോക്കിലെ സൂചികള്‍ക്ക് മുന്നോട്ടു പോകാന്‍ മടിയുള്ളതുപോലെ. ഇഴഞ്ഞും വലിഞ്ഞും സമയം ആര്‍ക്കോ വേണ്ടി കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.

ഇസ, ടിവിയിലെ വാര്‍ത്ത കണ്ടു കൊണ്ടിരുന്നപ്പോഴാണ് കട്ടിലില്‍ കിടന്ന ലെക്‌സി എന്തോ സ്വപ്നം കണ്ടു കരഞ്ഞുകൊണ്ട് ചാടി എണീറ്റത്.

ലെക്‌സി നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.

നീ സ്വപ്നം വല്ലതും കണ്ടോ ലെക്‌സി? 

'യെസ് ഐ ഹാവ്'.

എന്തോ കണ്ടു പേടിച്ചതുപോലെ അവള്‍ പിറുപിറുത്തു.

ഫെലിക്‌സ്... ഹി റെയ്സ്ഡ് ഹിസ് റൈറ്റ് ഹാന്‍ഡ് ആന്‍ഡ് എക്‌സറ്റന്‍ഡഡ് ഹിസ് മിഡില്‍ ആന്‍ഡ് ഇന്‍ഡക്‌സ് ഫിംഗേഴ്സ്, മേക്കിങ് ഹിസ് ഹാന്‍ഡ് ലുക്ക് ലൈക് എ ഡബിള്‍ ബാരള്‍ഡ് റിവോള്‍വര്‍.

ആന്‍ഡ് ഷോട്ട് ഹിംസെല്‍ഫ്.

ഔട്ട് സൈഡ് ദി വിന്‍ഡോ എവെരിതിങ് വാസ് വൈറ്റ്, അറ്റെര്‍ലി വൈറ്റ്.

നീ കണ്ട സ്വപ്നം ശരിക്കും സംഭവിച്ചുവെങ്കില്‍ എത്ര നന്നായിരുന്നു.

നമ്മളെ തിരക്കി ആരും ഇവിടെ വരില്ല. ഒരിക്കലും ഫെലിക്‌സിനെ ആരും സംശയിക്കില്ല.

അപ്പോഴാണ് ടിവിയില്‍ ഫെലിക്‌സിന്റെ മുഖം തെളിഞ്ഞു വന്നത്. ന്യൂസ് റിപ്പോര്‍ട്ടര്‍ പെണ്‍കുട്ടികളെക്കുറിച്ചു ഒരു ചെറുവിവരണത്തിന് ശേഷം ഫെലിക്‌സിനോട് ചോദിക്കുന്നു.

മി.ഫെലിക്‌സ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും, ഇസയെയും ലെക്‌സിയെയും കണ്ടെത്താന്‍ കഴിയും എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഞങ്ങള്‍ പത്തു പേരടങ്ങുന്ന ഒരു സംഘമാണ് ഇവിടെ അന്വേഷിക്കുന്നത്. മാര്‍ക്ക് വില്യം എന്ന മിടുക്കനായ ഒരു ഓഫീസര്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്. ഇസയ്ക്കും ലെക്‌സിയ്ക്കും ജീവനൊരാപത്തും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഫെലിക്‌സിനൊപ്പം പല പരിചിത മുഖങ്ങളും കാണാം കൂടെ ലെക്‌സിയുടെ ഗ്രാന്‍ഡാഡും.

ലെക്‌സി നിറമിഴികളോടെ ടിവിയുടെ അടുത്തേക്കു ചെന്നു. സ്‌ക്രീനിലൂടെ അദ്ദേഹത്തെ തൊടാന്‍ ശ്രമിച്ചു.

ഗ്രാന്‍ഡാഡ് ഐ ആം ഹിയര്‍ പ്ലീസ് ലുക്ക് അറ്റ് മി.

തന്റെ കൊച്ചുമകള്‍ കാണുന്നുണ്ടെന്നറിയാതെ, ജോണ്‍ ഹെപ്പ്‌ബേണ്‍ മൈക്ക് കയ്യില്‍ വാങ്ങി സംസാരിച്ചു തുടങ്ങി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam