1 GBP = 92.40 INR                       

BREAKING NEWS

എല്ലാ നഴ്‌സുമാര്‍ക്കും വര്‍ഷംതോറും 1000 പൗണ്ട്; ബാന്റ് 5ല്‍ തുടങ്ങുമ്പോള്‍ ശമ്പളം 24,007 പൗണ്ട്; നഴ്‌സുമാര്‍ക്ക് ഉച്ചഭക്ഷണം ഒരുക്കി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് നഴ്‌സുമാരുടെ കുറവ്. എന്‍എച്ച്എസിലാകെ ഒരുലക്ഷത്തോളം നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള നഴ്‌സുമാരുടെ ജോലിഭാരവും സമ്മര്‍ദവും കൂട്ടുന്നതിനും രോഗികള്‍ക്ക് കൃത്യമായ പരിചരണവും ശ്രദ്ധയും കിട്ടാതിരിക്കുന്നതിനും ഇതിടയാക്കുന്നുണ്ട്. ജോലി ഉപേക്ഷിച്ചു പോകുന്ന നഴ്‌സുമാരുടെ എണ്ണവും കൂടുന്നുണ്ട്. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഡൗണിങ് സ്ട്രീറ്റില്‍ നഴ്‌സുമാര്‍ക്കായി സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോഗ്യരംഗത്തെ ഏറ്റവും സുപ്രധാനമായ തൊഴില്‍മേഖലയായ നഴ്‌സിങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. നഴ്‌സുമാരുടെ പരിശീലനത്തിനും മറ്റുമായാണ് ഫണ്ട് അനുവദിച്ചത്. ഡൗണിങ് സ്ട്രീറ്റ് നമ്പര്‍ 10-ലെ ടെറാക്കോട്ട റൂമിലായിരുന്നു തിരഞ്ഞെടുത്ത നഴ്‌സുമാര്‍ക്കായുള്ള വിരുന്ന് ഒരുക്കിയിരുന്നത്.
ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍, കഴിഞ്ഞമാസം 1.8 ബില്യണ്‍ പൗണ്ടിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി സാമ്പത്തിക സഹായം ആവശ്യമുള്ള 20 ആശുപത്രികള്‍ക്കായി 800 ദശലക്ഷം പൗണ്ട് നല്‍കുന്നതുള്‍പ്പെടെയാണിത്. ഇതിന് പുറമെയാണ് നഴ്‌സുമാരുടെ പരിശീലനത്തിനായി 210 ദശലക്ഷം പൗണ്ട് നീക്കിവെക്കുന്നതായി ബോറിസ് പ്രഖ്യാപിച്ചത്. നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും നിലവാരം ഉയര്‍ത്തുന്നതിനും അവരെ ജോലിയില്‍ കൂടുതല്‍ ആകൃഷ്ടരാക്കുന്നതിനുമാണ് ഈ തുക ചെലവിടുക.

ബുധനാഴ്ച പാര്‍ലമെന്റില്‍ ചാന്‍സലര്‍ സാജിദ് ജാവിദ് നടത്തുന്ന ബജറ്റ് പ്രസംഗത്തില്‍ ഇതുള്‍പ്പെടുത്തും. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ക്കാണ് ഇത് നടപ്പില്‍ വരുത്തുക. ഇതിന് പുറമെ,, നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും പഠനത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി മൂന്നുവര്‍ഷത്തേക്ക് വര്‍ഷം 1000 പൗണ്ട് വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പേഴ്‌സണല്‍ ഡവലപ്‌മെന്റ് ബജറ്റ് എന്ന രീതിയിലാണ് പണം അനുവദിക്കുക.

നഴ്‌സുമാരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും കരിയറില്‍ അവരെ കൂടുതല്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റാനും ഈ സാമ്പത്തിക സഹായം വഴിവെക്കുമെന്നാണ് കരുതുന്നതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് സഹായം നല്‍കുന്നതിന് ട്രസ്റ്റുകള്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കൂടുതല്‍ വൈദഗ്ധ്യമുള്ള നഴ്‌സുമാര്‍ക്ക് വേതനം ഉയര്‍ത്തുന്നതുള്‍പ്പെടെയള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്.

ബാന്‍ഡ് 5-ല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 2020-21 മുതല്‍ 24,007 പൗണ്ടാകും വാര്‍ഷിക ശമ്പളം. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.6 ശതമാനം കൂടുതലാണിത്. നിലവിലുള്ള ഫണ്ടിങ്ങിന് പുറത്തുനിന്നുകൊണ്ടാണ് നഴ്‌സുമാരുടെ വേതനം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക. എന്‍എച്ച്എസിന്റെ ദീര്‍ഘകാല വികസന പദ്ധതികളുടെ ഭാഗമായാണിത് നടപ്പാക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ റൂത്ത് മേയ് പറഞ്ഞു.

എല്ലാ നഴ്‌സുമാരും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഓരോ മൂന്നുവര്‍ഷത്തിനുമിടയില്‍ 35 മണിക്കൂര്‍ കണ്ടിന്യുവസ് പ്രൊഫഷണല്‍ ഡലവപ്‌മെന്റ് (സി.പി.ഡി) പരിശീലനം നേടുന്നുണ്ടെന്നത് നിര്‍ബന്ധമാക്കാനും ആലോചനയുണ്ട്. കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്താനും ആത്മവിശ്വാസത്തോടെ ജോലിയില്‍ വ്യാപൃതരാക്കാനും നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും കെയറര്‍മാരെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും റൂത്ത് മേയ് പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category