1 GBP = 91.30 INR                       

BREAKING NEWS

സെറീന വില്യംസ് എന്ന കൊടുങ്കാറ്റിന് അന്ത്യമാകുന്നു; ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കി ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ അമേരിക്കയില്‍ എത്തിയ മേഗന് നിരാശ; ടെന്നീസ് ഇതിഹാസം തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

യുഎസ് ഓപ്പണിന്റെ വനിതകളുടെ ഫൈനല്‍ മത്സരത്തിലെ തന്റെ ചരിത്രപരമായ 24ാം ഗ്രാന്റ് സ്ലാമില്‍ സെറീന വില്യംസിന് ദയനീയമായ പരാജയം. ഇതോടെ സെറീനയെന്ന കൊടുങ്കാറ്റിന് അന്ത്യമാകുന്നുവെന്ന സൂചന ശക്തമായി. യുകെയില്‍ ഭര്‍ത്താവ് ഹാരി രാജകുമാരനെയും മകന്‍ ആര്‍ച്ചിയെയും ഒറ്റയ്ക്കാക്കി ഉറ്റസുഹൃത്ത് സെറീനയുടെ കളി കാണാന്‍ അമേരിക്കയില്‍ എത്തിയ മേഗന്‍ മെര്‍ക്കലിന് ഈ തോല്‍വിയില്‍ കടുത്ത നിരാശയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ടെന്നീസ് ഇതിഹാസം തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്.

കനേഡിയന്‍ താരമായ ബിയാന്‍ക ആന്‍ഡ്രീസ്‌കുവാണ് സെറീനയെ പരാജയപ്പെടുത്തിയിരിക്കുന്നത്. 6-3, 7-5 എന്ന തോതിലായിരുന്നു സെറീന പരാജയം ഏറ്റ് വാങ്ങിയത്. സെറീനയുടെ ഭര്‍ത്താവും റെഡ്ഇറ്റ് കോ ഫൗണ്ടറുമായ അലെക്സിസ് ഓഹാനിയനും സെറീനയുടെ മറ്റ് കുടുംബങ്ങള്‍ക്കുമൊപ്പമായിരുന്നു ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ടെന്നീസ് സ്റ്റാര്‍ ബോക്സില്‍ മേഗന്‍ കളി കാണാനിരുന്നത്. വെള്ളിയാഴ്ചയായിരുന്നു മേഗന്‍ ന്യൂയോര്‍ക്കിലെത്തിയിരുന്നത്. മേഗന് പുറകിലായിരുന്നു സെറീനയുടെ സഹോദരി വീനസ് വില്യംസ് ഇരുന്നിരുന്നത്.
അമേരിക്കന്‍ ഫാഷന്‍ റീട്ടെയിലറായ ജെ.ക്രൂവില്‍ നിന്നുള്ള 118 ഡോളര്‍ വിലയുള്ള ഡെനിം ഷര്‍ട്ട് ധരിച്ചായിരുന്നു മേഗനെത്തിയത് .ഇതിന് പുറമെ ്രേഗ കാര്‍ഡിഗന്‍ കോട്ടും ഏവിയേറ്റര്‍ ഷെയ്ഡുകളും മേഗനെ കൂടുതല്‍ സുന്ദരിയാക്കി. വിന്‍ഡ്സറില്‍ നാല് മാസം പ്രായമുള്ള മകന്‍ ആര്‍ച്ചിയെയും ഹാരിയെയും ഒറ്റയ്ക്കാക്കിയാണ് മേഗന്‍ കളി കാണാനെത്തിയത്. ഹീത്രൂവില്‍ നിന്നും രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തിലായിരുന്നു മേഗന്‍ യുഎസിലേക്ക് പോയത്. പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വിമാനം മേഗനെയും വഹിച്ച് ന്യൂയോര്‍ക്കിലെത്തിയത്.

മേഗന്‍ കളി കാണാനെത്തിയാല്‍ സെറീന കളിയില്‍ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായത് ഇന്നലത്തെ കളിയിലും യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന ചര്‍ച്ചയും ഇതിനിടെ കൊഴുക്കുന്നുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ വിംബിള്‍ഡണ്‍ മാച്ചില്‍ മേഗന്‍ കളി കാണാനെത്തിയപ്പോഴും സെറീന പരാജയപ്പെട്ടിരുന്നു. മേഗന്‍ ഇന്നലത്തെ കളി കാണാനെത്തിയിരുന്നുവോ എന്ന് സെറീന തന്റെ കോച്ചിനോട് ചോദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ടെന്നീസ് കളിക്കാര്‍ പൊതുവെ ഇത്തരം അന്ധവിശ്വാസങ്ങള്‍ അനുവര്‍ത്തിക്കുന്നവരാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category