1 GBP = 88.40 INR                       

BREAKING NEWS

നിയമജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനി അന്തരിച്ചു; വിടവാങ്ങുന്നത് സുപ്രിംകോടതിയില്‍ ഏറ്റവുമധികം ഫീസ് വാങ്ങിയിരുന്ന ഡെവിള്‍സ് അഡ്വക്കേറ്റ്; സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ട്രിപ്പിള്‍ പ്രമോഷനും 17-ാം വയസ്സിലെ നിയമബിരുദവും നേടിയ വ്യക്തിത്വം; വാജ്പേയ് മന്ത്രിസഭയിലെ നിയമ മന്ത്രി; സുപ്രീംകോടതിയില്‍ നടത്തിയത് പ്രമാധമായ ഒട്ടേറെ കേസുകള്‍; വിടവാങ്ങുന്നത് ജ്യൂഡീഷറിക്ക് കരുത്ത് പകര്‍ന്ന അത്യുജ്ജ്വല നിയമ പോരാളി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രാം ജെത്മലാനി അന്തരിച്ചു. 95 വയസ്സായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു മരണം. ഡെവിള്‍സ് അഡ്വക്കേറ്റ് എന്നായിരുന്നു ജെത് മലാനിയുടെ വിളിപ്പേര്. ഏതൊരു അഭിഭാഷകനും പ്രചോദനമായിരുന്നു രാം ജത്ലാനി. നിയമ അദ്ധ്യാപകനെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നു. മഹാനായ അഭിഭാഷകനും സഹായം തേടിയെത്തുന്ന ഏതൊരു അഭിഭാഷകനെയും സഹായിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു അഭിഭാഷകന്‍ മാത്രമല്ല, നിയമപോരാളി കൂടിയായിരുന്നു.

ജെത്മലാനി സുപ്രിംകോടതിയില്‍ ഒരുകാലത്ത് ഏറ്റവുമധികം ഫീസ് വാങ്ങിയിരുന്ന അഭിഭാഷകനാണ്. രാജ്യത്തെ ഒട്ടനവധി പ്രമാദവും പ്രമുഖവുമായ കേസുകളില്‍ ഇദ്ദേഹം ഹാജരായിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു. താന്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുണ്ടെങ്കിലും 90 ശതമാനം സേവനവും സൗജന്യമായിരുന്നുവെന്ന് ജത്മലാനി പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ട്രിപ്പിള്‍ പ്രമോഷന്‍ ലഭിച്ച അദ്ദേഹം 17-ാം വയസ്സില്‍ നിയമബിരുദം നേടി.

ഏറ്റവും ചെറിയ പ്രായത്തില്‍ അഭിഭാഷകനായ വ്യക്തിയാണ് ജെത്മലാനി. ആദ്യ കക്ഷിയില്‍ നിന്നും ഒരു രൂപയാണ് ഫീസ് വാങ്ങിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകര്‍ക്കായി വാദിച്ചും ഹര്‍ഷദ് മേത്ത, കേതന്‍ പരേഖ് എന്നിവരുടെ കേസ് ഏറ്റെടുത്തും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് എതിരെയുള്ള കേസ് വാദിച്ചും അദ്ദേഹം അഭിഭാഷകന്‍ എന്ന തന്റെ പ്രൊഫഷനോട് നീതി പുലര്‍ത്തി. 2ജി സ്‌പെക്ട്രം കേസില്‍ ഡിഎംകെ എംപി കനിമൊഴി, യുണിടെക് എംഡി സഞ്ജയ് ചന്ദ്ര എന്നിവര്‍ക്ക് വേണ്ടിയും ഹാജരായത് ഇദ്ദേഹമാണ്.

1988-ലാണ് ആദ്യമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്. അന്നുമുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ നിറഞ്ഞു്. 1996ല്‍ വാജ്‌പേയി സര്‍ക്കാരില്‍ നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 98ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ രണ്ടാം കാലഘട്ടത്തില്‍ നഗരകാര്യ, തൊഴില്‍ മന്ത്രിയായി. 99ല്‍ വീണ്ടും നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയാകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയ്ന്‍, അറ്റോണി ജനറല്‍ സോളി സൊറാബ്ജി എന്നിവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പ്രധാനമന്ത്രി രാം ജെത്മലാനിയോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനിയുടെ താല്‍പര്യപ്രകാരം വീണ്ടും മന്ത്രിസഭയിലെത്തുകയായിരുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം പിന്തുണച്ചു. എന്നാല്‍ ഇരുവരും പിന്നീട് തെറ്റുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ജത്മലാനി പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചത്. ഇതില്‍ പാര്‍ലമെന്റ് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വാദിച്ചത് ജെത്മലാനിയായിരുന്നു. ആറാം ലോക്‌സഭയിലും ഏഴാം ലോക്‌സഭയിലും മുംബൈയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്‌സഭയിലെത്തിയിട്ടുണ്ട്.

2004-ല്‍ വാജ്‌പേയിക്കെതിരെ തന്നെ അദ്ദേഹം ലക്‌നൗവില്‍ മത്സരിക്കുകയും ചെയ്തു. ബിജെപിയുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയ അദ്ദേഹത്തെ പാര്‍ട്ടി പിന്നീട് രാജ്യസഭാംഗമാക്കുകയും ചെയ്തു. രാജ്യസഭയില്‍ നടന്ന മിക്ക ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെയേറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വിഭജനത്തിന് മുമ്പ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള സിക്കാര്‍പൂരില്‍ 1923 സെപ്റ്റംബര്‍ 14-നാണ് രാം ബൂല്‍ചന്ദ് ജത്മലാനി ജനിച്ചത്. അഭിഭാഷനായി കരിയര്‍ ആരംഭിച്ച ജത്മലാനിയുടെ ആദ്യത്തെ പ്രശസ്തമായ കേസ് 1959-ലെ കെഎം നാനാവതി Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയാണ്. 2010-ല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category