1 GBP = 92.50 INR                       

BREAKING NEWS

ഡല്‍ഹിയില്‍ പഠിച്ച വളര്‍ന്ന ബാഡ്മിന്റണ്‍ താരത്തിന് ആദ്യം ഹരം തോന്നിയത് നാടകത്തിനോട്; കലാസംവിധായകനായി സീരിയലിലൂടെ ക്യാമറയ്ക്ക് മുമ്പിലെത്തി; ഓസ്‌കാര്‍ സംവിധായകന്റെ ബംഗാളി ചിത്രത്തിലെ നായക വേഷം തലവര മാറ്റി മറിച്ചു; മര്‍ഡര്‍ 2വിലെ വില്ലന്‍ വേഷം താരമൂല്യമുയര്‍ത്തി; ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ജഗതിക്ക് പകരക്കാരനായെത്തി മലയാളത്തില്‍ അരങ്ങേറ്റം; അറസ്റ്റിലാകുന്നത് പിഎം നരേന്ദ്ര മോദിയിലെ പ്രകടന മികവിന് ശേഷം; പ്രശാന്ത് നാരായണന്‍ ബോളിവുഡിലെ സൈക്കോ വില്ലന്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: സിനിമാനിര്‍മ്മാതാവില്‍നിന്ന് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ ഹിന്ദി സിനിമാനടന്‍ പ്രശാന്ത് നാരായണന്‍ ബോളിവുഡിലെ സൈക്കോ വില്ലന്‍. പിഎം നരേന്ദ്ര മോദിയുള്‍പ്പെടെ അഭിനയിച്ച സിനിമയിലെല്ലാം കൈയടി നേടിയ നടനാണ് അകത്താകുന്നത്. നാടക നടനിലൂടെ കലാ സംവിധായകനായി നടനായി മാറിയ സിനിമാക്കാരനായിരുന്നു പ്രശാന്ത്. മലയാളത്തില്‍ നാല് ചിത്രങ്ങളില്‍ അഭിനയിച്ചു.

സ്ത്രീകള്‍ക്കെതിരേ കൊടുംക്രൂരതകള്‍ കാട്ടുന്നവര്‍ക്കുള്ള സമൂഹമന:സാക്ഷിയുടെ ശക്തമായ മുന്നറിയിപ്പാണ് ഡോണ്‍മാക്സ് സംവിധാനം ചെയ്ത 10 കല്പനകള്‍. ഈ സിനിമയില്‍ വിക്ടര്‍ എന്ന വില്ലന്‍ കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ അനുഭവതീവ്രത പകര്‍ന്ന ബോളിവുഡ് താരമാണ് പ്രശാന്ത് നാരായണന്‍. ഇടവപ്പാതിയില്‍ ജഗതിശ്രീകുമാര്‍ ചെയ്യേണ്ടിയിരുന്ന വേഷത്തിലേക്ക് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് അഭിനയിപ്പിച്ചത് പ്രശാന്ത് നാരായണനെയായിരുന്നു. ഏറെ പ്രാധാന്യമുള്ള വേഷം, ഡബിള്‍ റോള്‍. ലെനിന്‍ ആ സിനിമ നന്നായി ചെയ്തു. സിബി മലയിലിന്റെ ഉന്നത്തിലും അഭിനയിച്ചു. മ്യൂസിക്കിലും വലിയ താത്പര്യമായിരുന്നു പ്രശാന്തിന് പാട്ടു പാടും. വരികളെഴുതി സംഗീതം ചെയ്യാറുണ്ട്. അച്ഛനും അമ്മയും കണ്ണൂര്‍ എടയ്ക്കാടാണു താമസം. ഭാര്യ സോന. ബംഗാളിയാണ്. ഞങ്ങള്‍ക്കു രണ്ടര വയസുള്ള മകളുണ്ട്, കൃഷ്ണ. മുംബൈ അന്ധേരിയിലായിരുന്നു പ്രശാന്തിന്റെ താമസം. സിനിമാക്കാരന്‍ എന്ന മലയാള സനിമയുമായുള്ള ബന്ധമാണ് പ്രശാന്തിനെ അഴിക്കുള്ളിലാക്കുന്നത്.

സിനിമാനിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്‍കിയ പരാതിയിലാണ് എടക്കാട് പൊലീസ് മുംബൈയില്‍നിന്ന് പ്രശാന്തിനെ അറസ്റ്റുചെയ്തത്. ഭാര്യ ഷോണയും അറസ്റ്റിലായി. സിനിമാനിര്‍മ്മാതാവിനെ മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്. തോമസ് പണിക്കര്‍ നിര്‍മ്മിച്ച സിനിമാക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതാണ് പ്രശാന്ത് നാരായണന്‍. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തുക കൈപ്പറ്റിയത്.

80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തുനിന്നും കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാനായി. പിന്നീട് മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. എടക്കാട് എസ്ഐ. എ.പ്രതാപിന്റെ നേതൃത്വത്തില്‍ മുംബൈയിലെത്തിയ അന്വേഷണസംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രശാന്ത് നാരായണന്റെ അച്ഛന്‍ എടക്കാട് സ്വദേശി നാരായണന്‍, ഭാര്യാ പിതാവ് ചക്രവര്‍ത്തി എന്നിവരും കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയിലാണ് പ്രശാന്ത് നാരയാണന്‍ കുട്ടിക്കാലം ചെലവഴിച്ചത്. ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്നു. ഡല്‍ഹിയിലെ നാടക ഗ്രൂപ്പുകളില്‍ സജീവമായാണ് അഭിനയ രംഗത്ത് എത്തിയത്. ആശിഷ് വിദ്യാര്‍ത്ഥി, മനോജ് ബാജ്പേയ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു തുടക്കം. ഇതിന് ശേഷം മുംബൈയില്‍ എത്തി. കലാ സംവിധായകനായി ബോളിവുഡില്‍ തുടങ്ങി. ഗോവിന്ദ് നിഹലാനിക്കും സുഭാഷ് ഗായിക്കും ശ്യാം ബെനഗലിനും ഒപ്പം പ്രവര്‍ത്തിച്ചു. ചാണക്യാ എന്ന സീരയലില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചു. ഇതിനിടെ നാടകാഭിനയം തുടര്‍ന്നു. ടിവി ഷോകളിലാണ് തുടക്കത്തില്‍ നല്ല അവസരങ്ങള്‍ കിട്ടിയത്.

2002ല്‍ ഹന്‍സാല്‍ മേത്തയുടെ ചല്‍ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലെത്തി. അധോലോകത്തിന്റെ കഥ പറയുന്ന സിനിമ പ്രശാന്തിന് ഗുണകരമായി. പിന്നീട് സമാന റോളുകളുമായി ബോളിവുഡില്‍ നിറഞ്ഞു. 2003ലായിരുന്നു ജീവതം മാറ്റിയെഴുതിയ സിനിമയെത്തിയത്. ഓസ്‌കാര്‍ നേടിയ ജര്‍മന്‍ ഡയറക്ടര്‍ ഫോറിന്‍ ഗാലന്‍ബെര്‍ഗറുടെ ഷാഡോസ് ഓഫ് ടൈമില്‍ നായകനായെത്തി. ബംഗാളി ഭാഷ പഠിച്ച് കൊല്‍ക്കത്തകാരന്റെ റോളില്‍ പ്രശാന്ത് കസറി. സൈക്കോ കില്ലറായി ഒട്ടനവധി വേഷങ്ങള്‍. ധീരജ് പാണ്ഡേയുടെ മര്‍ഡര്‍ 2ലെ അഭിനയവും ശ്രദ്ദേയമായി. 2013ലാണ് മലയാളത്തില്‍ അഭിനയിക്കാനെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ ഏവരേയും അത്ഭുതപ്പെടുത്തിയാണ് പ്രശാന്ത് മടങ്ങിയത്.

മര്‍ഡര്‍ 2ലെ അഭിനയത്തിന് മികച്ച വില്ലനുള്ള സ്‌ക്രീന്‍ അവാര്‍ഡും കിട്ടി. പിഎം നരേന്ദ്ര മോദി വരെയുള്ള 30 ഓളം സിനിമകളില്‍ പ്രശാന്ത് മുഖം കാണിച്ചു. എല്ലാം നിരൂപക പ്രശംസ ഏറ്റുവാങ്ങിയവ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category