1 GBP = 88.60 INR                       

BREAKING NEWS

ഹൈദരാബാദിലെ ജോലിക്കിടെ മെയില്‍ നഴ്സുമായി പ്രണയത്തിലായി; ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചിട്ടും മതം മാറാന്‍ വിസമ്മതിച്ചതിനാല്‍ ഉപേക്ഷിച്ച കാമുകന്‍ കെട്ടിയത് മുസ്ലീമായി മാറിയ ക്രിസ്ത്യാനിയെ; റാന്നിക്കാരിക്ക് ഐഎസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലൂടെ ജോലി വാഗ്ദനാം ചെയ്തുവെന്ന മൊഴി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പീഡനമെത്തിച്ചു; മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘവും: റാന്നിയിലെ നഴ്‌സിന്റെ പീഡന പരാതിയില്‍ വിഡ്ഢികളായത് പൊലീസും മാധ്യമങ്ങളും

Britishmalayali
ആര്‍ കനകന്‍

തിരുവനന്തപുരം: വെറുമൊരു പീഡന പരാതിയില്‍ പരാമര്‍ശിച്ചത് ഐഎസ് ബന്ധം! നെട്ടോട്ടമോടി പൊലീസും എന്‍ഐഎയും. കേട്ട പാതി കേള്‍ക്കാത്ത പാതി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കൂടി കൈ അയച്ചു സഹായിച്ചതോടെ ഐഎസിന്റെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് ആഗോള പ്രശസ്തിയും. വെറുമൊരു പീഡന പരാതിയില്‍, യാതൊരു ലോക വിവരവുമില്ലാത്ത പരാതിക്കാരി നല്‍കിയ മൊഴിയാണ് ഐഎസിന് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം ഉണ്ട് എന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.

അങ്ങനെ ഒരു സ്ഥാപനം പരാതിക്കാരി കണ്ടിട്ടില്ല. സ്ഥാപനം ഉണ്ടോ എന്നു പോലും അറിയില്ല. വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കാമുകന്‍ ഐഎസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ കുറിച്ച് പരാമര്‍ശിച്ചു എന്നത് മാത്രമാണ് ആകെയുള്ള അറിവ്. എന്നാല്‍, ഐഎസ് നഴ്‌സിങ് റിക്രുട്ട്‌മെന്റ ഏജന്‍സി ഇസ്ലാമിക് സ്റ്റേറ്റിന്റെയാണ് എന്ന് യുവതി പറയുന്നുമുണ്ട്. പൊലീസിന്റെയും മാധ്യമങ്ങളുടെയുമെല്ലാം ഉറക്കം കെടുത്തിയ ഐഎസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ കുറിച്ച് അന്വേഷിച്ച മറുനാടന്‍ ഇപ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ്.

കഥ ഇങ്ങനെ: റാന്നി സ്വദേശിയായ നഴ്‌സ് ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് അന്നാട്ടുകാരനായ മെയില്‍ നഴ്‌സ് തൗഡോജു മഹേഷ് എന്നയാളുമായി പ്രണയത്തിലായി. ഒന്നര വര്‍ഷം ഇയാള്‍ക്കൊപ്പം ഭാര്യാ-ഭര്‍ത്താക്കന്മാരായി താമസിച്ചു. ഇതിന് ശേഷം ഇയാള്‍ റാന്നിക്കാരിയെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതോടെ റാന്നിക്കാരി റാന്നി പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പീഡനം നടന്നത് ഹൈദരാബാദിലായതിനാല്‍ പരാതി അവിടേക്ക് കൈമാറി. എന്നാല്‍, അവിടുത്തെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എന്നിട്ടും പരിഹാരം കണ്ടില്ല. ഓഗസ്റ്റ് 31 ന് പത്തനംതിട്ടയില്‍ നടന്ന ഡിജിപിയുടെ പരാതി പരിഹാര അദാലത്തില്‍ യുവതി പരാതിയുമായി എത്തി.

അതിലാണ് തന്നെ പീഡിപ്പിച്ച മഹേഷ് എന്നയാള്‍ തനിക്ക് ഐഎസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ഇന്ത്യയ്ക്ക് അകത്തു തന്നെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്ന് പറയുന്നത്. ഈ ഐഎസ് ഏജന്‍സി, ഇസ്ലാമിക് സ്റ്റേറ്റിന്റെയാണ് എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞതാണ് തെറ്റിദ്ധാരണയ്ക്ക് വക നല്‍കിയത്. പിറ്റേന്ന് മലയാള മനോരമ ഐഎസിലേക്ക് യുവതിയെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് ഓള്‍ ഇന്ത്യാ എഡിഷനിലും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതോടെ എന്‍ഐഎ, ഐബി, റോ എന്നിവരും കേരളാ പൊലീസും ഓടിപ്പാഞ്ഞു തുടങ്ങി. യുവതിയുടെ മൊഴി വിശദമായി എടുത്തപ്പോഴാണ് പറഞ്ഞതെല്ലാം തെറ്റാണെന്ന് ബോധ്യമായത്. യുവതിയെ ഒപ്പം താമസിച്ച് പീഡിപ്പിച്ചത് തൗഡോജു മഹേഷ് മുസ്ലിമാണ്.

ശരിക്കുള്ള പേര് മുഹമ്മദ് അബ്ദുള്‍ റഹാന്‍ എന്നാണ്. ഇയാള്‍ നേരത്തേ ഒരു ക്രിസ്ത്യന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. അത് വിവാഹത്തിന്റെ വക്കോളമെത്തി. എന്നാല്‍, ആ പെണ്‍കുട്ടി മതം മാറാന്‍ തയാറായില്ല. അതോടെ ആ ബന്ധം തകര്‍ന്നു. പിന്നീടാണ് റാന്നിക്കാരിയുമായി അടുക്കുന്നത്. വിവാഹ വാഗദ്ാനം ചെയ്ത് ഒപ്പം താമസിപ്പിച്ചു. ഇതിനിടെ ആദ്യത്തെ പെണ്‍കുട്ടി മതം മാറാന്‍ തയാറായി തിരികെ വന്നു. ഇതോടെ മഹേഷ് റാന്നിക്കാരിയെ ഒഴിവാക്കി. റാന്നിക്കാരി പീഡന പരാതി നല്‍കിയപ്പോള്‍ മഹേഷിന്റെ മാതാപിതാക്കള്‍ ഇടപെട്ടു. റാന്നിക്കാരിയെ മകന്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പും കൊടുത്തു.

എന്നാല്‍, മഹേഷ് അതിന് തയാറായില്ല. ഇതേ തുടര്‍ന്നാണ് റാന്നിക്കാരി പരാതി നല്‍കിയത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന ഐഎസ് എന്നത് വെറും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം. ഇതിന്റെ മുഴുവന്‍ പേര് പരാതിക്കാരിക്ക് അറിയില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്നാണോയെന്ന് ആരോ ചോദിച്ചു. ആണെന്ന് പറയുകയും ചെയ്തു. തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഐഎസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ക്ഷണിച്ചിട്ടുമില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ അറിവില്ലായ്മ കൊണ്ടുണ്ടായ ഒരു ചെറിയ പിഴവാണ് മാധ്യമങ്ങള്‍ ഐഎസാക്കി ആഘോഷിച്ചതെന്ന് മനസിലായതോടെ അന്വേഷണ ഏജന്‍സികള്‍ക്കും ആശ്വാസമായി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category