1 GBP = 88.60 INR                       

BREAKING NEWS

യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും വമ്പന്‍ ജയം; ഇംഗ്ലണ്ട് ബള്‍ഗേറിയയെ തോല്‍പിച്ചത് മറുപടിയില്ലാത്ത നാല് ഗോളിന്; പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനും തോല്‍പിച്ചു; ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ തിളങ്ങിയത് ഹാട്രിക് നേടിക്കൊണ്ട്

Britishmalayali
kz´wteJI³

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത നാലു ഗോളിന് ബള്‍ഗേറിയയെയും ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോല്‍പിച്ചത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ബള്‍ഗേറിയക്കെതിരേ ഇംഗ്ലണ്ട് സമ്പൂര്‍ണാധിപത്യം പുലര്‍ത്തുകയായിരുന്നു. രണ്ട് പെനാല്‍റ്റികളടക്കടമാണ് ഹാരി കെയ്ന്‍ ഗോളുകള്‍ നേടിയത്.

ആദ്യത്തെ പെനാല്‍റ്റി മാര്‍ക്കസ് റാഷ്‌ഫോഡിനെ നിക്കോളായ് ബൊദുരോവ് ഫൗള്‍ ചെയ്തതിനും രണ്ടാമത്തേത് കെയ്‌നിനെ ക്രിസ്റ്റ്യന്‍ ദിമിത്രോവ് ഫൗള്‍ ചെയ്തതിനുമാണ് ലഭിച്ചത്. 40 മത്സരങ്ങളില്‍ നിന്നുള്ള കെയ്‌നിന്റെ ഇരുപത്തിയഞ്ചാം ഗോളായിരുന്നു ഇത്. 55-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളില്‍ നിന്ന് രണ്ട് പോയിന്റുള്ള ബള്‍ഗേറിയ ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.

ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനാണ് തകര്‍ത്തത്. തൊണ്ണൂറാം മിനിറ്റില്‍ സൊകോള്‍ സിക്കലേഷിയാണ് പെനാല്‍റ്റിയിലൂടെ അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. അഞ്ച് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുള്ള ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്. അഞ്ച് കളികളില്‍ നിന്ന് ആറു പോയിന്റുള്ള അല്‍ബേനിയ നാലാമതാണ്. സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പിച്ച പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി. വില്ല്യം കര്‍വാലോ, ഗോണ്‍സാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനു വേണ്ടി ലക്ഷ്യം കണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category