1 GBP = 97.70 INR                       

BREAKING NEWS

ശബരിമല വിഷയത്തില്‍ ജനവികാരം അറിയാതെ സുപ്രീം കോടതിയുടെ പേരു പറഞ്ഞ് നവോത്ഥാനം നടത്തിയ സര്‍ക്കാര്‍ സഭാക്കേസില്‍ ജനഹിതത്തിന്റെ പേരില്‍ സുപ്രീം കോടതി വിധി ലംഘിക്കുമ്പോള്‍ ബാക്കിയാകുന്നത് തിരിച്ചടികളും ശകാരവും മാത്രം.. പാലായില്‍ മാത്രമല്ല കോന്നിയിലും തിരഞ്ഞെടുപ്പ് വരുമെന്ന് പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭ രംഗത്തിറങ്ങുമ്പോള്‍ എവിടെപ്പോയി ഒളിക്കാനാവും പിണറായിക്കും കൂട്ടര്‍ക്കും? സഭാ കേസില്‍ സുപ്രീം കോടതിയുടെ ശകാരം ഏറ്റു വാങ്ങിയ സര്‍ക്കാരിന് ബ്രേക്ക് പോകുമ്പോള്‍

Britishmalayali
kz´wteJI³

ത്യമായും എനിക്ക് പിണറായി വിജയനോട് സഹതാപം ഉണ്ട്. പത്തുകൊല്ലം ഞാന്‍ തുടര്‍ച്ചയായി ഭരിക്കും എന്ന് അവകാശപ്പെട്ടുകൊണ്ട് മൂന്നര കൊല്ലം മുമ്പ് അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ അഞ്ചു കൊല്ലം തികയ്ക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസം കൊണ്ട് മാത്രമായിരിക്കും. ഒരു അവസരം കിട്ടിയാല്‍ താഴെയിറക്കാന്‍ കാത്തിരിക്കുകയാണ് ഈ നാട്ടിലെ ജനങ്ങള്‍. അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടോ ഭരണം കുത്തഴിഞ്ഞതായതു കൊണ്ടോ അല്ല. നേരേമറിച്ച് എന്താണ് ജനവികാരം എന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി കരുതുന്നത് ജനഹിതത്തിനനുസരിച്ച് നിയമം നിര്‍മ്മിക്കുന്ന നിയമ നിര്‍മ്മാണ സഭകളും അത് കൃത്യമായി നടപ്പിലാക്കുന്ന ഭരണകൂടവും അത് നടപ്പിലാക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി വിലയിരുത്തുന്ന നിയമപീഠവും ഉള്‍ക്കൊള്ളുമ്പോഴാണ്.

എന്നാല്‍, ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി, ഞാന്‍ ചിന്തിക്കുന്നത് മാത്രമാണ് ശരി, നിങ്ങള്‍ പ്രജകള്‍ ഞാന്‍ ചെയ്യുന്നതൊക്കെ ശരി എന്ന് പറയണം എന്ന നിര്‍ഭാഗ്യകരമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അദ്ദേഹത്തോട് അങ്ങ് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നതിന് ധൈര്യമുള്ള ഒരു മന്ത്രിപോലും ഇവിടില്ല. പാര്‍ട്ടിയുടെ കാര്യം പറയുകയേ വേണ്ട. പാര്‍ട്ടി യോഗം ചേര്‍ന്ന് ചെയ്ത തെറ്റുകള്‍ ഏറ്റുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അത് തെറ്റായിപ്പോയി, ഇനി ചെയ്യരുത് എന്ന് പറയാന്‍ ധൈര്യമുള്ള ആരുമില്ല. പാര്‍ട്ടി ഏകകണ്ഠമായി ഒരു നിലപാട് എടുക്കുകയും ആ നിലപാടായിരിക്കും ഇനി പാര്‍ട്ടിയുടേത് എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് പുറത്ത് വരുമ്പോള്‍ ആ പാര്‍ട്ടി യോഗത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി തിരിച്ചൊന്ന് പറയും. ആര്‍ക്കും അച്ചടക്കത്തിന്റെ പ്രശ്നം പോലും ഉയര്‍ത്താനാകുന്നില്ല.

അതായത്, ഏകാധിപത്യം എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചുറ്റും ഉപഗ്രഹങ്ങള്‍ പോലെ കൂടിയവരെല്ലാം അദ്ദേഹത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു. ഈ നാട്ടില്‍ നടക്കുന്നത് എന്താണ് എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാനോ മനസ്സിലാക്കി കൊടുക്കാനോ ആരുമില്ല. അതുകൊണ്ട ഒരു അവസരം കിട്ടുമ്പോള്‍ കൃത്യമായ ഒരു തിരിച്ചടി ഈ സര്‍ക്കാരിനെ കാത്തിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് സഹതാപമുള്ളത്. അനേകം പിശകുകളും തെറ്റുകളും സംഭവിച്ചിട്ടും അതൊന്നും തിരുത്താന്‍ കഴിയാതെ പോകുന്നത് ഈ സ്തുതിപാഠക വൃന്ദങ്ങളുടെ നുണകൂട്ടിക്കൊടുക്കല്‍ കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ എങ്ങനെയാണ് തുടര്‍ച്ചയായി പിണറായി വിജയന്‍ തിരിച്ചടികള്‍ മാത്രം ഏറ്റുവാങ്ങുന്നത്?


ഭരണത്തിലേറിയ അന്ന് മുതല്‍ പിണറായി വിജയനെ പൊലീസ് നാണം കെടുത്തുന്നു. പക്ഷേ തിരുത്താന്‍ പിണറായിക്ക് കഴിയുന്നില്ല. സുപ്രീംകോടതി വിധിയുടെയും ഭരണഘടനയുടെയും പേര് പറഞ്ഞ് ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസത്തെ അദ്ദേഹം തുടര്‍ച്ചയായി മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ സുഖിപ്പിക്കുന്നതിന് വേണ്ടി പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ സിപിഎമ്മിനൊപ്പം ഒരുമിച്ച് നിന്നിരുന്ന ഒരു ജനവിഭാഗം മുഴുവന്‍ അകന്നുപോയി. വര്‍ഗീയ വിഷം വമിപ്പിക്കുകയും ജനങ്ങളെ തമ്മില്‍ തല്ലിക്കുകയും ചെയ്ത ഒരു സമുദായ നേതാവിനെ പിടിച്ച് ജയിലിനകത്തിടും എന്ന് അണികള്‍ വിശ്വസിച്ചിരുന്നപ്പോള്‍ ചേര്‍ത്ത് നിര്‍ത്തുകയും അദ്ദേഹത്തിന്റെ മകനെ കോടികളുടെ അഴിമതിക്കേസില്‍ നിന്ന് ഊരിയെടുക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു തലം.

ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി ഖജനാവ് മുടിച്ചുകൊണ്ട് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയും നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ധൂര്‍ത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും ഉദാഹരണമായി മാറുന്നു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അന്തിമവിധി സുപ്രീംകോടതി പറയാതിരുന്നിട്ടും അമിതാവേശത്തോടു കൂടി അത് നടപ്പിലാക്കാന്‍ ഇറങ്ങിയ ഈ സര്‍ക്കാര്‍, മറ്റനേകം സുപ്രീംകോടതി വിധികള്‍ ബോധപൂര്‍വം ചവറ്റു കൊട്ടയിലേക്കെറിയുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category