1 GBP = 93.10 INR                       

BREAKING NEWS

വടംവലി മത്സര ജേതാക്കള്‍ക്ക് 501 പൗണ്ടും പൂക്കള മത്സര വിജയികള്‍ക്ക് 301 പൗണ്ടും; പ്രളയ കേരളത്തെ മറക്കാതെ 'സഹൃദയ - ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് ഓണമാഘോഷിക്കും

Britishmalayali
kz´wteJI³

യുകെയിലെ വടംവലി പ്രേമികളുടെ സിരകളിലെ ആവേശമായ സഹൃദയയുടെ വടംവലി മത്സരം ഇത് അഞ്ചാം വര്‍ഷത്തിലേയ്ക്ക്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും, സംഘാടന മികവുകൊണ്ടും യുകെയിലെ ഏറ്റവും പ്രശസ്തമായ ഈ കരുത്തിന്റെ പോരാട്ടത്തിനോടൊപ്പം രണ്ടാമതും അത്തപ്പൂക്കള മത്സരവും കൂടി ഒരുക്കുകയാണ് സഹൃദയര്‍.


ഈ വരുന്ന 22നു, ഞായറാഴ്ച ടണ്‍ബ്രിഡ്ജിലെ സാക്-വില്ലെ സ്‌കൂള്‍ അങ്കണത്തില്‍ ആണ് വടംവലി മത്സരവും, യുകെയില്‍ മറ്റാരും ഇതുവരെ നടത്താത്ത രണ്ടാമത് ഓള്‍ യുകെ അത്തപ്പൂക്കള മത്സരവും അരങ്ങേറുന്നത്. പന്ത്രണ്ട് വര്‍ഷമായി യുകെയിലെ മലയാളി സംഘടനകളില്‍ എന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നേറുന്ന സഹൃദയ കഴിഞ്ഞ വര്‍ഷം 7000 പൗണ്ടിലധികം സമാഹരിക്കുകയും, എട്ടു കുടുംബങ്ങള്‍ക്ക് ഇത് നേരിട്ട് നല്‍കുകയുമാണ് ചെയ്തത്. 

ഇത്തവണയും Sahrudaya Kerala Flood Relief https://www.paypal.com/cgi-bin/webscr?cmd=_s-xclick&hosted_button_id=FTTHU69ULK77Nഫണ്ടിലേക്ക് അപ്പീല്‍ വഴി സമാഹരിക്കുന്ന തുകയും, വടംവലി - പൂക്കള മത്സരങ്ങളില്‍ സമാഹരിക്കുന്ന തുകയും ചേര്‍ത്ത് കേരളത്തിന് സഹായം എത്തിക്കുവാനാണ് സഹൃദയ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. ഇതു വഴി വീണ്ടും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ ഈ ഇരു മത്സരങ്ങളിലും പങ്കെടുത്ത് സഹകരിക്കണമെന്നും സഹൃദയര്‍ അഭ്യര്‍ത്ഥിക്കുന്നു.

വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനമായി 501 പൗണ്ടും ട്രോഫിയും നല്‍കുമ്പോള്‍ അത്തപ്പൂക്കള മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് 301 പൗണ്ടും ട്രോഫിയും ആണ്. കൂടാതെ ഇരു മത്സരങ്ങളിലും മറ്റു സ്ഥാനങ്ങളില്‍ വിജയിക്കുന്ന അഞ്ചു ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ അടങ്ങുന്ന വടംവലി മത്സരത്തിന് 435 കിലോ വിഭാഗത്തില്‍ ആണ് മത്സരം നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീ 50 പൗണ്ട്. അഞ്ചു പേരടങ്ങുന്ന ഒരു ടീമിന് പൂക്കളമത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ ഫീ 25 പൗണ്ട് ആണ്.

രാവിലെ 9.30ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന, വടംവലിയിലെ താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്ന, മെയ്ക്കരുത്തിന്റെ ഈ രാജകീയ മത്സരം കാണുവാനും, നറു പൂക്കളുടെ ഗന്ധം പേറുന്ന നയന മനോഹരമായ ഓള്‍ യുകെ അത്തപ്പൂക്കള മത്സരം ആസ്വദിക്കുവാനും, ഉദ്യാന നഗരിയിലേക്ക് എല്ലാ യുകെ മലയാളികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജു ചെറിയാനും, മറ്റ് ഭാരവാഹികളും അറിയിച്ചു.

സൗജന്യ പ്രവേശനം, കുട്ടികള്‍ക്ക് ഫ്രീയായി ബൗണ്‍സി ക്യാസില്‍ റൈഡ്, ഫെയ്‌സ് പെയിന്റിംഗ്, വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ്, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും തയ്യാറാക്കുന്നുണ്ട്.

ഇതിനോടകം ഇരു മത്സരങ്ങളിലും നിരവധി ടീമുകള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്, എങ്കിലും രജിസ്‌ട്രേഷന്‍ ഈമാസം 15ു വരെ തുടരുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
ടീം രജിസ്ട്രഷനും മറ്റു വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
075770 06662, 075151 20019, 079582 36786
www.sahrudaya.co.uk, [email protected]
മത്സരവേദിയുടെ വിലാസം
Sackville school, Tonbridge Road, Hildenborough, Tonbridge, Kent, TN11 9HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category