1 GBP = 88.40 INR                       

BREAKING NEWS

തിരുവാതിരകളിയും ചെണ്ടമേളവും മാവേലിയും എത്തിയപ്പോള്‍ മനസുകളില്‍ വിരിഞ്ഞത് ഒരായിരം ഓണക്കാലങ്ങള്‍; യോര്‍ക്ക് മലയാളികളുടെ ഓണാഘോഷം വര്‍ണ്ണാഭമായി

Britishmalayali
kz´wteJI³

യോര്‍ക്ക്: ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകളുമായി യോര്‍ക്കിലെ മലയാളി കൂട്ടായ്മയായ മെയ് ഓണാഘോഷം നടത്തി. ഒരു മുഴുവന്‍ ദിന പരിപാടിയായി സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ ആഘോഷങ്ങളില്‍ മെയ് കുടുംബത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളും സകുടുംബം പങ്കു ചേര്‍ന്ന് എന്നത് ശ്രദ്ധേയമായി. ഓണത്തിന്റെ ഓര്‍മ്മകളുണര്‍ത്തി തിരുവാതിരകളിയും, വള്ളം കളിയും, മാവേലിയെ വരവേല്‍പ്പും, ചെണ്ടമേളവും ഉള്‍പ്പെടെ നാടിന്റെ സ്മരണകളും, ഓണം നല്‍കുന്ന മലയാളിത്തം തുളുമ്പുന്ന സാംസ്‌കാരിക പരിപാടികളുമായി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഓരോ യോര്‍ക്ക് മലയാളിയുടെയും മനസ്സില്‍ അവിസ്മരണീയമായ ഒരു അനുഭവം ആക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

കുട്ടികളും, മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, കുട്ടനാടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ നിറച്ച കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ വള്ളം കളി, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും എല്ലാവരും ആസ്വദിച്ചു. ഓണത്തോടനുബന്ധിച്ചു നടത്തിയ വിവിധ കലാപരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു. പ്രസിഡന്റ് ജോബി, സെക്രെട്ടറി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ജിന്‍സി, മോഡി, ലിജോ, സ്റ്റീജ എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്. സഞ്ജയ് യുടെ നേതൃത്വത്തില്‍ ജീത, ഹെന്റി എന്നിവരാണ് ആഘോഷ പരിപാടികളുടെ അവതാരകരായി തിളങ്ങിയത്. ഓണാഘോഷ പരിപാടികള്‍ ഭംഗിയായി നടത്തുവാന്‍ സഹകരിച്ച എല്ലാ മെയ് കുടുംബാംഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category