1 GBP = 92.70 INR                       

BREAKING NEWS

ദിശ തെറ്റിയെങ്കിലും വിക്രം ലാന്‍ഡര്‍ എത്തിയത് ചന്ദ്രോപരിതലത്തില്‍ തന്നെ; ലാന്‍ഡര്‍ കണ്ടെത്തിയത് അതിനിര്‍ണ്ണായകം; ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ് ആര്‍ഒ; ആശയ വിനിമയം സാധ്യമാക്കാന്‍ കഠിന പ്രയത്നവുമായി ശാസ്ത്രജ്ഞരും; സോഫ്റ്റ് ലാന്‍ഡിംഗിലെ പിഴവിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അവസരമൊരുക്കി വീണ്ടും വിക്രം ലാന്‍ഡര്‍ ചര്‍ച്ചകളില്‍; ഇസ്രോ വീണ്ടും മിടുക്കു കാട്ടുമ്പോള്‍

Britishmalayali
kz´wteJI³

ബംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്ലാന്‍ഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ വച്ച് നഷ്ടമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്. അതിന് ശേഷം വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോ. ഇതാണ് വിജയിക്കുന്നത്. ഇനി വിക്രം ലാന്‍ഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ ചാന്ദ്രദൗത്യം പൂര്‍ണ്ണ വിജയത്തിലേക്ക് എത്തുന്നു.

ചന്ദ്രന്റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. തെര്‍മല്‍ ഇമേജിലൂടെയാണ് വിക്രം ലാന്‍ഡര്‍ കണ്ടത്. ഇതുവരെ ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐഎസ്ആര്‍ഒ ഇതിന് ശ്രമിക്കുകയാണ്. ഉടന്‍ തന്നെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകും - കെ ശിവന്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ചാന്ദ്രപര്യവേഷണം എന്ന റെക്കോഡും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ലോകത്തിലെ നാലാമത്തെ മാത്രം രാജ്യം എന്ന റെക്കോഡും സ്വന്തമാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ദൗത്യം ഏതാണ്ട് 95 ശതമാനം വിജയമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യ പ്രതികരണം.

അവസാനഘട്ടത്തില്‍ മാത്രമാണ് പിഴവുണ്ടായിരുന്നത് എന്നാണ് വിലയിരുത്തല്‍. ഇത് പിന്നീട് നാസ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളും ആഗോള മാധ്യമങ്ങളും പ്രശംസിച്ചിരുന്നു. പതിനാല് ദിവസത്തിനകം വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ലാന്‍ഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാന്ദ്രദൗത്യം 95ശതമാനവും വിജയകരമാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്‍ ട്വീറ്റ് ചെയ്തു. ആശയവിനിമയ സംവിധാനം പാളിയെങ്കിലും ചാന്ദ്രശാസ്ത്രത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ഈ ദൗത്യത്തിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ബിറ്ററിനെ ഭ്രമണപഥത്തിലേക്ക് ചെറുതായി എത്തിച്ചെന്നും ഐഎസ്ആര്‍ഒ പിന്നീട് വ്യക്തമാക്കി. നേരത്തെ ഈ ദൗത്യത്തിന് ഒരുവര്‍ഷത്തെ കാലാവധിയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇന്ധന ക്ഷമത നിലനിര്‍ത്തുന്നതിനാല്‍ ഏഴ് കൊല്ലം വരെ ദൗത്യം സജീവമായിരിക്കുമെന്നാണ് ഐഎസ്ആര്‍ഓ ഇപ്പോള്‍ വിശദീകരിക്കുന്നത്. പദ്ധതിയിലെ അംഗങ്ങള്‍ തിരികെ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചതായും ദൗത്യം പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ അധ്യക്ഷതയില്‍ വിലയിരുത്തിയതായും ഡോ വിജയരാഘവന്‍ വ്യക്തമാക്കി. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരശ്ചീന പ്രവേഗം വര്‍ധിപ്പിച്ചതാകാം നിര്‍ദ്ദിഷ്ട ദിശയില്‍ നിന്ന് ലാന്‍ഡര്‍ മാറിപ്പോകാന്‍ കാരണമെന്നാണ് ചന്ദ്രയാനിലും മംഗള്‍യാനിലും ഭാഗഭാക്കായ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത്. നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലെ നിരീക്ഷണത്തിലൂടെയാണ് ലാന്‍ഡറിനെ ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് സൂചന. വിക്രം ലാന്‍ഡറിന് താഴേക്ക് വരും തോറും പ്രവേഗം കുറയേണ്ടതിന് പകരം കൂടിയതോടെ ഇത് വേറെ എവിടേക്കെങ്കിലും മാറിയതാകാമെന്നായിരുന്നു വിലയിരുത്തല്‍. കുന്നോ മണല്‍ക്കൂനയോ കാരണം ബന്ധം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഐ എസ് ആര്‍ ഒ കാണുന്നത്.

നിയന്ത്രണം നഷ്ടമായ ചന്ദ്രയാന്റെ വിക്രം ലാന്ററിന്റെ ഇനിയുള്ള സാധ്യതകള്‍ എന്തെല്ലാമാണ് എന്നാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ഉറ്റുനോക്കുന്നത്. ക്രാഷ് ലാന്‍ഡിംഗാണ് സംഭവിച്ചത് എന്ന് ഏകദേശം ഉറപ്പാണ്. അതുകൊണ്ടുതന്നെ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാന്‍ ലാന്ററിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംഭവിച്ചത് ക്രാഷ് ലാന്‍ഡിങ് അല്ലെങ്കില്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാകും. എന്തുകൊണ്ടാകാം ക്രാഷ് ലാന്‍ഡിങ് നടത്തേണ്ടിവന്നത്? മുന്‍കൂട്ടി തയാറാക്കിയ പ്രോഗ്രാം ശരിയായി പ്രവര്‍ത്തിക്കാത്തത് ആകാമെന്നാണ് വിലയിരുത്തല്‍. സ്വയം തീരുമാനമെടുക്കാന്‍ വിക്രംലാന്‍ഡര്‍ സജ്ജമായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രോഗ്രാം പരാജയപ്പെട്ടിരിക്കാമെന്നും കരുതുന്നു.

മറ്റൊരു സാധ്യതയുള്ളത് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിന് എതിരായി പ്രവര്‍ത്തിച്ച ത്രസ്റ്ററുകളുടെ തകരാറാണ്. നാല് ത്രസ്റ്ററുകള്‍ വശത്തും ഒരെണ്ണം മധ്യഭാഗത്തുമായി അഞ്ചെണ്ണമാണ് ഉണ്ടായിരുന്നത്. ചന്ദ്രന്റെ പരിതസ്ഥിതിയില്‍ ത്രസ്റ്ററുകള്‍ പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. ഫലമോ, അതിവേഗതയില്‍ ലാന്റര്‍ ഇടിച്ചുകയറിയിരിക്കാമെന്നും വിലയിരുത്തുന്നു. ഇപ്പോഴും ലാന്‍ഡറുമായി ആശയവിനിമയം നടത്താന്‍ ശ്രമം തുടരുകയാണ്. എന്നാല്‍ ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ക്രാഷ്‌ലാന്‍ഡിംഗില്‍ ആന്റിനകള്‍ തകര്‍ന്നു എന്നാണ് നിഗമനം.

ലാന്‍ഡറിന്റെ നിലവിലെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാന്‍ഡറിന് സംഭവിച്ചത് ക്രാഷ് ലാന്‍ഡിങ്ങാണോ? സോഫ്റ്റ് ലാന്‍ഡിങ് ആണോയെന്നാണ് പരിശോധിച്ചു വരുന്നത്. നേരത്തെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പോലും രംഗത്ത് വന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.

ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുള്ള ഇന്ത്യന്‍ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകള്‍ തേടിയുള്ള ഭാവി ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.യുടെ ശ്രമങ്ങള്‍ ഉപകരിക്കും. ബഹിരാകാശ പര്യവേഷണങ്ങളില്‍ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി . ചന്ദ്രന് രണ്ടുകിലോമീറ്റര്‍ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാര്‍ഹമാണെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജന്‍സിയും രംഗത്തെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category