1 GBP = 88.70 INR                       

BREAKING NEWS

ലിവര്‍പൂള്‍ ലിതെര്‍ലാന്റ് ഇടവകയില്‍ മത ബോധന അധ്യായന വര്‍ഷ ഉദ്ഘാടനം മാര്‍ സ്രാമ്പിക്കല്‍ നിര്‍വഹിച്ചു

Britishmalayali
kz´wteJI³

ലിവര്‍പൂള്‍: ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവകയില്‍ പുതിയ മതബോധന അധ്യായന വര്‍ഷ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനു ശേഷം ഇടവക വികാരിയും രൂപത വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ടിന്റെ സാന്നിധ്യത്തില്‍ ദീപം തെളിയിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സഭയോടൊന്നു ചേര്‍ന്ന് പുതു തലമുറയ്ക്ക് വിശ്വാസ പരിശീലനം നല്‍കേണ്ടത് മാതാപിതാക്കളുടെയും വിശ്വാസ പരിശീലകരുടെയും ഏറ്റവും വലിയ കടമയും, ഉത്തരവാദിത്വവും ആണെന്നുള്ള കാര്യം ആരും വിസ്മരിക്കരുതെന്നും തങ്ങളെ ദൈവം ഭരണമേല്‍പിച്ചിരിക്കുന്ന ഈ ഉത്തരവാദിത്വം പൂര്‍ണ്ണമായും ദൈവ ഹിതത്തിനു വിധേയമായി നിര്‍വഹിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് എല്ലാവരെയും ഉത്ബോധിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ഡെന്ന ഫ്രാന്‍സിസ്, ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍മാരായ സൂസന്‍ സാജന്‍, റിയ ജോസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ മുഴുവന്‍ കുട്ടികളും, വിശ്വാസ പരിശീലകരും, മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category