1 GBP = 88.70 INR                       

BREAKING NEWS

ഹാംപ്‌ഷെയറില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും വാര്‍ഷികാഘോഷവും ഈ മാസം 14, 15 തീയതികളില്‍

Britishmalayali
kz´wteJI³

ഹാംപ്‌ഷെയര്‍ സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും ഇടവക ഭക്തസംഘടനകളുടെ വാര്‍ഷികവും കലാപരിപാടികളും ഈ മാസം 14, 15 ശനി, ഞായര്‍ എന്നീ തീയതികളില്‍ കൊണ്ടാടും. ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിക്ക് സ്വീകരണവും, തുടര്‍ന്ന് കൊടിയേറ്റും അതിനെ തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും വാര്‍ഷിക കലാപരിപാടികളും, പെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ 15നു ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തോമസ് മോര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോടെ കടന്നു വന്നു പെരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category