1 GBP = 88.40 INR                       

BREAKING NEWS

അട പ്രഥമന്‍ പായസ മത്സരം; അത്തപ്പൂക്കള മത്സരം, ആവേശം പകരാന്‍ വടംവലിയും ലൈവ് ഗാനമേളയും; ഓണം ആഘോഷമാക്കാന്‍ ഒരുങ്ങി ഇപ്‌സ്വിച്ച് മലയാളികളും

Britishmalayali
kz´wteJI³

പ്സ്വിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷനും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരവും പായസമുണ്ടാക്കല്‍ മത്സരവും ഈമാസം 14ന് നടക്കും. വൈകിട്ട് ആറു മണി മുതല്‍ ഏഴു മണി വരെയാണ് അത്തപ്പൂക്കള മത്സരം. വൈകിട്ട് ഏഴു മണിക്കാണ് പായസമത്സരം. അട പ്രഥമന്‍ മാത്രമേ പായസത്തിന് ഉണ്ടാക്കുവാന്‍ പാടുള്ളൂ. റഷ്‌മെയര്‍ റോഡ് സ്‌കൗട്ട് ഹാളിലാണ് പരിപാടി നടക്കുക.

ഇതു കൂടാതെ, കെസിഎ ഇപ്സ്വിച്ചിന്റെ ഓണാഘോഷം ഈമാസം 15ന് ഞായറാഴ്ച സെന്റ് ആല്‍ബന്‍സ് ഹൈ സ്‌കൂളില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി ഏഴു മണിവരെയാണ് ആഘോഷം. ഓണാഘോഷത്തില്‍ ഉദ്ഘാടന സമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വടംവലി മത്സരം, റെക്സും ടീമും നയിക്കുന്ന ലൈവ് മ്യൂസിക്, സമ്മാന ദാനം, ഓണസദ്യ എന്നിവയും ഉണ്ടാകും.

ഇപ്സ്വിച്ച് കേരളാ കള്‍ച്ചറല്‍ അസോസിയേഷനും കേരളാ കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സോജന്‍ ആന്റണി- 07930638546, ജിബ്‌സണ്‍ വര്‍ഗീസ് - 07810056653, ജിന്‍സ് ജേക്കബ്ബ് - 07429098417

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category