1 GBP = 91.30 INR                       

BREAKING NEWS

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്ത്; പോര്‍ച്ചുഗല്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്; ഫ്രാന്‍സ് യോഗ്യത നേടിയത് അല്‍ബേനിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അടിയറവ് പറയിച്ച്

Britishmalayali
kz´wteJI³

യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും നേടിയത് തകര്‍പ്പന്‍ ജയം. ബല്‍ഗ്രേഡില്‍ നടന്ന മത്സരത്തില്‍ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എതിരാളികളായ അല്‍ബേനിയയെ പരാജയപ്പെടുത്തി യോഗ്യത നേടിയത്. പാരീസിലായിരുന്നു ഫ്രഞ്ച്-അല്‍ബേനിയന്‍ പോരാട്ടം. അടുത്ത വര്‍ഷമാണ് യൂറോപ്പിലെ 12 വേദികളിലായി യൂറോ കപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്നത്.

വില്യം കാര്‍വാലോ, ഗോണ്‍സാലോ ഗ്യൂഡെസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ തുടങ്ങി യൂറോപ്യന്‍ ചാംപ്യന്മാരുടെ മസില്‍ക്കരുത്തിന് മുന്നില്‍ സെര്‍ബിയ നിഷ്പ്രഭമാകുകയായിരുന്നു. ആറു ഗോളുകള്‍ ആവേശഭരിതമാക്കിയ യൂറോ ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍, സെര്‍ബിയയ്ക്കെതിരെ നേടിയ 4-2 ജയത്തോടെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനം പിടിച്ചു. 3 കളിയില്‍ 5 പോയിന്റ്. 5 കളിയില്‍ 13 പോയിന്റുള്ള യുക്രെയ്നാണു നിലവില്‍ ഒന്നാമതെങ്കിലും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ ബാക്കിയുള്ള പോര്‍ച്ചുഗലിന് ആശങ്കകളില്ല. യുക്രെയ്ന്‍ 30ന് ലിത്വാനിയയെ തോല്‍പിച്ചു.

ഫ്രാന്‍സിന്റെ വിജയത്തെക്കാള്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് കിങ്സ്ലി കോമാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ വിങ്ങറുടെ ഡബിള്‍ ഗോള്‍നേട്ടമാണ്. അല്‍ബേനിയയെ തോല്‍പിച്ച ഫ്രാന്‍സിനു വേണ്ടി ഒളിവര്‍ ജിറൂദ്, അരങ്ങേറ്റക്കാരന്‍ ജൊനാഥന്‍ ഇകോണ്‍ എന്നിവരും ഗോള്‍ നേടി. പോള്‍ പോഗ്ബയും കിലിയന്‍ എംബപെയും പരുക്കുമൂലം പുറത്തിരുന്ന മത്സരത്തിലാണ് കോമാന്റെ അപ്രതീക്ഷിത പ്രകടനം. കളിയുടെ അന്ത്യനിമിഷങ്ങളില്‍ ഒരു പെനല്‍റ്റി ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും, 5 കളിയില്‍ 12 പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണു ഫ്രാന്‍സ്. അന്‍ഡോറയെ 10നു തോല്‍പിച്ച തുര്‍ക്കി ഗോള്‍വ്യത്യാസക്കണക്കില്‍ രണ്ടാം സ്ഥാനത്തും.

എട്ടാം മിനിറ്റിലും 68ാം മിനിറ്റിലുമായിരുന്നു കോമാന്റെ ഗോളുകള്‍. ജിറൂദ് (27), ഇരുപത്തിയൊന്നുകാരന്‍ 'നാനിറ്റാമോ' ഇകോണ്‍ 85ാം മിനിറ്റിലും ഗോളുകള്‍ നേടി. തികച്ചും ഏകപക്ഷീയമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍, അന്റോയ്ന്‍ ഗ്രീസ്മാന്‍ പെനല്‍റ്റി നഷ്ടമാക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category