1 GBP = 88.50 INR                       

BREAKING NEWS

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ത്രില്ലര്‍; ത്രസിപ്പിച്ച പോരാട്ടത്തിനൊടുവില്‍ നാലം യുഎസ് ഓപ്പണ്‍ കിരീടം ചൂടി റഫേല്‍ നദാല്‍; മെദ്വെദേവിനെ കീഴടക്കി മുത്തമിട്ടത് തന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍; ഫെഡററുടെ 20 ഗ്രാന്‍സ്ലാമെന്ന നേട്ടത്തിനൊപ്പമെത്താന്‍ നഡാലിന് വേണ്ടത് ഇനി ഒരൊറ്റ കിരീടം: ടെന്നീസിലെ എക്കാലത്തേയും കണക്കുളിലെ മികച്ച താരമെന്ന പദവിക്ക് തൊട്ടടുത്ത് സ്പാനിഷുകാരന്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ലോകത്തെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവില്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ റഫേല്‍ നദാല്‍ വിജയകിരീടം ചൂടി. സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4. ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെയാണ് നദാല്‍ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ തകര്‍പ്പന്‍ വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മദ്ദദെവ് മികച്ച വെല്ലുവിളിയുയര്‍ത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജര്‍ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നില്‍ കടമ്പയായി മുന്നിലുള്ളത്.

യുഎസ് ഓപ്പണ്‍ നേടുന്ന രണ്ടാമത്തെ മുതിര്‍ന്ന താരം കൂടിയാവുകയാണ് നദാല്‍ കിരീടനേട്ടത്തിലൂടെ. 1970-ല്‍ തന്റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെന്‍ റോസ്വാള്‍ യുഎസ് ഓപ്പണ്‍ കിരീടം നേടുന്നത്. തന്റെ നാലാം കിരീടം സ്വന്തമാക്കുന്ന നദാലിനിപ്പോള്‍ വയസ്സ് 33 മാത്രമാണ്. ഗ്രാന്‍സ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെ ആയിരുന്നു റഷ്യന്‍ താരമായ മെദ്വെദേവ് രണ്ടാം സീഡായ നഡാലിന് മുന്നില്‍ കളിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലേക്ക് മത്സരം എത്തിക്കുകയും ചെയ്തു ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റില്‍ റഷ്യന്‍ താരം തിരിച്ചുവന്നു. 5-7ന് ആ സെറ്റ് നേടി. നാലാം സെറ്റും മെദ്വെദേവ് നേടി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി നഡാല്‍ 19-ാം കിരീടത്തില്‍ മുത്തമിട്ടു.

പരിചയ സമ്പനത്തയാണ് നഡാലിന് തുണയായത്. നാല് മണിക്കൂറും 50 മിനിറ്റും ഫൈനല്‍ പോരാട്ടം നീണ്ടു നിന്നു. മുപ്പതുകാരനായ ശേഷം നഡാലിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട കിരീടമാണിത്. നൊവാക് ദ്യോക്കോവിച്ചിനേയും റോജര്‍ ഫെഡററേയും നേരിടാതെ ഫൈനലിലെത്തി നഡാല്‍ കിരീടം നേടുന്നത് മൂന്നു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ്. രണ്ടു വര്‍ഷം മുമ്പ് സെമി ഫൈനലില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയേയും ഫൈനിലില്‍ കെവിന്‍ ആന്‍ഡേഴ്‌സണേയും കീഴടക്കി കിരീടം നേടിയിരുന്നു. കിരീടത്തിന്റെ എണ്ണത്തില്‍ ഫെഡറര്‍ക്കും നഡാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടില്‍ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസ് നാലാമതാണ്.

നിലവിലെ ഒന്നാം നമ്പര്‍ താരമാണ് നഡാല്‍. 2008 ബീജിങ് ഒളിമ്പിക്സില്‍ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട് ഈ സ്പാനിഷുകാരന്‍. 2005 മുതല്‍ 2008 വരെയുള്ള തുടര്‍ച്ചയായ നാല് ഫ്രഞ്ച് ഓപ്പണ്‍ അടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിള്‍ഡനും, ബിയോണ്‍ ബോറീനുശേഷം തുടര്‍ച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകള്‍ ജയിക്കുന്ന ആദ്യ താരമാണ് നദാല്‍. ഓപ്പണ്‍ എറയില്‍ ഇദ്ദേഹമുള്‍പ്പെടെ ആകെ നാല് താരങ്ങള്‍ മാത്രമേ ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടിയിട്ടുള്ളൂ. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്.

വിംബിള്‍ഡണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാല്‍. 2004, 2008, 2009, 2011 എന്നീ വര്‍ഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പണ്‍ ജയത്തോടെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം പൂര്‍ത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമായി നദാല്‍. കളിമണ്‍ കോര്‍ട്ടുകളില്‍ വളരെ മികച്ച റെക്കോര്‍ഡാണ് നദാലിനുള്ളത്. 2005 മുതല്‍ 2007 മെയ് വരെയുള്ള കാലയളവില്‍ ഇദ്ദേഹം കളിമണ്ണില്‍ നേടിയ തുടര്‍ച്ചയായ 81 വിജയങ്ങള്‍ ഒരു റെക്കോര്‍ഡാണ്. അതിനാല്‍ പല ടെന്നീസ് നിരൂപകരും താരങ്ങളും ഇദ്ദേഹത്തെ കളിമണ്‍ കോര്‍ട്ടിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കണക്കാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category