1 GBP = 92.50 INR                       

BREAKING NEWS

യുദ്ധത്തിനിറങ്ങിയാല്‍ തോല്‍വി ഉറപ്പെന്ന വിലയിരുത്തലില്‍ ഇമ്രാന്‍ ഖാന്‍; കാശ്മീരില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയേറ്റപ്പോള്‍ പുതിയ തന്ത്രവുമായി പാക് പ്രധാനമന്ത്രി; ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാഹചര്യമൊരുക്കാന്‍; രാജസ്ഥാന് സമീപമുള്ള അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ തയ്യാറായി ഭീകരരും; എല്ലാ തീവ്രവാദ സംഘടനകളേയും ഒരുമിപ്പിക്കാന്‍ ജയ്ഷ് ഇ മുഹമ്മദ്; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോട് ജാഗ്രതയോടെ ഇരിക്കാന്‍ ഇന്‍ലിജന്റസ് ബ്യൂറോയുടെയാണ് നിര്‍ദ്ദേശം. ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാക്കിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്നും ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു.മസൂദ് അസറിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു, രാജസ്ഥാന്‍ മേഖലകളില്‍ പാക്കിസ്ഥാന്‍ ''ബിഗ് ആക്ഷന്‍'' ആസൂത്രണം ചെയ്യുന്നുവെന്നാണ് ഐബി റിപ്പോര്‍ട്ട്. രാജസ്ഥാന് സമീപം ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ഭീകരരെ വിന്യസിച്ചിട്ടുണ്ടെന്നും പറയുന്നു.ജമ്മു കശ്മീരിലെ ഇന്ത്യയുടെ നീക്കങ്ങളോട് പൂര്‍ണമായും പ്രതികരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെള്ളിയാഴ്ച ഭീഷണിയുയര്‍ത്തിയിരുന്നു. കാശ്മീരിലും മറ്റും ഭീകരാക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം പാക് തീവ്രവാദ സംഘടനകള്‍ ശ്രമിച്ചിരുന്നു. ഇത് വിജയത്തിലെത്തിയില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാജ്യം മുഴുവന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞ ഖാന്‍ നടത്തിയ പരാമര്‍ശങ്ങളോട് പാക്കിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ കമര്‍ ജാവേദ് ബജ്വ പറഞ്ഞത് 'ഏത് പരിധിവരെ പോകാന്‍' തങ്ങള്‍ തയ്യാറാണ് എന്നാണ്. 'ഞങ്ങളുടെ കാശ്മീരി സഹോദരന്മാര്‍ക്കായി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണ്. അവസാന ബുള്ളറ്റ്, അവസാന സൈനികര്‍, അവസാന ശ്വാസം വരെ കടമ നിറവേറ്റാന്‍ ഞങ്ങളുണ്ടാകും' എന്നും ബജ്വ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതെല്ലാം ഭീകരാക്രമണത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന കാര്‍ ബോംബ് ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ ഏജന്‍സികള്‍ അസ്ഹറിനെ സംരക്ഷണ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണമായിരുന്നു ഇത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മസൂദ് അസ്ഹറിനെ രഹസ്യമായി വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരിട്ടുള്ള യുദ്ധം നടന്നാല്‍ പാക്കിസ്ഥാന്‍ തോല്‍ക്കും. കൂടുതല്‍ രാജ്യങ്ങളും എതിരാകും. അതുകൊണ്ടാണ് ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ തളര്‍ത്താന്‍ നീക്കം.

ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ആഗോളഭീകരനായി യു എന്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലൊരു ഭീകരനെയാണ് മോചിപ്പിക്കുന്നത്. രാജ്യമെമ്പാടും പാക്കിസ്ഥാന്‍ വന്‍ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയില്‍മോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ - പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞിരുന്നത്.

രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദ്ദേശമാണ് ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ''ഉണ്ടാകുന്ന പ്രത്യാഘാതങ്ങ''ള്‍ക്ക് എല്ലാ ഉത്തരവാദിത്തവും ഇന്ത്യയ്ക്കായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിവച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പിന്തുണ തേടി പാക്കിസ്ഥാന്‍ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെയും വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്ട്ര സമൂഹം കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു.

ഇന്ത്യ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുമെന്ന് പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഒരു വിവരവും ലഭിച്ചില്ലെന്നത് സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഐഎസ്ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമാണിത്. എങ്ങനെയെങ്കിലും തിരിച്ചടിക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. ജമ്മു കശ്മീരില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രദ്ധ വേറെ എങ്ങോട്ടെങ്കിലും തിരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതിനാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ ഏതാണ്ട് 230 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായാണ് വിവരമെന്നും, പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സമാധാനം നഷ്ടമാക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വെളിപ്പെടുത്തിയിരുന്നു.

മസൂദ് അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് 2001-ല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയത്. അതേ ജയ്ഷാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരര്‍. പുല്‍വാമയില്‍ കാര്‍ ഇടിച്ചു കയറ്റി ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ടത് 40 ജവാന്മാരാണ്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎന്‍ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു. 1994-ല്‍ കശ്മീരിനെ അനന്ത് നാഗില്‍ നിന്ന് മസൂദ് അസര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം ഖാണ്ഡഹാറില്‍ റാഞ്ചിയ ഭീകരര്‍ പകരം ആവശ്യപ്പെട്ടത് അസര്‍ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയിരുന്നു. ഇതാണ് മസൂദിനെ ആഗോള ഭീകരനാക്കി മാറ്റിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category