1 GBP = 88.60 INR                       

BREAKING NEWS

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും മുഹമ്മദ് ബിന്‍ സല്‍മാന്‍; പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ളത് ഖാലിദ് ബിന്‍ സല്‍മാന്‍; എണ്ണ വ്യാപാരം പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഊര്‍ജ്ജ വകുപ്പിന്റെ മന്ത്രിയായി എത്തിയത് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും; സൗദി ഭരണത്തില്‍ സല്‍മാന്‍ രാജാവിന്റെ മക്കള്‍ പിടിമുറുക്കുന്നു; നിര്‍ണ്ണായക പദവികളിലുള്ളത് മൂന്ന് പുത്രന്മാര്‍; ലക്ഷ്യം അഴിമതി രഹിത സൗദിയും: പരിഷ്‌കരണത്തിന് പുതുവേഗം നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ എംബിഎസ് തന്നെ

Britishmalayali
kz´wteJI³

റിയാദ്: സൗദി ഭരണത്തില്‍ സല്‍മാന്‍ കുടുംബം കൂടുതല്‍ പിടിമുറുക്കുന്നു. രാജ്യത്തെ പരിഷ്‌കരണത്തിലൂടെ പുതിയ മുഖം നല്‍കാനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമം. ഇതിന് കരുത്ത് പകരാനാണ് സൗദിയുടെ പുതിയ ഊര്‍ജമന്ത്രിയായി സല്‍മാന്‍ രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനെ നിയമിച്ചത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അര്‍ധസഹോദരനായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വര്‍ഷങ്ങളായി ഊര്‍ജമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയിലുണ്ട്. സുപ്രധാന വകുപ്പുകളും ഭരണ തീരുമാനങ്ങളും മുഹമ്മദ് ബിന്‍ സല്‍മാനും പ്രതിരോധവകുപ്പ് സഹോദരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിരോധ മന്ത്രിയായുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. ഖാലിദ് ബിന്‍ സല്‍മാന്‍ ഉപ മന്ത്രിയാണ്. സൗദിയുടെ ഭരണത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ളതിനാല്‍ ഖാലിദാണ് പ്രതിരോധ വകുപ്പിനെ പൂര്‍ണ്ണമായും സഹമന്ത്രിയെങ്കിലും നിയന്ത്രിക്കുന്നത്.

ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ കൂടി എത്തിയതോടെ ഭരണത്തലപ്പത്ത് സല്‍മാന്‍ രാജാവിന്റെ 3 മക്കളായി. ഖാലിദ് അല്‍ ഫലീഹിനെ മാറ്റിയാണു ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അലിനെ നിയമിച്ചത്. സൗദി എണ്ണക്കമ്പനി അരാംകോയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഫലീഹിനെ മാറ്റിയതിനു പിന്നാലെയാണു മന്ത്രിസ്ഥാനവും നഷ്ടമായത്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒ (പ്രഥമ ഓഹരി വില്‍പന) എന്ന ഖ്യാതിയോടെ ഓഹരി വിപണിയിലേക്ക് അരാംകോ ചുവടുവയ്ക്കാനൊരുങ്ങുന്നതിനിടെയാണു നിര്‍ണായക മാറ്റം. ദീര്‍ഘകാലം എണ്ണമന്ത്രിയായിരുന്ന അലി അല്‍ നുഐമിയെ മാറ്റി 2016ലായിരുന്നു ഫലീഹിന്റെ നിയമനം.

മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും. എംബിഎസ് എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയും. സല്‍മാന്‍ രാജാവിന്റെ അധികാരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇദ്ദേഹമാണ്. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി 2017 ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിന്‍ നായിഫിനെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്. ഇതിന് ശേഷമാണ് കൂടുതല്‍ മക്കള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നത്.

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് ഊര്‍ജ വകുപ്പ്. കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത അര്‍ദ്ധ സഹോദരനാണ് അബ്ദുല്‍ അസീസ്. 1960ന് ശേഷം അഞ്ച് മന്ത്രിമാരാണ് വകുപ്പ് കൈകാര്യം ചെയ്തത്. ഇതുവരെ ഒറ്റ രാജകുടുംബാംഗവും ചുമതല വഹിച്ചിട്ടില്ല.ഊര്‍ജ്ജ സഹമന്ത്രി അബ്ദുല്‍ അസീസ് അല്‍ കരീമിനെയും സൗദി മാറ്റിയിട്ടുണ്ട്. പുതിയ ആളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1985 ല്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുടെ ഉപദേശകനായി അബ്ദുല്‍ അസീസ് 1995ല്‍ ഡെപ്യൂട്ടി ഓയില്‍ മിനിസ്റ്ററായി. പിന്നീട് പത്തു വര്‍ഷത്തോളം പദവിയിലിരുന്നിരുന്നു. 2017 വരെ അസിസ്റ്റന്റ് ഓയില്‍ മിനിസ്റ്ററായിരുന്നു. ഏറെക്കാലമായി ഒപെകിലെ സൗദിയുടെ പ്രതിനിധിയുമാണ്.

നേരത്തെ സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിരുന്നു. വ്യവസായ-ധാതുവിഭവ മേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചു. ഒപ്പം നിലവിലുള്ള ഊര്‍ജ-വ്യവസായ മന്ത്രാലയത്തിന്റെ പേരുമാറ്റി, ഊര്‍ജ മന്ത്രാലയം എന്നാക്കി. ഇതുവരെ ഒറ്റ മന്ത്രാലയത്തിന് കീഴിലായിരുന്ന ഊര്‍ജ, വ്യവസായ മേഖലകള്‍ വിഭജിച്ച് രണ്ട് പ്രത്യേക മന്ത്രാലയങ്ങളാക്കുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് മകനെ മന്ത്രിയാക്കിയത്. റിയാദിലെ വന്‍കിട പദ്ധതികളുടെയും ചുമതലകള്‍ക്കായി റോയല്‍ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. നിലവിലുള്ള റിയാദ് വികസന അതോരിറ്റിയെ റോയല്‍ കമ്മീഷനാക്കുകയാണ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദ് റോയല്‍ കമ്മീഷന്‍ അധ്യക്ഷന്‍. അതായത് വികസന പ്രക്രിയ വേഗത്തിലാക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഉത്തരവാദിത്തങ്ങള്‍ നല്‍കിയത്.

സൗദി അറേബ്യയില്‍ എണ്ണവകുപ്പില്‍ കാതലായ മാറ്റം വരുത്തുകയാണ് ഭരണകൂടം. സൗദി രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ എണ്ണ വകുപ്പ് മന്ത്രി. നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് രാജാവ് മകനെ നിയമിച്ചിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അര്‍ധ സഹോദരനാണ് അബ്ദുല്‍ അസീസ് രാജകുമാരന്‍. പെട്രോളിയം മേഖലയില്‍ ഏറെ കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അബ്ദുല്‍ അസീസ്. ഇദ്ദേഹത്തിന്റെ നിയമനം സൗദിയുടെ എണ്ണവകുപ്പിന് കുതിപ്പേകാന്‍ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എണ്ണയ്ക്ക് ആഗോള തലത്തില്‍ വില ഇടിയുന്ന സാഹചര്യത്തിലാണ് സൗദിയിലെ മാറ്റം. ബാരലിന് 60 ഡോളര്‍ ഒരു ബാരലിന് 60 ഡോളറില്‍ താഴെയാണ് പുതിയ വില. സൗദി ബജറ്റ് സന്തുലിതമാകണമെങ്കില്‍ എണ്ണ ബാരലിന് 80നും 85 ഡോളറിനുമിടയില്‍ വില വേണം. ഈ സാഹചര്യത്തിലാണ് 60ല്‍ താഴെ എത്തിയിരിക്കുന്നത്. സൗദിയിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് വെല്‍ത്ത് ഫണ്ട് ആണ്. ഇതിലേകുള്ള പ്രധാന വരുമാന സ്രോതസ് അരാംകോ കമ്പനിയായിരുന്നു. എണ്ണവില കുറഞ്ഞത് അരാംകോയുടെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍.

അരാംകോ മേധാവിയെ മാറ്റിയതോടെ തന്നെ മാറ്റങ്ങളെ കുറിച്ച് സൂചനകള്‍ പുറത്തു വന്നു. മാത്രമല്ല, ഊര്‍ജ വകുപ്പ് വിഭജിക്കുകയും ചെയ്തു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ വില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുകയും പുതിയ മാറ്റങ്ങളുടെ ലക്ഷ്യമാണ്. ഏറെ കാലമായി സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആയിരുന്നു അരാംകോയുടെ മേധാവി. ഇദ്ദേഹത്തെ മാറ്റിയാണ് യാസിര്‍ അല്‍ റുമയ്യാനെ ചെയര്‍മാനാക്കിയിരിക്കുന്നത്. സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ മേധാവിയായിരുന്നു യാസിര്‍ അല്‍ റുമയ്യാന്‍. അരാംകോയുടെ ബോര്‍ഡ് അംഗമായിരുന്നു നേരത്തെ യാസിര്‍. അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ വില്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പരമാവധി വിലയ്ക്ക് വില്‍ക്കാനാണ് നീക്കം. ഈ നടപടികള്‍ വേഗത്തിലാക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സൗദ്യ രാജകുടുംബത്തില്‍ വലിയ സ്വാധീന ശക്തിയുള്ള സല്‍മാന്‍ രാജകുമാരനടക്കമുള്ള ഏഴു സഹോദരങ്ങളെ 'സുദൈരി സെവന്‍' എന്നാണ് അറിയപ്പെടുന്നത്. 2015 ല്‍ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോള്‍, സല്‍മാന്‍ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി. അതിന് ശേഷം നിരവധി പരിഷ്‌കരണങ്ങള്‍ക്ക് സൗദി സാക്ഷ്യം വഹിച്ചു. നാടകീയമായാണ് മകനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കൂടുതല്‍ മക്കള്‍ക്ക് നിര്‍ണ്ണായക സ്ഥാനങ്ങള്‍ സല്‍മാന്‍ നല്‍കിയത്. തന്റെ പത്തൊന്‍പതാമത്തെ വയസില്‍ തന്നെ സല്‍മാന്‍ രാജാവ് ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു. 1935 ഡിസംബര്‍ 31ന് ജനിച്ച സല്‍മാന്‍ രാജകുമാരന്‍ രണ്ടു തവണയായി 48 വര്‍ഷം റിയാദ് ഗവര്‍ണര്‍ പദവി അലങ്കരിച്ചു. ആദ്യം 1955 മുതല്‍ 1960വരെയും പിന്നീട് 1963 മുതല്‍ 2011വരെയുമായിരുന്നു. കിരീടവകാശി സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്.

2012 ജൂണിലാണ് സല്‍മാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് സഹോദരനായ 79കാരനായ സല്‍മാന്‍ രാജകുമാരനായിരുന്നു. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സല്‍മാന്‍ രാജകുടുംബത്തിലെ തര്‍ക്കങ്ങളും മറ്റും പരിഹരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തികൂടിയാണ്. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശര്‍ക് അല്‍ ഔസാത്ത് പത്രം സല്‍മാന്റെ ഉടമസ്ഥതയിലാണ്. സൗദി അറേബ്യ പൂര്‍ണമായും അഴിമതി നിര്‍മ്മാര്‍ജന യജ്ഞത്തിന് തയ്യാടെടുക്കുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന് സൂപ്പര്‍വൈസറി കമ്മിറ്റി രുപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി സമയാസമയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഴിമതിരഹിതരാഷ്ട്രം എന്ന ലക്ഷ്യവുമായി അഴിമതി തുടച്ചുനീക്കാനാണ് സൂപ്പര്‍വൈസറി കമ്മിറ്റി. അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് നല്‍കാനാണ് മക്കളെ തന്നെ ഭരണകാര്യങ്ങള്‍ സല്‍മാന്‍ ഏല്‍പ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category