1 GBP = 88.50 INR                       

BREAKING NEWS

സാധിക്കുമെങ്കില്‍ ഈ ജനുവരിയിലും ഫെബ്രുവരിയിലും നാട്ടില്‍ പോയ്‌ക്കോളൂ; വരാന്‍ പോകുന്നത് നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാ ത്ത കടുത്ത മഞ്ഞും തണുപ്പും; 30 വര്‍ഷത്തെ ഏറ്റവും ഭീതിദവും ബ്രിട്ടീഷ് ചരിത്രത്തിലെ ഏഴാമത്തെ കഠിനവുമായ വിന്റര്‍ എത്തുന്നു

Britishmalayali
kz´wteJI³

30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഭീതിദമായ വിന്ററുകളിലൊന്ന് രാജ്യത്തെ വിഴുങ്ങാനെത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്കിടയില്‍ രാജ്യത്തെ തണുത്ത് വിറപ്പിക്കാനെത്തുന്ന ഏറ്റവും കഠിനമായ ഏഴാമത്തെ വിന്ററാണിത്. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ ഇതേ വരെ കണ്ടിട്ടില്ലാത്ത മഞ്ഞും തണുപ്പുമായിരിക്കും ഇരച്ചെത്തുന്നത്. ഇക്കാരണത്താല്‍ സാധിക്കുമെങ്കില്‍ ഈ വരുന്ന ജനുവരിയിലും ഫെബ്രുവരിയിലും അവധിയെടുത്ത് നാട്ടില്‍ പോകുന്നതായിരിക്കും സുരക്ഷിതമെന്ന് പൊതുവെ അഭിപ്രായമുയരുന്നുണ്ട്.

2020 ജനുവരി-ഫെബ്രുവരി മാസങ്ങളിലെത്തുന്ന ഈ വിന്ററിനെക്കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ക്ക് നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവചിക്കാന്‍ സാധിച്ചിരിക്കുകയാണിപ്പോള്‍. സൂര്യപ്രകാശത്തിന്റെ തോതിനെയും ജെറ്റ് സ്ട്രീമിന് മേല്‍ വരുന്ന സമ്മര്‍ദത്തെയും വിശകലനം ചെയ്താണ് അവര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഈ മാസം ഇന്ത്യന്‍ സമ്മര്‍ അതിന്റെ അവസാനത്തെ ആഞ്ഞടിക്കല്‍ ബ്രിട്ടനില്‍ നടത്താനിരിക്കവെയാണ് മാസങ്ങള്‍ക്കകം ബാധിക്കാന്‍ പോകുന്ന കടുത്ത വിന്ററിനെക്കുറിച്ചുള്ള പ്രവചനം പുറത്ത് വന്നിരിക്കുന്നത്.

നിലവിലെ താപനിലയും നോര്‍ത്ത് അറ്റ്ലാന്റിക്കിന് മുകളിലുള്ള വെതര്‍ സിസ്റ്റവും വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ണുത്തുറഞ്ഞ ആര്‍ട്ടിക് വായുപ്രവാഹം അടുത്ത വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ യുകെയിലെത്തുകയും അതിനൊപ്പം ഗള്‍ഫ് സ്ട്രീമുമെത്തുന്നതാണ് കടുത്ത വിന്ററിന് വഴിയൊരുക്കുന്നത്. ഇതിനെ തുടര്‍ന്ന് അറ്റ്ലാന്റിക്, കരീബിയന്‍ കടലുകളിലെ ബ്രിട്ടഷ് ചെറുദ്വീപുകളില്‍ സാധാരണ പോലെ ഊഷ്മാവുയരാത്ത സാഹര്യവുമുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത ശൈത്യ കാലാവസ്ഥ പടിവാതില്‍ക്കലെത്താന്‍ പോകുന്നുവെങ്കിലും അതിന് മുമ്പ് കടുത്ത ചൂടിലൂടെ രാജ്യം കടന്ന് പോവുമെന്നും പ്രവചനമുണ്ട്.

ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ സെപ്റ്റംബറായിരിക്കും യുകെയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മുന്നറിയിപ്പുണ്ട്.2013 ജനുവരിക്ക് ശേഷമുളള ഏറ്റവും തണുപ്പാര്‍ന്ന വിന്ററായിരിക്കും 2020 ജനുവരി-ഫെബ്രുവരിയിലുണ്ടാകാന്‍ പോകുന്നതെന്നാണ് പ്രഫ. മാര്‍ക്ക് സൗന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെയെത്തുന്ന ഏറ്റവും കടുത്ത ഏഴാമത്തെ വിന്ററിനെയായിരിക്കും യുകെ നേരിടേണ്ടി വരുന്നതെന്നും അവര്‍ പ്രവചിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മുന്‍കൂട്ടിയുള്ള ഈ കാലാവസ്ഥാ പ്രവചനം അക്ഷരപ്രതി ശരിയായിരിക്കുമെന്നൊന്നും ശാസ്ത്രജ്ഞന്‍മാര്‍  വാദിക്കുന്നില്ല.

ഇത് പ്രകാരം പ്രവചനം 57 ശതമാനം മാത്രം ശരിയാകുമെന്നാണ് അവര്‍ പറയുന്നത്. യുകെയിലെ റെക്കോര്‍ഡ് ചൂടായ 38.7 ഡിഗ്രി സെല്‍ഷ്യസ് ജൂലൈയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബൊട്ടാണിക് ഗാര്‍ഡനില്‍ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യം കടുത്ത വിന്ററിനെ നേരിടാന്‍ പോകുന്നുവെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിക്കുന്നത്. നിലവില്‍ സമതുലിതമായ കാലാവസ്ഥയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുള്ളത്. ഇന്ന് ചിലയിടങ്ങളില്‍ കടുത്ത മഴ പ്രതീക്ഷിക്കുന്നുമുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും മഴ യുകെയില്‍ ഉടനീളമെത്തുകയും ചെയ്യും. തുടര്‍ന്ന് കാറ്റ് നിറഞ്ഞ ട്രോപ്പിക്കല്‍ കാലാവസ്ഥയെത്തുകയും ചെയ്യും.
നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ മാറി നില്‍ക്കുകയും വെയിലനുഭവപ്പെടുകയും ചെയ്യും. ബുധനാഴ്ച ഡോറിയന്‍ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസിലെ ബഹാമാസ്, കരോലിനാസ്, തുടങ്ങിയ ഇടങ്ങളില്‍ കടുത്ത നാശനഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ കൊടുങ്കാറ്റ് യുകെയിലെത്തുന്നത്. ഡോറിയന്‍ കൊടുങ്കാറ്റിന്റെ ശേഷിപ്പുകളായിരിക്കും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം യുകെയിലെത്തുകയെന്നാണ് മെറ്റ് ഓഫീസിലെ മെറ്റീരിയോളജിസ്റ്റായ ഓലി ക്ലേഡോന്‍ പ്രവചിക്കുന്നത്. എന്നാല്‍ ഈ കാറ്റ് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളെ മാത്രമേ ബാധിക്കുകയുള്ളുവെന്നാണ് കരുതുന്നത്. ഇതേ സമയം ട്രോപ്പിക്കല്‍ കാറ്റായ ഗബ്രിയെല്ലെ യുകെയിലെത്തിച്ചേരുന്നതിനുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category