1 GBP = 92.50 INR                       

BREAKING NEWS

മകനെ സൈന്യം വെടി വച്ച് കൊന്നുവെന്ന് അച്ഛന്‍; കല്ലേറില്‍ കൊല്ലപ്പെട്ടെന്ന സൈന്യത്തിന്റെ വിശദീകരണം നിഷേധിച്ച് കാശ്മീരികള്‍; ആംനെസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ തെളിവ് ശേഖരിക്കുന്നു; ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമെന്ന് വിദേശ മാധ്യമങ്ങളും

Britishmalayali
kz´wteJI³

ന്ത്യയുടെ അധീനതയുള്ള കാശ്മീര്‍ പ്രദേശത്ത് കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് 18കാരനായ അസര്‍ അഹമ്മദ് കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യയുടെ പേരില്‍ വിമര്‍ശനം ശക്തമായി. 18ാം പിറന്നാളിന് വെറും 11 ദിവസം മാത്രം അവശേഷിക്കവെയായിരുന്നു അസര്‍ വെടിയേറ്റ് മരിച്ചിരുന്നത്. തന്റെ മകനെ ഒരു കാരണവുമില്ലാതെയാണ് ഇന്ത്യന്‍ സൈന്യം വെടി വച്ച് കൊന്നതെന്നാണ്  അസറിന്റെ പിതാവ് ഫിര്‍ദൗസ് അഹമ്മദ് ഖാന്‍ ആരോപിക്കുന്നത്. എന്നാല്‍ സൈന്യത്തിനെതിരെ നടത്തിയെ കല്ലേറിലാണ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്.

എന്നാല്‍ ഇത് തെറ്റാണെന്നും സൈന്യത്തിന്റെ വെടിയേറ്റാണ് അസര്‍ കൊല്ലപ്പെട്ടതുെന്നും  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുയര്‍ത്തി കാശ്മീരികള്‍ സ്ഥാപിക്കുന്നുമുണ്ട്. ഇതിനെ തുടര്‍ന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് ആംനെസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ തെളിവ് ശേഖരിക്കാനെത്തിയിട്ടുണ്ട്. ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമായി ചിത്രീകരിച്ച് ഗാര്‍ഡിയനും ബിബിസിയും അടങ്ങിയ വിദേശ മാധ്യമങ്ങള്‍ രംഗത്തെത്തിയതും ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം നടക്കാനിരിക്കവെ അസറിന്റെ ജീവിതം ഉയര്‍ത്തി പിടിച്ച് പാക്കിസ്ഥാനും മുന്നോട്ട് വന്നത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമോ എന്ന ആശങ്ക ശക്തമാണ്.

ഓഗസ്റ്റ് ആറിന് വെടിയേറ്റതിനെ തുടര്‍ന്ന് കടുത്ത പരുക്കുകളോടെ അസര്‍ ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് മരിച്ചത്. കല്ലേറ് ഏറ്റാണ് അസര്‍ മരിച്ചതെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ ഒഫീഷ്യലുകള്‍ വാദിച്ചിരുന്നുവെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രശ്നം നടക്കുമ്പോള്‍ അവിടെ കല്ലേറുണ്ടായിരുന്നില്ലെന്നാണ് അസറിന്റെ കസിന്‍ പറയുന്നത്. അസര്‍ വെടിയേറ്റാണ് മരിച്ചതെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും യുവാവിന്റെ കുടുംബം ഹാജരാക്കിയെന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസറിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുവെന്നുമാണ് ഇന്ത്യയുടെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ അജിത്ത് ഡോവല്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പ് അടക്കമുള്ള പ്രവര്‍ത്തികളാല്‍ മരിച്ചുവെന്ന് ആരോപിച്ച് കാശ്മീരിലെ മറ്റ് നിരവധി കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അസറിന്റെ മരണമാണ് അധികൃതര്‍ ആദ്യമായി ഇത്തരത്തില്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിരിക്കുന്നതെന്നും ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് കളവ് പറയുകയാണെന്നും തന്റെ കൊലയാളികളെ തനിക്ക് ശിക്ഷിക്കണമെന്നും ഫിര്‍ദൗസ്  ആവശ്യപ്പെടുന്നു.കാശ്മീരിന്റെ പ്രത്യേക പദവി ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്മീരില്‍ അധികമായി സൈന്യത്തെ വിന്യസിച്ചുവെന്നും കടുത്ത കര്‍ഫ്യൂ എര്‍പ്പെടുത്തിയെന്നും ആശയവിനിമയ സംവിധാനങ്ങള്‍ പോലും പരിമിതമാക്കിയെന്നും ആയിരക്കണക്കിന് പേരെ തടവിലിട്ടിരിക്കുന്നുവെന്നും ദി ഗാര്‍ഡിയന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാശ്മീരില്‍ ഇത്തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹ്യുമന്‍ റൈറ്റ്സ് ഗ്രൂപ്പായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന സംശയവും സംഘടന പ്രകടിപ്പിച്ചുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറിലെ ഇലാഹി ബാഗില്‍ കളികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കവെ യാതൊരു പ്രകോപനവുമില്ലാതെ  ഇന്ത്യന്‍ പാരാമിലിട്ടറി സേന അസറിനും കൂട്ടുകാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയും അത് അസറിന്റെ മരണത്തിന് വഴിയൊരുക്കുകയായിരുന്നുവെന്നുമാണ് അസറിന്റെ കുടുംബം വിശദീകരിക്കുന്നത്.

എട്ട് വാഹനങ്ങളിലെത്തിയ ഇന്ത്യന്‍ പാരാമിലിട്ടറി ഫോഴ്സിന്റെ രണ്ട് വാഹനങ്ങള്‍ ഗ്രൗണ്ടിനടുത്ത് നിര്‍ത്തുകയും അവര്‍ ടിയര്‍ഗ്യാസ് സ്മോക്ക് ഷെല്‍ പാര്‍ക്കിലേക്ക്  എറിയുകയും  ഷെല്‍ അസറിന്റെ തലയില്‍ വീഴുകയുമായിരുന്നുവെന്നും ആ സമയത്ത് അവിടെയുണ്ടായിരുന്ന അസറിന്റെ സുഹൃത്തായ മുഖീതും കസിനായ ആദിലും വെളിപ്പെടുത്തുന്നു. ഇതിന് പുറമെ സൈന്യം അസറിന് നേരെ വെടിവച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ആദിലും സുഹൃത്തും കൂടി അസറിന ബൈക്കില്‍ കയറ്റി ഷെര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിക്കുകയായിരുന്നു.

ഫോണ്‍ പ്രവര്‍ത്തിക്കുന്നതിന് നിരോധനമുള്ളതിനാല്‍ അവര്‍ക്ക് ആംബുലന്‍സ് പോലും വിളിക്കാന്‍ സാധിച്ചില്ലെന്നും  ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന്അസറിനെ ഉടനടി സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ഒ രു മാസക്കാലം ഐസിയുവില്‍ കിടന്ന അസല്‍ സെപ്റ്റംബര്‍ മുന്നിനാണ് മരിച്ചത്. വെടിയേറ്റാണ് അസര്‍ മരിച്ചതെന്ന് ആശുപത്രി രേഖയില്‍ നിന്നും വ്യക്തമാണെന്ന് അസറിന്റെ പിതാവ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category