1 GBP = 88.40 INR                       

BREAKING NEWS

'വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം'; എം സ്വരാജിന്റെയും സുനില്‍ പി ഇളയിടത്തിന്റെയും വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്ത് സമീക്ഷ; ഇന്ന് അഭിമന്യു നഗറില്‍ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനം

Britishmalayali
ജയന്‍ എടപ്പാള്‍

കല്‍ബുര്‍ഗി നഗര്‍ (ഹീത്രൂ, ലണ്ടന്‍): യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ മൂന്നാം ദേശീയ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ആനുകാല വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സമീക്ഷ നേതൃത്വത്തിനു കഴിയണമെന്ന് സമീക്ഷ മൂന്നാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു എം സ്വരാജ് നിര്‍ദ്ദേശിച്ചു.

സമ്മേളനത്തില്‍ എം സ്വരാജ്, സുനില്‍ പി ഇളയിടം എന്നിവരെ യുകെ ലോക കേരള സഭ അംഗം കാര്‍മല്‍ മിറാന്‍ഡ ഹാരാര്‍പ്പണ്ണം നടത്തി. സമീക്ഷ ദേശീയ സമിതി യോഗത്തില്‍ പങ്കെടുത്ത സമീക്ഷ പ്രവത്തകരെയും മറ്റു പുരോഗമന പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരോടും ഉള്ള നന്ദി സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി അറിയിച്ചു.

സമീക്ഷ ബര്‍മിങ്ഹാം ജോയിന്റ് സെക്രട്ടറി ആഷിഖു, സമീക്ഷ ഈസ്റ്റ് ഹാം യൂണിറ്റ് സെക്രട്ടറി ഫിഡില്‍ എന്നിവര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ സമീക്ഷ പ്രവര്‍ത്തകര്‍ സദസ്സ് ആവേശത്തോടെ പങ്കെടുത്തു. പൊതു സമ്മേളനത്തിന്റെ അവതരണത്തിന്റെ ചുമതല ഉത്തരവാദിത്തതോടെ നടത്തിയ സീമ സൈമണിനോടും സ്റ്റേജ് സമ്മേളന ഹാള്‍ സജ്ജമാക്കിയ സമീക്ഷ കേന്ദ്ര സമിതി അംഗം ബിനോജിനോടും സമീക്ഷ പ്രവര്‍ത്തകര്‍ക്കും ഉള്ള നന്ദിയും കടപ്പാടും സമീക്ഷ കേന്ദ്ര സമിതി അംഗവും സ്വാഗത സംഘം കണ്‍വീനര്‍ മോന്‍സി നന്ദി രേഖപ്പെടുത്തി.

ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം അഭിമന്യു നഗറില്‍ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ യുകെയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും തെരെഞ്ഞെടുത്ത പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച സുനില്‍ പി ഇളയിടം എഴുത്തും വരയും സംസ്‌കാരവും സമൂഹത്തിലും ദേശീയതയിലും വഹിക്കുന്ന പങ്കിനെ കുറിച്ചു സദസ്സിനോട് സംസാരിച്ചു. സമീക്ഷ പൊതു യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്വപ്ന പ്രവീണ്‍ സ്വാഗതം പറയുകയും ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അദ്ധ്യക്ഷന്‍ വഹിക്കുകയും ചെയ്തു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഐഡ്ബ്ല്യുഎ യുകെ ഉപാദ്ധ്യക്ഷന്‍ സുഗതന്‍ തെക്കേപ്പുര, ലോക കേരള സഭ അംഗം രേഖ ബാബു, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം വിനോദ് കുമാര്‍, മലയാളം മിഷന്‍ എക്‌സിക്യൂട്ടീവ് അംഗം എബ്രഹാം കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category