1 GBP = 88.40 INR                       

BREAKING NEWS

ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം; മൊബൈല്‍ ഫോണ്‍ മാത്രമല്ല മറ്റൊരു വിധത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളും വാഹനം ഓടിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതി: ബ്ലൂടൂത്തും ഹെഡ് സെറ്റും ഉപയോഗിച്ച് ഡ്രൈവിങിനിടെ സംസാരിച്ചാലും പണി കിട്ടും; മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലെ വ്യവസ്ഥ സംശയങ്ങള്‍ ദൂരീകരിക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. നേരത്തെ ഇതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. 2019-ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കി. ഭേദഗതിയിലെ 'നേരിട്ടെന്ന' പ്രയോഗമാണ് ബ്ലൂടൂത്ത്, ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം വിശദീകരണം പോലും ചോദിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിശദാംശങ്ങള്‍ പുറത്തു വരുന്നത്

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഫോണ്‍ ഉപയോഗിക്കാമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ പറയുന്നു. 2017-ലെ ഡ്രൈവിങ് റെഗുലേഷന്‍സ് കേന്ദ്ര നിയമഭേദഗതിക്ക് മുന്നോടിയായി കൊണ്ടുവന്നതാണ്. ഇതിന് ഭേദഗതിയിലും സാധുതയുണ്ട്. ഇതുപ്രകാരം ഒരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാന്‍ പാടില്ല.

പുത്തന്‍തലമുറ വാഹനങ്ങളുമായി മൊബൈല്‍ഫോണ്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍ കണ്‍സോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങള്‍ക്കിടയാക്കും. ഫോണ്‍ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവര്‍ ടച്ച് സ്‌ക്രീനില്‍ കൈയെത്തിക്കണം. സ്‌ക്രീനില്‍നിന്ന് വിളിക്കേണ്ടയാളിന്റെ പേര് കണ്ടെത്തണം. ഈ ശ്രദ്ധ തിരിയില്‍ അപകടകരമാണെന്നാണ് വിലയിരുത്തല്‍.

കാറുകള്‍ക്ക് ഉള്ളിലെ റിയര്‍വ്യൂമിററില്‍ ഘടിപ്പിക്കുന്ന സ്‌ക്രീനില്‍ വാഹനമോടുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധതിരിക്കും വിധം വീഡിയോ പ്രദര്‍ശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ജി.പി.എസ് ഉപയോഗിക്കുന്നതിന് മാത്രമാണ് ഇളവ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി വന്നതിനു ശേഷം മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമ നടപടികള്‍ അവ്യക്തമായി തുടരുകയായിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേരള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുത്തിരുന്നത്.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതില്‍ കേസ് എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് കണക്കാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് തീര്‍ത്തും പൊതുസുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്നാണ് കോടതി പറഞ്ഞത്. മൊബൈലില്‍ ചില വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വാഹനമോടിക്കുന്ന ആളുടെ ശ്രദ്ധ മാറുമെന്നും അത് അപകടത്തിന് കാരണമാവുമെന്നുള്ള വാദം കോടതി പാടെ തള്ളി. അങ്ങനെയെങ്കില്‍ വാഹനങ്ങളിലെ റേഡിയോയില്‍ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഇതു സംഭവിക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനെല്ലാം വ്യക്തത വരുത്തുന്നതാണ് കേന്ദ്ര നിയമം.

ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി നിലവില്‍ വന്നു കഴിഞ്ഞു. 30 വര്‍ഷത്തിനുശേഷമാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഇത്ര വിപുലമായ ഭേദഗതികള്‍. ഉയര്‍ന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്. 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതില്‍ 1203 ജീവനുകള്‍ പൊലിഞ്ഞു. വര്‍ഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ ആറുമാസത്തില്‍ കുറയാതെ ഒരുവര്‍ഷംവരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.

റെഡ് ലൈറ്റ് മറികടക്കല്‍, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ ഓവര്‍ടേക്, വണ്‍വേ തെറ്റിക്കുക എന്നിവയാണ് അപകടകരമായ രീതികൊണ്ട് അര്‍ഥമാക്കുന്നത്. കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റകരമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപയാണ് പിഴ. പിന്നില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് ഉണ്ടാവണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category