1 GBP = 93.10 INR                       

BREAKING NEWS

കഴിഞ്ഞ പ്രളയകാലത്ത് ബക്കറ്റ് പിരിവില്‍ കിട്ടിയത് 34 കോടി; ഇത്തവണ ആഞ്ഞു പിടിച്ചിട്ടും സമാഹരിക്കാനായത് 23 കോടിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടൊഴുക്കാന്‍ അരയും തലയും മുറുക്കി സഖാക്കള്‍ ഒത്തു പിടിച്ചിട്ടും സിപിഎം പിരിവിലും കാര്യമായ ഇടിവ്; ധൂര്‍ത്ത് വിവാദങ്ങള്‍ പ്രതിഫലിച്ചെന്ന വിലയിരുത്തലും വ്യാപകം; ദുരിതാശ്വാസത്തിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ മാനം കാക്കാന്‍ രണ്ടും കല്‍പ്പിച്ച് പാര്‍ട്ടി രംഗത്തിറങ്ങിയിട്ടും വലിയ മെച്ചമില്ലെന്ന തിരിച്ചറിവില്‍ സര്‍ക്കാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍ക്കാരിന്റെ ധൂര്‍ത്തുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുകയാണ്. പ്രളയത്തിനിടയിലും ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തി. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല. ഈ ആക്ഷേപത്തിന് പരിഹാരമാകാന്‍ സിപിഎം തന്നെ മുന്നിട്ടിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം. 23.12 കോടി നല്‍കി. കഴിഞ്ഞ തവണത്തെ പ്രളയ കാലത്ത് കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചില്ലെന്ന ആരോപണം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഇതും ഇത്തവണ സഹായം കിട്ടുന്നതിനെ ബാധിച്ചു. ഇത് മനസ്സിലാക്കിയാണ് സിപിഎം ഇടപെടല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം. 23,12,90,643 രൂപ നല്‍കി. ഓഗസ്റ്റ് 13 മുതല്‍ 18 വരെ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തിലൂടെ സമാഹരിച്ചതാണ് ഈ തുക. കഴിഞ്ഞ വര്‍ഷം 34 കോടി രൂപ സിപിഎം. നല്കിയിരുന്നു. ഇത്തവണ സിപിഎം പിരിവിലും കാര്യമായ കുറവ് വന്നു. ഇത് പിരവിനോട് പൊതു സമൂഹം കാട്ടിയ സമീപനത്തിന് തെളിവാണ്. വിവിധ ജില്ലകളില്‍ നിന്നു സമാഹരിച്ച തുക: കാസര്‍കോട്- 7930261 രൂപ, കണ്ണൂര്‍- 64642704, വയനാട്- 5600000, കോഴിക്കോട്- 24620914, മലപ്പുറം- 25586473, പാലക്കാട്- 17074223, തൃശ്ശൂര്‍- 20557344, എറണാകുളം- 16103318, ഇടുക്കി- 6834349, കോട്ടയം- 6116073, ആലപ്പുഴ- 7753102, പത്തനംതിട്ട- 2626077, കൊല്ലം- 11200386, തിരുവനന്തപുരം- 14645419.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ധനമന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വകമാറ്റി ചിലവഴിക്കുന്നുണ്ടെന്നും ആരും സംഭാവനകള്‍ നല്‍കരുതെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണു. വിദേശയാത്രയും വാഹനങ്ങള്‍ മേടിക്കുന്നതിനൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴക്കേണ്ട. അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണെന്നായിരുന്നു തോമസ് ഐസക്കിന്റെ നിലപാട് വിശദീകരണം.

ഒരു പ്രളയത്തിന്റെ ദുരിതങ്ങള്‍ പരിഹരിച്ച് തീരും മുന്‍പ് മറ്റൊന്നു കൂടി നമ്മള്‍ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണം. പണം കൊണ്ട് മാത്രമല്ല, സാധന സാമഗ്രികള്‍ ആയിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അങ്ങിനെ വേണ്ടുന്ന സാധനങ്ങള്‍ എന്ത് എന്നു ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പ് അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവ സമാഹരിച്ച് ദുരിത മേഖലയിലെ അധികൃതര്‍ക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അങ്ങിനെ നമ്മള്‍ എല്ലാവരും ഒത്തു പിടിക്കണം. അപ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ളത്. സംഘപരിവാറിന്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ് എന്നതാണു ഇത് തെളിയിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു.

സര്‍ക്കാറിന്റെ ദുരിതാശ്വാസനിധിയിലെ പണം ധൂര്‍ത്തടിച്ചു, വിദേശയാത്രകള്‍ നടത്തി, രാഷ്ട്രീയക്കാര്‍ക്ക് നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ തള്ളി റീബില്‍ഡ് കേരള സിഇഒ ഡോ. വി. വേണുവും രംഗത്ത് വന്നിരുന്നു. ദുരിതത്തെക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പല അടരുകളുള്ള ഫണ്ടാണ്. എന്ത് തരം ദുരിത/ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യത അനുസരിച്ച് അര്‍ഹത ഉറപ്പുവരുത്തി സഹായം നല്‍കും. പ്രളയത്തിനായി വന്ന തുക മറ്റൊന്നിനും വകമാറ്റി ചെലവഴിച്ചിട്ടില്ല. ദുരിതാശ്വാസനിധിയിലെ എല്ലാ ചെലവുകളുടെയും വിനിയോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഉണ്ട്.

ദുരിതാശ്വാസനിധി തോന്നിയപോലെ ചെലവഴിക്കാമെന്ന പ്രചാരണവും തെറ്റാണ്. മറ്റ് സര്‍ക്കാര്‍ ഫണ്ടുകള്‍പോലെതന്നെ ഈ റിലീഫ് ഫണ്ടുകള്‍ സി.എ.ജി ഓഡിറ്റിന് വിധേയമാണ്. മുഖ്യമന്ത്രിക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചെലവഴിക്കാനാവില്ല. ഇതില്‍ വന്ന ഓരോ തുകയും ട്രഷറി വഴിയാണ് വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല, ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലാണ് തുക. ചെലവാക്കുന്നത് റവന്യൂവകുപ്പും. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചെലവഴിക്കാനാകൂ - അദ്ദേഹം വിശദീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category