1 GBP = 88.60 INR                       

BREAKING NEWS

ശസ്ത്രക്രിയയില്‍ സഹായിയായ സ്റ്റാഫ് നേഴ്സിനെ ശകാരിക്കുകയും നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിക്കുകയും ചെയ്തത് ജനറല്‍ സര്‍ജറി വിഭാഗം വകുപ്പു മേധാവി; നീഡില്‍ ഹോള്‍ഡര്‍ അറിയാതെ നഴ്‌സിന്റെ കൈയില്‍ തട്ടിയതാവാമെന്ന വിശദീകരണം തള്ളി സസ്പെന്‍ഷന്‍; പിരിച്ചു വിട്ടത് വിരമിക്കല്‍ പ്രായം കഴിഞ്ഞും സര്‍വ്വീസില്‍ തുടര്‍ന്ന പ്രൊഫസറെ; ഡോ. കുഞ്ഞമ്പുവിനെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത പരാതി

Britishmalayali
kz´wteJI³

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍ നഴ്‌സിനെ നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഡോക്ടറെ സര്‍വീസില്‍ നിന്നു നീക്കി. കോളേജ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ഡോ. കുഞ്ഞമ്പുവിനെ സസ്പെന്‍ഡ് ചെയ്തത്.

സ്റ്റാഫ് നഴ്‌സ് റോസമ്മ മണിയുടെ പരാതിയിലാണ് ജനറല്‍ സര്‍ജറി വിഭാഗം വകുപ്പുമേധാവിയും പ്രൊഫസറുമായ ഡോ. കുഞ്ഞമ്പുവിനെ പിരിച്ചു വിട്ടത്. ശസ്ത്രക്രിയയില്‍ സഹായിയായിരുന്ന റോസമ്മയെ ജൂണ്‍ 11-ന് ഡോ. കുഞ്ഞമ്പു ശകാരിക്കുകയും നീഡില്‍ ഹോള്‍ഡര്‍കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സിന്റെ കൈക്ക് പരിക്കേറ്റു. ഡോക്ടര്‍ക്ക് സഹപ്രവര്‍ത്തകരോട് പരുഷമായി പെരുമാറുന്ന പ്രവണതയുണ്ടെന്നും നഴ്‌സിനെ അടിച്ചെന്നും സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നഴ്‌സിന് ശാരീരികവും മാനസികവുമായ വിഷമമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. മേലില്‍ ഇത്തരം പെരുമാറ്റമുണ്ടാവാതിരിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. നീഡില്‍ ഹോള്‍ഡര്‍ അറിയാതെ നഴ്‌സിന്റെ കൈയില്‍ തട്ടിയതാവാമെന്നും നഴ്‌സിങ് സ്റ്റാഫിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചോദ്യം ചെയ്തതിന്റെ പേരില്‍ തന്നോടുള്ള ശത്രുതയാണ് പരാതിക്കു പിന്നിലെന്നും ഡോ. കുഞ്ഞമ്പു മൊഴിനല്‍കി.

എന്നാല്‍ വീഴ്ച ബോധ്യപ്പെട്ടതിനാലും മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായമായ 62-നുമുകളില്‍ വയസ്സുള്ളതിനാലും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category