1 GBP = 92.50 INR                       

BREAKING NEWS

പിജെ പറഞ്ഞത് വെറുതെയാകുന്നില്ല; സാജന്‍ പാറയലിന്റെ ആത്മഹത്യയില്‍ വിവാദത്തിലായ പികെ ശ്യാമളയ്ക്ക് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമാകും; എംവി ഗോവിന്ദന്റെ ഭാര്യയെ നഗരസഭാ ചുമതലയില്‍ നിന്ന് മാറ്റുന്നത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കി; ഒരാള്‍ക്ക് ഒരു പദവി വാദവുമായി ശ്യാമള സ്ഥാനമൊഴിയും; ആന്തൂരില്‍ ഭരണമാറ്റത്തിന് സിപിഎം ഒരുങ്ങുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാന്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളക്ക് തല്‍ സ്ഥാനത്തു നിന്ന് പുറത്തേക്കുള്ള വഴി ഒരുങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പി.കെ. ശ്യാമളയെ തെരഞ്ഞെടുത്തതോടെ അവര്‍ക്ക് ഇനി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനായി തുടരാനാകില്ല. സിപിഎമ്മിന്റെ പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പദവിയുള്ളവര്‍ മറ്റ് സ്ഥാനങ്ങള്‍ വഹിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ പി.കെ. ശ്യാമളക്ക് മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തോടൊപ്പം ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷപദവിയില്‍ കൂടി ഇനി തുടരാനാകില്ല. പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയോടെ വിവാദങ്ങളുടെ മുള്‍മുനയിലാണ് നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയും സിപിഎമ്മും.

അതിനാല്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പദവിയില്‍ നിന്നും ശ്യാമളയെ മാററാനുള്ള തന്ത്രപരമായ നീക്കമാണ് മഹിളാ അസോസിയേഷന്‍ പദവി നല്‍കുന്നതിലൂടെയെന്ന് വ്യക്തമാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സ്ഥാനം മുഴുസമയം പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന സമ്മേളനം പ്രളയത്തിന്റെ സാഹചര്യത്തിലാണ് ഇന്നലെ മാവിലായിലില്‍ നടത്തിയത്. ഈ സമ്മേളനത്തിലാണ് പി.കെ. ശ്യാമളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം ഷെഡ്യൂള്‍ അനുസരിച്ച് അസോസിയേഷന്‍ സമ്മേളനം നടന്നിരുന്നുവെങ്കില്‍ ശ്യാമളയിപ്പോള്‍ നഗരസഭാദ്ധ്യക്ഷ പദവിയിലുണ്ടാകുമായിരുന്നില്ല. നഗര ഭരണത്തിന് ഇനി ഒരു വര്‍ഷം മാത്രമാണ് കാലാവധി. എന്നിരുന്നാലും പുതിയ അദ്ധ്യക്ഷയെ കണ്ടെത്തേണ്ടതുണ്ട്. നഗരസഭാ ചെയര്‍പേഴ്സണന്‍ സ്ഥാന്‍ ശ്യാമളയ്ക്ക് നഷ്ടമാകുമെന്ന സൂചന പി ജയരാജന്‍ നല്‍കിയിരുന്നു. ഇതാണ് നടപ്പിലാകുന്നത്.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കകത്തു നിന്നും രൂക്ഷമായ വിമര്‍ശനമാണ് ശ്യാമളക്ക് നേരിടേണ്ടി വന്നത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലും ശ്യാമള ഉള്‍പ്പെടുന്ന മോറാഴയിലും ബക്കളം, കോടല്ലൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളിലും സാജന്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. മാത്രമല്ല ഈ പ്രാദേശിക ഘടകങ്ങള്‍ക്കൊപ്പം സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പി.കെ. ശ്യാമളക്ക് തെറ്റുപറ്റിയെന്ന് ധര്‍മ്മശാലയില്‍ ചേര്‍ന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പരസ്യമായി കുറ്റ സമ്മതം നടത്തുകയും ചെയ്തു. അപ്പോഴും പി.കെ. ശ്യാമളയെ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആദ്യം സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ദ സമിതി നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ചയൊന്നും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ചെറിയ തകരാറ് മാത്രമേ കണ്ടെത്താനും കഴിഞ്ഞിരുന്നുള്ളൂ. നിര്‍മ്മാണത്തില്‍ ഒരു മില്ലീ മീറ്റര്‍ വ്യത്യാസമുണ്ടെങ്കിലും അത് തിരുത്താതെ കെട്ടിടത്തിനുള്ള അനുമതി നിഷേധിക്കാന്‍ ചട്ടപ്രകാരം അധികാരമുണ്ടെന്നായിരുന്നു വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ ആന്തൂര്‍ നഗരസഭാ കെട്ടിടത്തിന് പോലും അപാകതയുണ്ടെന്ന് നാട്ടുകാര്‍ പരസ്യമായി പറയുകയുണ്ടായി. പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് ചെറിയ അറ്റകുറ്റ പണി നടത്തിയപ്പോള്‍ അനുമതി നല്‍കി പ്രശ്‌നം അവസാനിപ്പിച്ച് പി.കെ. ശ്യാമളയെ തല്‍സ്ഥാനത്തു തന്നെ നിര്‍ത്തിയതില്‍ അണികളിലും അനുഭാവികളിലും ഉണ്ടായ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സിപിഎം. നെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

അതിനിടയില്‍ പി.കെ. ശ്യാമളയെ സിപിഎം. നേതൃത്വം കുറ്റ വിമുക്തയാക്കുകയായിരുന്നു. ഇതിലും പ്രതിഷേധം ഉയര്‍ന്നു. ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും പൂര്‍ണ്ണമായും ശ്യാമളയെ കുറ്റ വിമുക്തയാക്കിയതില്‍ തൃപ്തരുമല്ല. ഈ പശ്ചാത്തലത്തിലാണ് ശ്യാമളയെ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി ജയരാജന്റെ അടുത്ത സുഹൃത്തായിരുന്നു സാജന്‍ പാറയില്‍. അതുകൊണ്ടാണ് സാജന്റെ കെട്ടിടത്തിന് നഗരസഭ അനുമതി നല്‍കാത്തതെന്ന വാദം സജീവമായിരുന്നു. അതുകൊണ്ട് തന്നെ സാജനെ മാറ്റിയേ മതിയാകൂവെന്ന് ജയരാജന്‍ നിലപാട് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പില്‍ വരുന്നതും.

സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതിന് അപ്പുറത്തേക്ക് സിപിഎമ്മിന് ഉള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളും ഈ വ്യവസായിയുടെ ജീവനെടുക്കാന്‍ ഇടയാക്കി. ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭര്‍ത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. നിരവധി തവണ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ കടുത്ത മാനസിക വിഷമത്തിലായി സാജന്‍. എന്തെങ്കിലും ഒരു പരിഹാരം എന്ന നിലയില്‍ കണ്ണൂരിലെ പ്രമുഖനായ നേതാവ് പി ജയരാജനെ സാജന്‍ സമീപിക്കുകയും ചെയ്തു. എന്നാല്‍, സാജന്റെ ഈ നീക്കം ഇഷ്ടപ്പെടാത്തവരും സിപിഎമ്മിനുള്ളില്‍ ഉണ്ടായിരുന്നു. അവരുടെ തുടര്‍ന്നുള്ള നീക്കങ്ങളാണ് ഈ വ്യവസായിയുടെ ജീവനെടുക്കാന്‍ ഇടയാക്കിയത്.

സിപിഎം ഒഴികെയുള്ള മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാര്‍ട്ടി ഗ്രാമമാണ് ആന്തൂര്‍. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി കെ ശ്യാമള ആകട്ടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും. ഭാര്യയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുത്തി എം വി ഗോവിന്ദന്‍ ഭരണത്തില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാര്‍ട്ടിക്കാര്‍ക്കിടയിലും ശക്തമായിരുന്നു. അതുകൊണ്ട് തന്നെ 15 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വിഷയത്തില്‍ എം വി ഗോവിന്ദന്റെ ഇടപെടല്‍ ഉണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഗോവിന്ദന്റെ ശക്തികേന്ദ്രമായ ഏക പ്രദേശമാണ് ആന്തൂര്‍. ജില്ലയില്‍ അത്രയ്ക്ക് ജനകീയന്‍ അല്ലാത്ത ഗോവിന്ദന്‍ അടക്കമുള്ള ചേരിയാണ്. ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സംഘടനാ ചട്ടങ്ങളില്‍ വ്യതിയാനം ആരോപിച്ച് പരസ്യമായി ശാസിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ മുന്‍കൈ എടുത്തതിന് പിന്നില്‍. എം ഗോവിന്ദന്‍ നിയന്ത്രിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന ഘട്ടത്തിലായിരുന്നു സാജന്‍ പ്രശ്‌നം ജയരാജന്റെ മുന്നില്‍ എത്തിച്ചത്. അദ്ദേഹം വിഷയത്തില്‍ ഇടപെടാം എന്നും വാക്കു നല്‍കിയതായും സഹായിക്കുകയും ചെയ്തതായി വ്യവസായിയുടെ ഭാര്യ ബീനയും പറയുന്നുണ്ട്.

എന്നാല്‍, പി ജയരാജനെ കണ്ട് അനുമതി തേടാനുള്ള ശ്രമം ഗോവിന്ദന് അനിഷ്ടമുണ്ടാക്കി എന്നാണ് സാജന്റെ ബന്ധുക്കള്‍ തന്നെ സൂചിപ്പിക്കുന്നത്. ഇതോടെ ജയരാജനോടുള്ള അനിഷ്ടം മൂലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതെല്ലാം വലിയ വിവാദമായി മാറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category