1 GBP = 88.70 INR                       

BREAKING NEWS

ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനികളായ ഒമ്പതംഗ സംഘം നടത്തിയ പഠനാവശ്യത്തിനുള്ള യാത്ര മലയാളിയായ ഗ്ലോറിയയുടെയും കൂട്ടുകാരിയുടെയും അന്ത്യ യാത്രയായി; മരണത്തിലേക്ക് നയിച്ച അപകടം നടന്നത് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്; പരിക്കേറ്റ ഏഴില്‍ മൂന്ന് പേരുടെ നില ഗുരുതരം

Britishmalayali
kz´wteJI³

മംഗളുരു: മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചത് പഠനാവശ്യങ്ങള്‍ക്കായുള്ള യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിനികളായ എറണാകുളം സ്വദേശി ഗ്ലോറിയ, ഒഡിഷ സ്വദേശി അപര്‍ണ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മംഗളുരു സൂറത്കലിന് സമീപം മുക്കചെല്യാര്‍ ജംഗ്ഷനില്‍ ശനിയാഴ്ച്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഒമ്പത് വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പഠനത്തിന്റെ ആവശ്യത്തിനായി തോക്കൂര്‍ഗുത്തുവിലെ ഒരു പഴയ വീട് സന്ദര്‍ശിക്കാനായിരുന്നു സംഘം യാത്രതിരിച്ചത്. വീടും സന്ദര്‍ശിച്ച് മടങ്ങിവരവേയാണ് അപകടം.

എറണാകുളം പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പളങ്കന്‍ ഉതുപ്പിന്റെയും ലിസിയുടെയും മകളാണ് മരിച്ച ഗ്ലോറിയ. ഗ്രേസിയ സഹോദരിയാണ്. ഒപ്പമുണ്ടായിരുന്ന അവന്ത, അങ്കിത, ഗായത്രി, സുചലിത, രേഖ, അനിത, മരീറ്റ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഗ്ലോറിയയുടെ സംസ്‌കാരം നാളെ രാവിലെ 10.30ന് മാളവന സെന്റ് തോമസ് പള്ളിയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category