1 GBP = 88.40 INR                       

BREAKING NEWS

100 മില്ലീ ലിറ്റര്‍ രക്തത്തില്‍ 80 മില്ലീഗ്രാം മദ്യം എന്ന് പറഞ്ഞാല്‍ എത്രയെണ്ണം വരെ അടിക്കാം? ഡ്രിങ്ക് ഡ്രൈവിംഗ് പുലി വാല്‍ പിടിക്കാതിരിക്കാന്‍ മലയാളികള്‍ ഈ കണക്കറിയുക

Britishmalayali
kz´wteJI³

ദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ വര്‍ഷം തോറും യുകെയിലെ റോഡുകളില്‍ നിരവധി പേരുടെ മരണത്തിനാണ് വഴിയൊരുക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരെ തിരിച്ചറിയാന്‍ കടുത്ത പരിശോധനകള്‍ ആരംഭിക്കുകയും നടപടികളെടുക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നത്. ഈ വിധത്തില്‍ പിടിയിലാകുന്നവര്‍ ഏറി വന്നിട്ടും മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിവില്ലെന്നതും പ്രശ്നമാകുന്നുണ്ട്.100 മില്ലീ ലിറ്റര്‍ രക്തത്തില്‍ 80 മില്ലീഗ്രാം മദ്യം എന്ന് പറഞ്ഞാല്‍ എത്രയെണ്ണം വരെ അടിക്കാം എന്നാണ് അര്‍ത്ഥം...? തുടങ്ങിയ കാര്യങ്ങളില്‍ സംശയങ്ങളുള്ളവരേറെയുണ്ട്. ഡ്രിങ്ക് ഡ്രൈവിംഗ് പുലിവാല്‍ പിടിക്കാതിരിക്കാന്‍ യുകെ മലയാളികള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

യുകെയിലെ ഡ്രിങ്ക് ഡ്രൈവിംഗ് പരിധി ഏതാണ്?
യുകെയിലെ വിവിധ രാജ്യങ്ങളില്‍ ഡ്രിങ്ക് ഡ്രൈവിംഗ് ലിമിറ്റും വ്യത്യസ്തമാണ്. അതിനാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടര്‍ന്ന് നിങ്ങള്‍ എവിടെ വച്ച് പിടിക്കപ്പെടുന്നുവെന്നതിനെ ആശ്രയിച്ചാണ് പിഴയും മറ്റും നിര്‍ണയിക്കപ്പെടുന്നത്. അതായത് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നൂറ് മില്ലിലിറ്റര്‍ രക്തത്തില്‍ 80 മില്ലിഗ്രാം ആല്‍ക്കഹോള്‍ എന്നതാണ് പരിധി. ഇത്  പ്രകാരം 100 മില്ലി ലിറ്റര്‍ ശ്വാസോച്ഛ്വാസത്തില്‍  35 മൈക്രോഗ്രാംസ് ആല്‍ക്കഹോളേ ഉണ്ടാകാന്‍ പാടുള്ളൂ. അതു പോലെ തന്നെ  100 മില്ലീ ലിറ്റര്‍ മൂത്രത്തില്‍  107 മില്ലിഗ്രാം ആല്‍ക്കഹോള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

എന്നാല്‍ സ്‌കോട്ട്ലന്‍ഡില്‍ 100 മില്ലിലിറ്റര്‍ രക്തത്തല്‍ 50 മില്ലി ഗ്രാം ആലക്കഹോള്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതു പോലെ തന്നെ 100 മില്ലി ലിറ്റര്‍ ശ്വാസോച്ഛ്വാസത്തില്‍ 22 മൈക്രോഗ്രാം ആല്‍ക്കഹോളേ പാടുള്ളൂ. മൂത്രത്തിന്റെ കാര്യത്തില്‍ 100 മില്ലീലിറ്റര്‍ മൂത്രത്തില്‍ വെറും 67 മില്ലി ഗ്രാം ആല്‍ക്കഹോളെ സ്‌കോട്ട്ലന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് അനുവദനീയമായിട്ടുള്ളൂ.100 മില്ലി രക്തത്തില്‍ അനുവദിക്കപ്പെട്ട ആല്‍ക്കഹോള്‍ പരിധിയില്‍ നിന്നും വെറും 10 മില്ലീഗ്രാം വര്‍ധിച്ചാല്‍ പോലും അത് കടുത്ത അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പലവട്ടം തെളിഞ്ഞ കാര്യമാണ്.

രക്തത്തിലേക്ക് ആല്‍ക്കഹോളിനെ ആകര്‍ഷിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
രക്തത്തിലേക്ക് ആല്‍ക്കഹോളിനെ ആകര്‍ഷിക്കുന്നതില്‍ നിരവധി ഘടകങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ഉയരം, വയസ്, ലിംഗം, നിങ്ങളുടെ ശരീരം ഊര്‍ജത്തെ ഉപയോഗിക്കുന്ന നിരക്ക് തുടങ്ങിയവ ഇതിനെ സ്വാധീനിക്കും. ഇതിന് പുറമെ ഏത് ആല്‍ക്കഹോളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്നതും ഇതിനെ സ്വാധീനിക്കുന്നു. അടുത്ത സമയത്ത് കഴിച്ച ഭക്ഷണവും ആ സമയത്തെ നിങ്ങളുടെ സമ്മര്‍ദത്തിന്റെ തോതും രക്തത്തിലേക്ക് എത്രത്തോളം ആല്‍ക്കഹോള്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നതിന് സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആല്‍ക്കഹോള്‍ ഡ്രൈവിംഗിനെ ബാധിക്കുന്നത് എങ്ങനെ?
മദ്യം കഴിച്ച് വണ്ടിയോടിക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗിനെ പല രീതിയില്‍ ബാധിക്കുന്നുണ്ട്. മദ്യലഹരി കാരണം കണ്ണുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തലച്ചോറിലെത്താന്‍ സമയമേറെ എടുക്കും. ലഭിക്കുന്ന വിവരങ്ങള്‍ പ്രൊസസ് ചെയ്യാന്‍ ബുദ്ധിമുട്ടുകളനുഭവപ്പെടും. ശരീരത്തിലെ പേശികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വൈകുന്നത് മൂലം പ്രതികരണത്തിന് സമയമേറെ വേണ്ടി വരും. മദ്യത്തിന്റെ സ്വാധീനം മൂലം കാഴ്ച മങ്ങുകയോ അല്ലെങ്കില്‍ കാഴ്ചഇരട്ടിക്കുകയോ ചെയ്യുന്നതിനാല്‍ റോഡിലെ സംഗതികള്‍ ശരിയായി ദൃശ്യമാകില്ല. സാധാരണ ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സാഹസങ്ങള്‍ക്ക് മദ്യലഹരിക്കിടെയുള്ള ഡ്രൈവിംഗില്‍ സാധ്യതയേറെയാണ്. ഈ പറഞ്ഞ കാര്യങ്ങള്‍ മൂലം മദ്യപിച്ച് വാഹനമോടിച്ചാല്‍ അപകടസാധ്യതയേറുമെന്ന് ഉറപ്പാണ്.

മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴകളും ശിക്ഷകളും
ഡ്രൈവിംഗിനിടെ മദ്യത്തിന്റെ സ്വാധീനം മൂലം അപകടമുണ്ടായി ആളുകള്‍ കൊല്ലപ്പെട്ടാല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതായിരിക്കും. പരിധിയില്‍ കൂടുതല്‍ മദ്യം കഴിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും 2500 പൗണ്ട് വരെ പിഴ ചുമത്താനും ഒരു പക്ഷേ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കേസ് ഹിയര്‍ ചെയ്യുന്ന മജിസ്ട്രേറ്റായിരിക്കും പിഴയും ശിക്ഷയും വിധിക്കുന്നത്. ഏത് തരത്തിലുള്ള കുറ്റമാണ് ചെയ്തിരിക്കുന്നതെന്നതിനെ ആശ്രയിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്. രക്തത്തില്‍ പരിധിയില്‍ കവിഞ്ഞ് ആല്‍ക്കഹോള്‍ സഹിതം ഡ്രൈവിംഗിനിടെ പിടികൂടപ്പെട്ട ചില കേസുകളില്‍ മൂന്ന് മാസത്തെ തടവും 25,000 പൗണ്ട് പിഴയും ഡ്രൈവിംഗ് നിരോധനവും ഏര്‍പ്പെടുത്തിയ ഉദാഹരണങ്ങളേറെയുണ്ട്. ഇത്തരക്കാരുടെ കാറിന്റെ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചുയരാനും സാധ്യതയുണ്ട്.

വണ്ടിയോടിക്കുന്നതിന് മുമ്പ് എത്ര യൂണിറ്റ് വരെ മദ്യം കഴിക്കാം?
നിയമപരമായി കഴിക്കാവുന്ന മദ്യത്തിന്റെ അളവ് പ്രത്യേക യൂണിറ്റുകളിലേക്ക് കൃത്യമായി പരിവര്‍ത്തനപ്പെടുത്തുക പ്രയാസകരമാണ്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിത് നിലകൊള്ളുന്നത്. ലിംഗം, ശരീരത്തിന്റെ പിണ്ഡം, എത്ര വേഗത്തിലാണ് ആല്‍ക്കഹോളിനെ നിങ്ങളുടെ ശരീരം വലിച്ചെടുക്കുന്നത്... തുടങ്ങിയ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കും. റെഗുലര്‍ സ്ട്രെഗ്ത് ലാര്‍ജറിന്റെ രണ്ട്പിന്റുകള്‍ അല്ലെങ്കില്‍ രണ്ട് ചെറിയ ഗ്ലാസ് വൈന്‍ തുടങ്ങിയവ കഴിച്ചാല്‍ തന്നെ നിയമപരമായ പരിധി ലംഘിക്കപ്പെടുമെന്നോര്‍ക്കുക. പിന്റ് നിങ്ങളുടെ ശരീരത്തില്‍ നിന്നുമിറങ്ങാന്‍ രണ്ട് മണിക്കൂര്‍ വരെയെടുക്കും. ശക്തമായ ബിയറുകള്‍, സൈഡേര്‍സ് തുടങ്ങിയവയുടെ കെട്ടിറങ്ങാന്‍ അതിലേറെ സമയമെടുക്കും. വലിയ ഗ്ലാസ് വൈന്‍ (250 മില്ലി) രക്തത്തില്‍ നാല് മണിക്കൂറോളം നിലനില്‍ക്കും. ഒരു സിംഗിള്‍ യൂണിറ്റ് സ്പിരിറ്റ്  ഒരു മണിക്കൂറോളം രക്തത്തിലുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category