1 GBP = 92.50 INR                       

BREAKING NEWS

ഒരാള്‍ക്ക് കിടക്കാന്‍ ഒന്നരയടി വീതി; ഒരു സെല്ലില്‍ 50 പേര്‍; പുറം ലോകം കാണാനാവാത്ത വിധം 20 അടി പൊക്കമുള്ള ചുറ്റുമതില്‍; സ്ത്രീകള്‍ക്കുള്ള സെല്ലുകള്‍ വേറെയും; ആസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പിടികൂടി ക്യാമ്പുകളിലാക്കും; 11 ജില്ലകളില്‍ പണി നടക്കുന്നത് 11 ക്യാമ്പുകള്‍; മുംബൈയിലും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പണിയാന്‍ കത്തെഴുതി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ രജിസ്റ്റര്‍ മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കുമെന്ന ആശങ്ക അതിശക്തം

Britishmalayali
kz´wteJI³

മുംബൈ: ആസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന് സമാനമായ ഇടപെടല്‍ മുംബൈയിലും കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്ന് സൂചന. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനു തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ അഥോറിറ്റിക്കു കത്തെഴുതിയതായി റിപ്പോര്‍ട്ട്. ദേശീയ പൗര രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് അസമിലെ 19 ലക്ഷം ആളുകള്‍ പുറത്തായിരുന്നു. സമാനമായി മുംബൈയിലും അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതുകൊണ്ടാണ് മഹാരാഷ്ട്രയിലും ആളുകളുടെ കണക്കെടുക്കാനുള്ള നീക്കം.

പട്ടികയില്‍ പേരില്ലാത്തവരെ താമസിപ്പിക്കുന്നതിനായി അസമിലെങ്ങും ക്യാംപുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ ഗോല്‍പാറ, ദിബ്രുഗഡ്, ജോര്‍ഹട്ട്, സില്‍ചര്‍, കൊക്രജാര്‍, ദിസ്പൂര്‍ എന്നിവിടങ്ങളിലായി ആറ് ക്യാംപുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാര്‍പെട്ട, ദിമാ ഹസാഒ, ഗോര്‍പാറ, കാംറൂപ്, കരിംഗഞ്ച്, ലഖിംപൂര്‍, നാഗോവ്, നല്‍ബരി, ശിവ് സാഗര്‍, സോനിത്പുര്‍ എന്നിവിടങ്ങളിലായി 10 ക്യാംപുകള്‍ കൂടി അടിയന്തരമായി തുറക്കുന്നതിന് അസം സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന് സമാനമാണ് മുംബൈയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ഇവിടേയും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര ശ്രമം. പൗരത്വ രജിസ്റ്ററില്‍ പെടാതെ പോയവര്‍ക്കുള്ള അവസാനത്തെ കേന്ദ്രങ്ങളിലൊന്നാണ് അസമിലെ ഗോല്‍പാറയില്‍ പണി പൂര്‍ത്തിയാക്കുന്ന തടങ്കല്‍ പാളയം. അസമിലെ 11 ജില്ലകളില്‍ പണി പൂര്‍ത്തിയാവുന്ന ഇത്തരം ക്യാമ്പുകളില്‍ ഓരോന്നിലും 1000 മുതല്‍ 3000 പേരെ തടവിലാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരാള്‍ക്ക് കിടക്കാന്‍ ഒന്നരയടി വീതി. ഒരു സെല്ലില്‍ 50 പേര്‍. പുറം ലോകം കാണാനാവാത്ത വിധം 20 അടി പൊക്കമുള്ള ചുറ്റുമതില്‍. സ്ത്രീകള്‍ക്കുള്ള സെല്ലുകള്‍ പ്രത്യേകം വേര്‍തിരിച്ച മതില്‍കെട്ടിനകത്തായിരിക്കും.

മനുഷ്യത്വത്തിന്റെ നേരിയ കണിക പോലും കാണാനില്ലാത്ത ഈ തടങ്കല്‍ പാളയങ്ങള്‍ക്കകത്ത് എത്തിപ്പെടുന്ന മക്കളും ഭാര്യയും ഭര്‍ത്താവും കണ്ടുമുട്ടാനുള്ള സാഹചര്യങ്ങള്‍ തീര്‍ത്തും ഇല്ല എന്നു തന്നെ പറയാം. 1000 കോടി ബജറ്റില്‍ ബാര്‍പേട്ട, ദിമാ, ഹസൗ, കാംരൂപ്, കരംഗഞ്ച്, ലഖിംപൂര്‍ തുടങ്ങിയ 11 ജില്ലകളിലാണ് ക്യാമ്പുകളുടെ പണി പൂര്‍ത്തിയാവുന്നത്. ഇക്കൂട്ടത്തില്‍ 3000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഏറ്റവും വലിയ തടങ്കല്‍പാളയമാണ് ഗോല്‍പാറയിലേത്. 19 ലക്ഷത്തിലധികം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമില്‍ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് തന്നെ ഈ 11 ക്യാമ്പുകളില്‍ പരമാവധി താമസിപ്പിക്കാനാവുക 30,000 പേരെയാണ്. ശേഷിച്ചവരെ അസമിലെയും കേന്ദ്രത്തിലെയും സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന ചോദ്യവും ഈ തടങ്കല്‍ പാളയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ പുതിയ തടങ്കല്‍ നിര്‍മ്മിക്കുന്ന കാര്യവും പുറത്തു വരുന്നത്.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ച കാര്യം ആസൂത്രണ അഥോറിറ്റി അധികൃതര്‍ സ്ഥരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നു ശിവസേന ആരോപിച്ചിരുന്നു. അസമിലെ യഥാര്‍ഥ നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍ആര്‍സി ആവശ്യമായിരുന്നു. അതുകൊണ്ടാണ് എന്‍ആര്‍സിയെ പിന്തുണച്ചത്. മുംബൈയില്‍ താമസിക്കുന്ന ബംഗ്ലാദേശികളെ തുരത്തുന്നതിനും സമാന നീക്കം ആവശ്യമാണെന്നായിരുന്നു ശിവസേന നേതാവ് അരവിന്ദ് സാവന്തിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (സിഡ്‌കോ) നല്‍കുന്ന വിവരമനുസരിച്ച്, മുംബൈയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള നെരുളില്‍ മൂന്ന് ഏക്കര്‍ സ്ഥലം വരെ ആവശ്യപ്പെട്ടുള്ള കത്താണ് അഭ്യന്തര വകുപ്പ് അയച്ചിരിക്കുന്നത്. കത്ത് അയച്ചെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് തള്ളിയെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ മേയില്‍ ഗോവയില്‍ 50 ലക്ഷം രൂപ മുടക്കി തടങ്കല്‍ കേന്ദ്രം പണിതിരുന്നു. നിലവില്‍, അസമിലെ തടങ്കല്‍ കേന്ദ്രങ്ങള്‍ ജയിലുകള്‍ക്കുള്ളിലാണ്. 3,000 പേരേ പാര്‍പ്പിക്കാന്‍ ശേഷിയുള്ള തടങ്കല്‍ കേന്ദ്രം ഗോല്‍പാറ ജില്ലയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. 46 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.

ലോക്സഭാ തിരഞ്ഞെടുപ്പിനായി രാജസ്ഥാനില്‍ പ്രചാരണം നടത്തുന്നതിനിടെ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ 'ചിതലുകള്‍' ആണെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്താക്കുമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചത്. ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ (എന്‍ഇസി) പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലും അമിത് ഷാ പറഞ്ഞിരുന്നു.

അസമിലെ നടപ്പാക്കിയ ദേശീയ പൗര രജിസ്റ്ററിനോടു സമാനമായ നടപടി ബിഹാറിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തു ജെഡിയു സര്‍ക്കാരില്‍ ഘടകകക്ഷിയാണ് ബിജെപി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category