1 GBP = 88.40 INR                       

BREAKING NEWS

ഒടുവില്‍ സായിപ്പന്മാരെ പോലെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരുന്നു; അപകടം ഉണ്ടാക്കുന്നവര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഉയര്‍ന്ന പ്രീമിയം കൊടുക്കേണ്ടി വരുമ്പോള്‍ മര്യാദക്കാരായ ഡ്രൈവര്‍മാരുടെ ഇന്‍ഷുറന്‍സ് ബില്‍ കുത്തനെ ഇടിയും

Britishmalayali
kz´wteJI³

വാഹന ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ ഉയരുന്നതില്‍ നിങ്ങള്‍ അസ്വസ്ഥനാണോ? എന്നാല്‍ എല്ലാ ട്രാഫിക് നിയമങ്ങളും  അനുസരിച്ച് അപകടം ഉണ്ടാക്കാതെ വണ്ടിയോടിച്ചാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്ന കാലം ഇന്ത്യയിലും വരാന്‍ സാധ്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്.അതായത് ഒടുവില്‍ സായിപ്പന്‍മാരെ പോലെ കോമണ്‍സെന്‍സ് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരാന്‍ പോവുകയാണ്.

പുതിയ സിസ്റ്റം നിലവില്‍ വന്നാല്‍ റോഡില്‍ അപകടം ഉണ്ടാക്കുന്നവര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഉയര്‍ന്ന പ്രീമിയം കൊടുക്കേണ്ടി വരും. അതേ സമയം മര്യാദക്കാരായ ഡ്രൈവര്‍മാരുടെ ഇന്‍ഷുറന്‍സ് ബില്‍ കുത്തനെ ഇടിയുകയും ചെയ്യും.  പാശ്ചാത്യനാടുകളിലെ വാഹന ഇന്‍ഷുറന്‍സ് രീതി ഇന്ത്യയിലും നടപ്പിലാക്കാന്‍ കമ്മീഷനെ നിശ്ചയിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി  അഥവാ ഐആര്‍ഡിഎ രംഗത്തെത്തിയിട്ടുണ്ട്.

പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ചട്ടക്കൂടുണ്ടാക്കുന്നതിനുമായി ഒമ്പതംഗങ്ങളുള്ള പാനലിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെയും ട്രാഫിക്ക് നിയമലംഘനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള വഴികളും ഈ പാനല്‍ തയ്യാറാക്കുന്നതായിരിക്കും.രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഹോം സെക്രട്ടറിയുടെ കീഴിലുളള ഉന്നതാധികാര കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.

ഉടനടി നടപ്പിലാക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രൊജക്ടുമായി രംഗത്തെത്താനാണ് ഐആര്‍ഡിഎ പാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം ആദ്യം ദല്‍ഹിയില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുകയും  തുടര്‍ന്ന് അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായിരിക്കും.  അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരെ അവരുടെ വെഹിക്കിള്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നതിനെ കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടന്ന് വരുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നതിനുള്ള ഒരു മുന്‍കൈയെടുക്കല്‍ ഇതാദ്യമായിട്ടാണ് അരങ്ങേറുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ ഈ രീതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.

ഡ്രൈവറുടെ സ്വഭാവം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചാണ് ലോകമാകമാനുള്ള 70 ശതമാനം അപകടങ്ങളും നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഇന്‍ഷുറന്‍സ് രീതിക്ക് വിവിധ രാജ്യങ്ങളില്‍ സ്വീകാര്യതയേറി വരുന്നുണ്ട്. പുതിയ സംവിധാനം തയ്യാറാക്കുന്നതിന് മുന്നോടിയായി നിലവില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പോയിന്റ് സിസ്റ്റത്തെ പ്രസ്തുത പാനല്‍ പഠനവിധേയമാക്കുന്നതാണ്.

ഓരോ വാഹനവും ഉണ്ടാക്കിയ അപകടങ്ങളുടെ ചരിത്രമറിയുകയും ഇത് സംബന്ധിച്ച ഡാറ്റ എന്‍ഫോഴ്സ്മെന്റ് അഥോറിറ്റികളില്‍ നിന്നും ശേഖരിച്ച് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് ഇന്ത്യക്ക് കൈമാറാനും ഈ പാനല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും.നിലവിലെ ഇന്‍ഷുറന്‍സ്പ്രീമിയങ്ങള്‍ വാഹനത്തിന്റെ ടൈപ്പ്, എന്‍ജിന്‍ കപ്പാസിറ്റി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. വര്‍ഷത്തില്‍ കുറഞ്ഞ ക്ലെയിം നടത്തുന്ന വാഹനഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാറുമുണ്ട്. പുതിയ രീതി നടപ്പിലാക്കുന്നതോടെ ഈ സമ്പ്രദായങ്ങളെല്ലാം അടിമുടി മാറുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category