1 GBP = 92.50 INR                       

BREAKING NEWS

രാത്രി ആരംഭിച്ച പ്രാര്‍ത്ഥന യജ്ഞം രാവിലേയും തുടര്‍ന്ന് യാക്കോബായ വിഭാഗം; കോടതി വിധി അനുകൂലമായതിനാല്‍ രാവിലെ കുര്‍ബാനയ്ക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് വിഭാഗം; ഒത്തുകൂടിയ എതിര്‍ വിഭാഗത്തെ പൂര്‍ണമായും പുറത്തിറക്കിയത് വന്‍ പൊലീസ് സുരക്ഷയില്‍; പെരുമ്പാവൂര്‍ ബഥേല്‍ സുലൂക്കോ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓര്‍ത്തഡോകസ് സഭ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പെരുമ്പാവൂര്‍: സഭതര്‍ക്കം രൂക്ഷമായി നിലനിന്നിരുന്ന പെരുമ്പാവൂര്‍ ബഥേല്‍ സുലൂക്കോ പള്ളി തങ്ങള്‍ അധീനതയിലാക്കിയെന്നും പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കായി പള്ളി വളപ്പിലെ ഷെഡില്‍ ഒത്തുകൂടിയിരുന്ന എതിര്‍പക്ഷത്തെ പൂര്‍ണ്ണമായും ഇവിടെ നിന്ന് മാറ്റിയെന്നും ഓര്‍ത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന്‍. ഇന്നലെ ഇത് സംമ്പന്ധിച്ച് പള്ളി കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു എന്നും പള്ളിയുടെ പൂര്‍ണ്ണനിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ച ശേഷവും എതിര്‍വിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകള്‍ തടസ്സം കൂടാതെ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനകം തന്നെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട ആളുടെ സംസ്‌കാരചടങ്ങ് യാതൊരു അലോസരങ്ങളുമില്ലാതെ നടന്നുവെന്നും തോമസ്സ് പോള്‍ റമ്പാന്‍ മറുനാടനോട് വ്യക്തമാക്കി.

ഈവര്‍ഷം ഫെബ്രുവരി 12 -ന് ഈ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ നിന്നും വിധിയുണ്ടായിരുന്നു.കോടതിവിധി പുറത്തുവന്നതിനെത്തുടര്‍ന്ന് നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന യജ്ഞം ആരംഭിക്കുകയും ചെയ്തിരുന്നു. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി വിഷയത്തില്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തില്‍ പെരുമ്പാവൂര്‍ കോടതിയില്‍ നിന്നും ഉണ്ടായത്.

2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങള്‍ക്ക് ലഭിക്കണമെന്നും നിലവില്‍ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് പക്ഷത്തെ വികാരി യല്‍ദോ കുര്യക്കോസ് പെരുമ്പാവൂര്‍ കോടതിയിയെ സമീപിച്ചത്.കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിശ്വാസികള്‍ കൂട്ടമായി പള്ളിയിലേയ്‌ക്കെത്തി. എതിര്‍വിഭാഗത്തെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലന്ന ഉറച്ച നിലപാട് വ്യക്തമാക്കി, ഇവര്‍ പള്ളിയകത്തും മുറ്റത്തുമൊക്കെയായി തമ്പടിച്ചു.

രാത്രിയില്‍ ആരംഭിച്ച പ്രാര്‍ത്ഥന യജ്ഞം പകലും തുടര്‍ന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പൊലീസ് സംഘം പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ 6 മുതല്‍ 8.45 വരെയുള്ള പതിവ് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ തങ്ങള്‍ എന്തായാലും എത്തുമെന്ന് ഓര്‍ത്തഡോക്സ് പക്ഷത്തെ തോമസ് പോള്‍ റമ്പാന്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷാവസ്ഥ ഒന്നുകൂടി മൂച്ഛിച്ചു.

15-ന് രാവിലെ ഓര്‍ത്തഡോക്സ് പക്ഷത്തിന് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കിയതോടെയാണ് പള്ളി ഗെയിറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളില്‍ നിന്നും ഇരുകൂട്ടരും പിന്മാറിയത്. ഈ പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഓര്‍ത്തഡോക്സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിര്‍വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു. പള്ളി തങ്ങളുടെ കൈവശമാണെന്നും മുന്‍സിഫ് കോടതി വിധി വന്ന സാഹചര്യത്തില്‍ മുന്‍ കോടതി വിധികള്‍ ബാധകമല്ലെന്നും അതിനാല്‍ എതിര്‍വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്.

വര്‍ഷങ്ങളായി രാവിലെ 6 മുതല്‍ 8.45 വരെയുള്ള സമയത്ത് ഓര്‍ത്തഡോക്സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവിടെ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഫെബ്രുവരി 14-ന് രാവിലെ പതിവ് കൂര്‍ബ്ബാനയ്ക്കായി ഓര്‍ത്തഡോക്സ് പക്ഷം വികാരി യല്‍ദോ കുര്യക്കോസും 50-ളം വരുന്ന വിശ്വാസികളും എത്തിയിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗം പള്ളിഗേറ്റില്‍ തടസ്സം സൃഷിടിച്ച് ഇവരെ അകത്ത് പ്രവേശിപ്പിച്ചില്ല.ഈ സമയം ഗെയിറ്റ് പൂട്ടിയ ശേഷം പള്ളിയകത്ത് യാക്കോബായ വിശ്വാസകള്‍ പ്രാര്‍ത്ഥനഗീതങ്ങള്‍ ആലപിക്കുകയായിരുന്നു. രാവിലെ 9 മണിവരെ ഈ നിലതുടര്‍ന്നു. പിന്നീട് പൊലീസ് ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഇതിനിടയില്‍ പ്രാര്‍ത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേര്‍ന്ന് യാക്കോബായ പക്ഷം വെയിലേല്‍ക്കാതിരിക്കാന്‍ പന്തല്‍ തീര്‍ത്തു. 12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓര്‍ത്തഡോക്സ് വിഭാഗവും പന്തല്‍ ഒരുക്കി. വികാരി യല്‍ദോ കുര്യക്കോസും വിശ്വാസികളും ഈ പന്തലില്‍ നിവലയുറപ്പിച്ചു. ഇതിനിടയില്‍ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമന്‍ ബാവ പള്ളിയിലെത്തി. ഈയവസരത്തില്‍ പുറമേ നിന്നുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിച്ചതിനെതിരെ ഓര്‍ത്തഡോക്സ് പക്ഷവും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോാളികാര്‍പ്പസ്സ് മെത്രപ്പൊലീത്ത ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പന്തലില്‍ എത്തി വികാരിക്കും വിശ്വാസികള്‍ക്കൊപ്പവും നിലയുറപ്പിച്ചു. ഇതോടെ ഓര്‍ത്തഡോക്സ് പക്ഷത്തും ഉണര്‍വ്വായി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ് പി തലത്തിലും ഡി വൈ എസ് പി തലത്തിലുമെല്ലാം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജന മുണ്ടായില്ല. രാത്രി വൈകിയാണ് ഇന്ന് കുര്‍ബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാല്‍ തല്‍ക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓര്‍ത്തഡോക്സ് പക്ഷം പൊലീസിനെ അറിയിച്ചത്.

ഇതുപ്രകാരം പൊലീസ് എതിര്‍പക്ഷവുമായി ആലോചിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6-നുള്ള കുര്‍ബ്ബാനയ്ക്ക് അവസരമൊരുക്കാമെന്ന് ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ഉറപ്പുനല്‍കി. ഫെബ്രുവരി 15-ന് രാവിലെ ഓര്‍ത്തഡോക്‌സ് പക്ഷമെത്തി കുര്‍ബ്ബന അര്‍പ്പിച്ചതോടെയാണ് മൂന്നുദിവസത്തോളമായി നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്. തുടര്‍ന്ന് പള്ളിയുടെ താക്കോല്‍ റവന്യൂഅധികൃതര്‍ പിടിച്ചെടുത്തിരുന്നു. രണ്ട് വിഭാഗത്തിനും നിശ്ചയിച്ചിരുന്ന ദിവസങ്ങളില്‍ വില്ലേജ് ഓഫീസില്‍ നിന്നും ജീവനക്കാരനെത്തി എത്തി പള്ളി തുറന്നു നല്‍കുകയായിരുന്നു പതിവ്. ഇതിനിടയില്‍ യാക്കോബായ വിഭാഗത്തിന് പള്ളി വളപ്പിലെ ഷെഡില്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിന് വരണാധികാരി അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് പക്ഷം കോടതിയെ സമീപിക്കുകയും അനുകൂല നടപടികള്‍ കോടതിയുടെ ഭാഗത്തുനിന്നും നേടിയെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യാക്കോബായ വിഭാഗത്തിന്റെ പള്ളിവളപ്പിലെ ഷെഡില്‍ നിന്നും മാറിക്കൊടുക്കേണ്ടിയും വന്നു.കഴിഞ്ഞ മാസം 6-ന് യാക്കോബായ വിഭാഗം പൂര്‍ണ്ണമായും പള്ളിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും നിലവില്‍ പള്ളി തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും കോതമംഗലം, കണ്ടനാട്, കടമറ്റം പള്ളികളിലും സഭയ്ക്ക് അനുകൂലമായ നടപടികള്‍ കോടതികളുടെ ഭാഗത്തുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ്സ് പോള്‍ റമ്പാന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category