1 GBP = 88.40 INR                       

BREAKING NEWS

സോപ്പുപൊടി വാങ്ങാന്‍ പോയ മകനെ തെരഞ്ഞിറങ്ങിയ പിതാവ് കണ്ടത് തോട്ടില്‍ കിടക്കുന്ന സോപ്പുപൊടിയുടെ കവറും സൈക്കിളും; എട്ടു വയസുകാരന്‍ എബിന്‍ തോമസിന്റെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാര്‍

Britishmalayali
kz´wteJI³

കുട്ടനാട്: എട്ടു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചത് സൈക്കിളില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരവെ. ചമ്പക്കുളം വടക്കേ അമിച്ചകരി നാല്‍പതില്‍ചിറ വെട്ടിക്കീറുപറമ്പില്‍ തോമസ് ജോര്‍ജിന്റെയും ജാസ്മിന്റെയും മകന്‍ എബിന്‍ തോമസ് ആണു മരിച്ചത്. ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ 3ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് എബിന്‍ സോപ്പുപൊടി വാങ്ങാന്‍ സമീപത്തെ കടയിലേക്ക് പോയത്. തന്റെ സൈക്കിളിലായിരുന്നു കുട്ടി കടയിലേക്ക് പോയത്. എന്നാല്‍ കടയില്‍ പോയ കുട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞും തിരികെ എത്താതായതോടെ പിതാവ് എബിനെ അന്വേഷിച്ചിറങ്ങുകയായിരുന്നു.

സോപ്പുപൊടി വാങ്ങാന്‍ കടയില്‍ പോയ കുട്ടി 1 മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് അച്ഛന്‍ കടയില്‍ ചെന്നപ്പോള്‍ തിരികെ പോയതായി അറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തോട്ടില്‍ സോപ്പുപൊടി കവറും സൈക്കിളും കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് തോട്ടില്‍ തെരച്ചില്‍ നടത്തി.

തോട്ടില്‍ ഇറങ്ങി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുറംബണ്ടിലെ ചെളിയും വെള്ളക്കെട്ടുമുള്ള വീതി കുറഞ്ഞ ഭാഗത്തു നിയന്ത്രണം വിട്ട് വീണതാകാം എന്നു കരുതുന്നു. കുട്ടിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെയാണ് നാട്ടുകാരില്‍ പലരും പ്രതികരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരന്‍ ഏബല്‍. സംസ്‌കാരം ഇന്നു 4ന് വടക്കേ അമിച്ചകരി സെന്റ് ജോര്‍ജ് പള്ളിയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category