1 GBP = 91.30 INR                       

BREAKING NEWS

രാത്രി എട്ടുമണിവരെ കാത്തിരുന്നാലും ഇനി തന്റെ അമ്മ തിരികെയെത്തില്ലെന്നറിയാതെ രണ്ടു വയസുകാരന്‍; വിധി ഈ കുഞ്ഞിനോട് കരുണയില്ലാതെ പെരുമാറുമ്പോള്‍ ഇന്നലെ കവര്‍ന്നെടുത്തത് പെറ്റമ്മയുടെ ജീവന്‍; അപകടത്തില്‍ പരിക്കേറ്റ് അച്ഛന്‍ കിടപ്പിലായതിന് പിന്നാലെ അമ്മയും യാത്രയായി; സ്‌കാനിയ ബസിന്റെ പാഴ്സല്‍ ഡോര്‍ തട്ടി മരിച്ച മിഥുവിന്റെ മകന്‍ ഒരു നാടിന്റെ നൊമ്പരമാകുന്നു

Britishmalayali
kz´wteJI³

സുല്‍ത്താന്‍ ബത്തേരി: രണ്ടു വയസ്സുകാരന്‍ അംഗിത് ഇന്നലെ രാത്രി എട്ടുമണിവരെ കാത്തുനിന്നത് അമ്മയെത്തും എന്ന പ്രതീക്ഷയില്‍- രാവിലെ ചക്കരമുത്തം നല്‍കി ഇറങ്ങിയ അമ്മ ഇന്നെന്നല്ല, ഇനിയൊരിക്കലും തിരികെ എത്തില്ലെന്നറിയാതെ. ഒരു മാസമായി അവന്റെ ശിലം അതായിരുന്നു. പക്ഷേ, കാലം ഈ രണ്ടുവയസുകാരനോട് കാട്ടുന്ന ക്രൂരതകള്‍ തുടരുമ്പോള്‍ കണ്ണീരണിഞ്ഞല്ലാതെ നാട്ടുകാര്‍ക്കുപോലും അവന്റെ കാര്യം പറയാനാകുന്നില്ല. ഇന്നലെ രാവിലെയാണ് അവന്റെ അമ്മ കല്ലൂര്‍ നഗരംചാല്‍ വാഴക്കണ്ടി വീട്ടില്‍ പ്രവീണിന്റെ ഭാര്യ മിഥു (24) കെഎസ്ആര്‍ടിസി സ്‌കാനിയ ബസിന്റെ പാഴ്സല്‍ ഡോര്‍ തട്ടി മരിച്ചത്. തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു ബസ്.

ഇന്നലെ രാവിലെ ഒമ്പതിന് കല്ലൂരിന് സമീപമായിരുന്നു അപകടം. മിഥു ബത്തേരിയിലെ ലുലു വെഡിങ് സെന്ററിലെ ജീവനക്കരിയാണ് മിഥു. കാലത്തിന്റെ ക്രൂരത രണ്ടു വയസുകാരനോട് യാതൊരു കരുണയും കാട്ടാതെ തുടരുകയാണെന്ന് നാട്ടുകാരും പറയുന്നു. മിഥുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ 6 മാസം മുന്‍പാണ് കാറപകടത്തില്‍ പെട്ട് കിടപ്പിലായത്. വീല്‍ചെയറിലായിരുന്ന പ്രവീണ്‍ അടുത്തിടെ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തുടങ്ങിയതേയുള്ളു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ നിമിത്തമാണ് ബത്തേരിയിലെ പുതിയ വസ്ത്രശാലയില്‍ ഒരു മാസം മുന്‍പ് ജോലിക്കു പോയിത്തുടങ്ങിയത്. ജോലി കഴിഞ്ഞ് രാത്രി 8 ആകുമ്പോഴാണ് മടങ്ങിയത്തെുക. രണ്ടു വയസുകാരന്‍ അംഗിത് രാത്രി എട്ടുവരെ എന്നും അമ്മയെയും കാത്ത് വരാന്തയില്‍ തന്നെ നില്‍ക്കുന്നതും പതിവായിരുന്നു.

രണ്ടു വയസ്സുള്ള മകനോടും അപകടത്തില്‍ പരുക്കേറ്റ് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഭര്‍ത്താവിനോടും യാത്ര പറഞ്ഞാണ് പതിവുപോലെ മിഥു ഇന്നലെയും ജോലിക്കിറങ്ങിയത്. ബത്തേരിയിലെ സ്വകാര്യ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തും മുന്‍പ് വഴിയരികിലൂടെ നടന്നു പോവുകയായിരുന്നു. വീട്ടില്‍ നിന്ന് 200 മീറ്ററോളം നടന്നാണ് മിഥു എന്നും ബത്തേരിയിലേക്ക് ബസ് കയറാന്‍ രാവിലെ കാത്തിരിപ്പു കേന്ദ്രത്തിലെത്താറ്. കല്ലൂര്‍ ഭാഗത്തേക്ക് നടക്കുമ്പോള്‍ മിഥുവിന്റെ വീടും ബസ്‌കാത്തിരിപ്പു കേന്ദ്രവും റോഡിന്റെ വലതു വശത്താണ്. എന്നാല്‍ ഇന്നലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് റോഡ് മുറിച്ചു കടന്ന് ഇടതു വശത്തു കൂടി നടക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള കടയിലേക്ക് എന്തെങ്കിലും വാങ്ങാന്‍ പോയതായിരിക്കുമെന്നാണ് നിഗമനം.

റോഡിന്റെ ഏറെ അരികു ചേര്‍ന്നു നടന്ന മിഥുവിനെയാണ് അശ്രദ്ധമായി തുറന്നിട്ട വാതില്‍ അടിച്ചു തെറിപ്പിച്ചത്. ഒന്നര മീറ്ററോളം പുറത്തേക്ക് തള്ളിയ നിലയിലാണ് വാതില്‍ തുറന്നു കിടന്നത്. സാധാരണ ദിവസങ്ങളിലേതു പോലെ മിഥു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നടന്നിരുന്നെങ്കില്‍ അപകടത്തില്‍ പെടില്ലായിരുന്നു എന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നില്‍ നിന്നെത്തിയ ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ ഇടിച്ചു തെറിച്ചു വീണ യുവതിയെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബത്തേരി നഗരസഭയിലെ ശുചീകരണത്തൊഴിലാളി രാജന്റെയും ഷൈലയുടെയും മകളാണ് മിഥു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. വാതില്‍ തുറന്നു കിടന്നത് എങ്ങനെയെന്നു പരിശോധിക്കും. ബത്തേരി വരെ വാതില്‍ അടഞ്ഞു കിടന്നിരുന്നുവത്രെ. പിന്നീട് കൊളുത്ത് വീഴാതിരുന്നതാണോ ഗട്ടറിലോ മറ്റോ വീണപ്പോള്‍ തുറന്നു വന്നതാണോ അപകടകാരണമെന്നും പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category