1 GBP = 91.85 INR                       

BREAKING NEWS

സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ല; ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞു വീണ നിലയില്‍; മറ്റ് ആന്തരിക സംവിധാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല; 14 ദിവസം മാത്രം ആയുസ്സുള്ള ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് ഐഎസ്ആര്‍ഒ; ഇടിച്ചിറക്കം ദൗത്യത്തിന് വില്ലനായെന്നും ചെയര്‍മാന്‍

Britishmalayali
kz´wteJI³

ബെംഗളൂരു: വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. ഇസ്രൊയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പിടിഐയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വിക്രം ഇപ്പോള്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറി ചന്ദ്രോപരിതലത്തില്‍ ചെരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്‍ പിടിഐയോട് പറഞ്ഞത്.

ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്. ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ്സ് 14 ദിവസമാണ് 

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ക്യാമറകള്‍ വഴി വിക്രംലാന്‍ഡറിന്റെ ചിത്രങ്ങള്‍ ഇസ്റൊയ്ക്ക് കിട്ടിയതായി ഡോ ശിവന്‍ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഹാര്‍ഡ് ലാന്‍ഡിങ് നടന്നത് മൂലം വിക്രം ലാന്‍ഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാല്‍ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബെഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ് ശ്രമം പാളിയത് . വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിങ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക. വേണമെങ്കില്‍ ഓര്‍ബിറ്ററിന്‍ പ്രപല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഇസ്രൊ ഇതിന് മുതിരില്ല.

ഇടിച്ചിറക്കം എന്നു പറയാവുന്ന ഹാര്‍ഡ് ലാന്‍ഡിങ് പല ദൗത്യങ്ങളിലും വില്ലനായിരുന്നു. ചില ദൗത്യങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് ഹാര്‍ഡ് ലാന്‍ഡിങ്ങിനു വേണ്ടിയാണ്. ചന്ദ്രയാന്‍ 1ലെ മൂണ്‍ ഇംപാക്ടര്‍ പ്രോബ് ഇത്തരത്തിലൊന്നായിരുന്നു. പ്രത്യേകിച്ച് ഉപകരണ സംവിധാനങ്ങളൊന്നുമില്ലാത്ത ഇതിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുക എന്നതായിരുന്നു.എന്നാല്‍ 3 ഉപകരണങ്ങളും ഒരു റോവറും അടങ്ങിയ വിക്രം ലാന്‍ഡര്‍ സോഫ്റ്റ്ലാന്‍ഡിങ് ചെയ്യേണ്ട ദൗത്യമാണ്. റണ്‍വേയിലൂടെ ഓടി വേഗം കുറച്ച് ഒരു വിമാനം സുരക്ഷിതമായി യാത്ര അവസാനിപ്പിക്കുന്നതു പോലെ. ലാന്‍ഡറിന്റെ 4 കാലുകളിലും നടുക്കുമായി സ്ഥിതി ചെയ്യുന്ന 5 ത്രസ്റ്റര്‍ റോക്കറ്റ് എന്‍ജിനുകളുടെ ഘട്ടം ഘട്ടമായുള്ള ജ്വലനം ലാന്‍ഡറിന്റെ വേഗം പതിയെക്കുറച്ചാണ് സോഫ്റ്റ്ലാന്‍ഡിങ് നടത്തുന്നത്.

30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാന്‍ഡര്‍ വിജയകരമായി പിന്നിട്ടിരുന്നു. തുടര്‍ന്ന് ഫൈന്‍ ബ്രേക്കിങ് ഘട്ടമായിരുന്നു. ലാന്‍ഡറിന്റെ നടുക്കുള്ള ഒറ്റ ത്രസ്റ്റര്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. വേഗം സെക്കന്‍ഡില്‍ 146 മീറ്റര്‍ എന്ന രീതിയില്‍ കുറയും. ഈ ഘട്ടത്തിനു ശേഷം 2.1 കിലോമീറ്റര്‍ ഉയരത്തില്‍ ആശയവിനിമയം നഷ്ടമായെന്നാണു കരുതപ്പെടുന്നത്. ഈ ഘട്ടത്തിനു ശേഷം പോകേണ്ട പഥത്തില്‍ നിന്നു വ്യതിയാനവും ലാന്‍ഡറിനു സംഭവിച്ചിരുന്നു.

നടുവിലെ ത്രസ്റ്റര്‍ ജ്വലിക്കാതിരുന്നതു മൂലം ഇടിച്ചിറങ്ങിയിരിക്കാമെന്നത് ഒരു സാധ്യതയാണ്. അതുപോലെ തന്നെ ത്രസ്റ്റര്‍ കൂടുതല്‍ ഊര്‍ജം നല്‍കിയതുമൂലം 4 കാലുകളിലല്ലാതെ മറിഞ്ഞ് ഇടിച്ചിറങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇടിച്ചിറക്കം ലാന്‍ഡറിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിച്ചതിനാല്‍ ബന്ധം നഷ്ടപ്പെട്ടിരിക്കാം.

ലാന്‍ഡറിന് എത്രമാത്രം കേടു സംഭവിച്ചെന്നു കണ്ടെത്താനും നിലവിലെ അവസ്ഥ സ്ഥിരീകരിക്കാനുമുള്ള ശ്രമത്തിലാണ് ഇസ്റോ. ലാന്‍ഡറും ഓര്‍ബിറ്ററും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചാലേ ദൗത്യം നിയന്ത്രിക്കുന്ന പീനിയ ഇസ്ട്രാക്കിന് (ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക്) വിക്രം ലാന്‍ഡറിനെക്കുറിച്ചു വ്യക്തതയുണ്ടാകൂ. നാസയുടെ മഡ്രിഡിലെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് കേന്ദ്രവും മൊറീഷ്യസിലെ ഇന്ത്യന്‍ ആന്റിനകളും ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലിനായി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category