1 GBP = 92.40 INR                       

BREAKING NEWS

കഥകളി, തിരുവാതിര, കളരിപ്പയറ്റ്, പുലികളി, മാര്‍ഗ്ഗം കളി, ഒപ്പന... അങ്ങനെ കലയുടെ വൈവിധ്യങ്ങളാല്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി

Britishmalayali
ഷാജി ലൂക്കോസ്

രശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിക്കുന്ന കേരളം മുതല്‍ മലയാള നാടിന്റെ തനതു കലകളുടെ പുനരാവിഷ്‌കാരങ്ങളുള്‍പ്പെട്ട ഒരു കലാസംഗമം കൂടിയായിരുന്നു ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (ഇമ) ബാല്‍മോറലിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍. വളരെ ക്രമപ്പെടുത്തി കോര്‍ത്തിണക്കിയ കലാസാംസ്‌കാരിക പൈതൃകവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച കലാരൂപങ്ങളാണ് നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ക്ക് ദൃശ്യവിരുന്നായി ലഭിച്ചത്. സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ബെല്‍ഫാസ്റ്റിലെ സെന്റ് മേരീസ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സ്‌കൂളില്‍ വച്ച് രാവിലെ 11. 30നു നടന്ന ഉദ്ഘാടന ചടങ്ങോടു കൂടി പരിപാടികള്‍ ആരംഭിച്ചു.

ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രഗല്‍ഭനായ മലയാളി അധ്യാപകനും ഇന്റര്‍നാഷണലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറും നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികളുടെ തന്നെ അഭിമാനവുമായ ഡോ. സതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇമയുടെ പ്രസിഡന്റ് അലക്സ് സ്റ്റീഫന്‍, സെക്രട്ടറി നെല്‍സണ്‍ പീറ്റര്‍, ട്രഷറര്‍ സിനു കുര്യന്‍, സുചിത്ര വര്‍മ്മ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അവതരണത്തിന്റെ മികവ് കൊണ്ടും നൂറ്റാണ്ടുകളായി കേരള കലാസംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരം കൊണ്ടും കേരളത്തനിമയുടെ ഓര്‍മ്മച്ചെപ്പിലേയ്ക്ക് യഥാര്‍ത്ഥത്തില്‍ കാണികളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

കഥകളി, ഓട്ടം തുള്ളല്‍, തിരുവാതിര, കളരിപ്പയറ്റ്, കൂടിയാട്ടം, പുലികളി, മാര്‍ഗ്ഗം കളി, ഒപ്പന തുടങ്ങി എല്ലാ ജാതി മത വിഭാഗങ്ങളെയും പ്രതിനിധികരിച്ചുള്ള കലാരൂപങ്ങള്‍ സദസ്സിനെയാകെ അക്ഷമരാക്കി പിടിച്ചിരുത്തിയതു കൂടാതെ മലയാളി സമൂഹത്തിലെ പുതിയ തലമുറക്ക് ഒരു സാംസ്‌കാരികാനുഭവം തന്നെ പ്രദാനം ചെയ്തു. ആയോധനകലകളും ക്ഷേത്ര കലകളും അനുഷ്ഠാനകലകളുമൊക്കെ ആവര്‍ത്തനവിരസത ലവലേശമില്ലാതെ ചുരുങ്ങിയ സമയത്തില്‍ അവതരിപ്പിച്ചു കാണികളുടെ കൈയ്യടി നേടി.

കുട്ടികളടക്കമുള്ളള കലാകാരന്മാര്‍ അത്യുജ്ജലപ്രകടനമാണ് സ്റ്റേജില്‍ അവതരിപ്പിച്ചത്. വിഭവ സമൃദ്ധമായ ഓണസദ്യയും ചെണ്ടമേളവും ഡബ്ലിനില്‍ നിന്നെത്തിയ സോള്‍ ബീറ്റ്സിന്റെ ഗാനമേളയുമൊക്കെ ചേര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ക്ക് ദിവസം മുഴുവന്‍ നീണ്ട ആസ്വാദന പര്‍പാടികളാണ് ഇമയുടെ നേതൃത്വത്തില്‍ കാഴ്ച വച്ചത്. മലയാളികളെ കൂടാതെ മറ്റു കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ജനങ്ങളും ഓണാഘോഷത്തിന് എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category