1 GBP = 88.40 INR                       

BREAKING NEWS

'ബില്‍ഡ് ദി ചര്‍ച്ച്' എന്ന ആപ്തവാക്യവുമായി 'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്' പുതിയ ലക്കം 14ന് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍

Britishmalayali
ബാബു ജോസഫ്

 

ബര്‍മിങ്ഹാം: ഫാ: സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങുകയാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം അഡിക്ഷനില്‍ നിന്നും വേറിട്ട് 'ബില്‍ഡ് ദി ചര്‍ച്ച്' എന്ന ആപ്തവാക്യവുമായാണ് ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റെ പുതിയ ലക്കം ഈമാസം 14ന് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ എത്തുന്നത്.

ണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോങ്‌ലി പങ്കെടുക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേര്‍ പങ്കെടുക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഇത്തവണ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ ഷാജി ജോര്‍ജ്, ബ്രദര്‍ ജോണ്‍സന്‍ ജോസഫ്, സൂര്യ ജോണ്‍സന്‍ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്.

കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള  മാസികയും ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കി വരുന്നു. കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. കണ്‍വന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ മാസത്തിലെ കണ്‍വന്‍ഷനായി രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ - +447506810177, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ  പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു എബ്രഹാം - 07859890267, ജോബി ഫ്രാന്‍സിസ് - 07588809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category