1 GBP = 88.40 INR                       

BREAKING NEWS

ദൈവത്വത്തേയും മനുഷ്യത്വത്തെയും യോജിപ്പിക്കുന്ന കണ്ണിയാണ് ദൈവ മാതാവ്: ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

Britishmalayali
ജോര്‍ജ്ജ് മാത്യു

ദൈവത്വത്തെയും മനുഷ്യത്വത്തെയും കൂട്ടിയോജിപ്പിക്കുന്നതില്‍ മാതാവിനുള്ള പങ്ക് വളരെയേറെ പ്രസക്തമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്തായുമായ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ചൂണ്ടിക്കാട്ടി. ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവ മാതാവിന്റെ ജനന പെരുന്നാളില്‍ വി. കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃത്വം മലീമസമാകുന്ന ഈ കാലഘട്ടത്തില്‍ മാതാവില്‍ അഭയം പ്രാപിക്കേണ്ടതിന്റെ ആവശ്യകത തിരുമേനി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്ന് നടന്ന വി. കുര്‍ബാനയിലും തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് സഹ കാര്‍മ്മികനായിരുന്നു. ഭദ്രാസന മുന്‍ മെത്രാപ്പോലിത്തായും ബര്‍മിങ്ഹാം ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ നാമത്തിലുള്ള ഹാള്‍ തിമോത്തിയോസ് തിരുമേനി അനാച്ഛാദനം ചെയ്തു.

സമീപ വാസികളും ഇടവക ജനങ്ങളും ചടങ്ങിന് സാക്ഷികളായി. സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ച ശേഷം ആദ്യമായിട്ടാണ് ഇടവക മെത്രാപ്പോലിത്ത ഇടവക സന്ദര്‍ശിച്ചത്. ഇടവക ജനങ്ങള്‍ തിരുമേനിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.
സെന്റ് സ്റ്റീഫന്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം കിരീടം എന്നാണ്. ബര്‍മിങാം ഇടവക ന്നെ പ്രദേശത്തിന്റെ കിരീടമായി പ്രശോിക്കട്ടേയെന്ന് തിരുമേനി ആശംസിച്ചു. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ജെയ്‌സണ്‍ തോമസ്, മനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category